ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 245 പാലങ്ങൾ നിർമിച്ച് ‘വികാസ് പുരുഷ്‍’ ആയ മന്ത്രി പാലാരിവട്ടം പാലം അപകടത്തിലാകുകയും കേസ് ഉയരുകയും ചെയ്തതോടെ വിവാദ പുരുഷനായി മാറി. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന വേളയിൽ ഈ കേസിൽ അദ്ദേഹം അറസ്റ്റിലായത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു...VK Ebrahim kunju, Palarivattom flyover case, iuml, udf, to sooraj, kalamassery constituency

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 245 പാലങ്ങൾ നിർമിച്ച് ‘വികാസ് പുരുഷ്‍’ ആയ മന്ത്രി പാലാരിവട്ടം പാലം അപകടത്തിലാകുകയും കേസ് ഉയരുകയും ചെയ്തതോടെ വിവാദ പുരുഷനായി മാറി. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന വേളയിൽ ഈ കേസിൽ അദ്ദേഹം അറസ്റ്റിലായത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു...VK Ebrahim kunju, Palarivattom flyover case, iuml, udf, to sooraj, kalamassery constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 245 പാലങ്ങൾ നിർമിച്ച് ‘വികാസ് പുരുഷ്‍’ ആയ മന്ത്രി പാലാരിവട്ടം പാലം അപകടത്തിലാകുകയും കേസ് ഉയരുകയും ചെയ്തതോടെ വിവാദ പുരുഷനായി മാറി. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന വേളയിൽ ഈ കേസിൽ അദ്ദേഹം അറസ്റ്റിലായത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു...VK Ebrahim kunju, Palarivattom flyover case, iuml, udf, to sooraj, kalamassery constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാരിവട്ടം പാലവും മുൻ പൊതുമരാമത്ത് മന്ത്രി മുസ്‌ലിം ലീഗിന്റെ വി.കെ. ഇബ്രാഹിംകു‍ഞ്ഞും ഇന്നു രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുക്കളാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 245 പാലങ്ങൾ നിർമിച്ച് ‘വികാസ് പുരുഷ്‍’ ആയ മന്ത്രി പാലാരിവട്ടം പാലം അപകടത്തിലാകുകയും കേസ് ഉയരുകയും ചെയ്തതോടെ വിവാദ പുരുഷനായി മാറി. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന വേളയിൽ ഈ കേസിൽ അദ്ദേഹം അറസ്റ്റിലായത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ മുസ്‌ലിംലീഗ് നിയമസഭാകക്ഷി ഉപനേതാവ് കൂടിയായ ഇബ്രാഹിംകുഞ്ഞ് തുറന്നു സംസാരിക്കുന്നു.

∙ യുഡിഎഫ്, മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ സൗമ്യ മുഖമായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞിന്റേത്. പെട്ടെന്ന് ഒരു വിവാദ നായകന്റെ പരിവേഷമായി. എന്തു തോന്നുന്നു?

ADVERTISEMENT

സത്യത്തിൽ ഞാനും അദ്ഭുതപ്പെട്ടിട്ടുണ്ട്... ഞാൻ എംഎൽഎയോ മന്ത്രിയോ ആയപ്പോഴെല്ലാം യുഡിഎഫ് ജനപ്രതിനിധികളുടെ കാര്യം മാത്രമല്ല, മറുഭാഗത്തുള്ളവരുടെയും ആവശ്യങ്ങൾ താൽപര്യപൂർവമാണ് പരിഗണിച്ചിരുന്നത്. 2011–16 കാലത്തെ പല എംഎൽഎമാരും ഇപ്പോൾ നിയമസഭയിൽ ഇല്ല. അവരോട് ചോദിച്ചാൽ ഇക്കാര്യം പറയും. പല അവസരങ്ങളിലും അന്നത്തെ പ്രതിപക്ഷത്തുനിന്നു വലിയ പിന്തുണ ലഭിച്ചു. ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനമായ കാര്യങ്ങളുമായി എനിക്ക് ഒരു ബന്ധവുമില്ല. പക്ഷേ എറണാകുളം ജില്ലയിലെ സിപിഎമ്മിന് സമീപകാലത്ത് കടുത്ത വിരോധമുണ്ടായി.

∙ എതിരാളികൾക്കും സ്വീകാര്യനായി എന്നു പറഞ്ഞ ശേഷം സിപിഎമ്മിന് വിരോധമെന്നു പറഞ്ഞാൽ?

ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലുള്ള എന്റെ പ്രവർത്തനമാണ് ഒരു കാരണം. യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ അൽപം കടുപ്പത്തിൽത്തന്നെ പ്രവർത്തിച്ചു എന്ന് ഇപ്പോൾ തോന്നുന്നു. ഞാൻ അങ്ങനെ പ്രവർത്തിച്ചിരുന്നില്ലെങ്കിലും യുഡിഎഫ് ജയിക്കുമായിരുന്നു എന്നതു മറ്റൊരു കാര്യം.

V K IBRAHIMKUNJU MLA -PIC BY BENNY PAUL

∙ ഹൈബി ഈഡന്റെ എതിരാളി സിപിഎമ്മിന്റെ പ്രമുഖനായ നേതാവ് പി. രാജീവായിരുന്നു. അദ്ദേഹത്തെ ആണോ ഉദ്ദേശിക്കുന്നത്?

ADVERTISEMENT

രാജീവ് എന്റെ സുഹൃത്താണ്. അങ്ങനെ ഒരു സൗഹൃദം ആ തിരഞ്ഞെടുപ്പിൽ ഞാൻ ഒട്ടും കാണിച്ചില്ല. അതു ശരിയോ തെറ്റോ എന്നതു വേറേ കാര്യം. അതിന്റെ പേരിൽ എനിക്കെതിരെ കേസുമായി വന്നു എന്നു ഞാൻ ആരോപിക്കുന്നില്ല. പക്ഷേ അതിനുശേഷം സിപിഎം ജില്ലാ കമ്മിറ്റി പാലാരിവട്ടം പ്രശ്നം ബോധപൂർവം ഉയർത്തി. മുഖ്യമന്ത്രിക്ക് അവർ കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്. ഇതെല്ലാം യാദൃച്ഛികമായി സംഭവിച്ചതാണ് എന്നു കരുതാൻ കഴിയില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരുന്നു.

∙ ഇതൊക്കെയാണെങ്കിലും ഗുരുതരമായ ആരോപണങ്ങളാണല്ലോ വിജിലൻസ് താങ്കളുടെ മേൽ ചാർത്തിയിരിക്കുന്നത്?

വിജിലൻസ് വിചാരിച്ചാൽ ഇത്തരം കണ്ടെത്തലുകൾ നടത്താനും തെളിവു സൃഷ്ടിക്കാനും ബുദ്ധിമുട്ടുണ്ടാകില്ല. കോടതി അതിന്റെ ശരിതെറ്റുകൾ നിശ്ചയിക്കട്ടെ. പക്ഷേ അതുവരെ മറ്റൊരു പ്രതിച്ഛായയിൽ എന്നെ നിർത്താൻ സാധിക്കുമല്ലോ. അതാണ് ഇപ്പോൾ നടക്കുന്നത്.

∙ പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർഡിഎസിന്റെ സാരഥികളുമായി താങ്കൾക്ക് അവിഹിതമായ ബന്ധമുണ്ട് എന്ന സൂചനകൾ വിജിലൻസ് റിപ്പോർട്ടിലുണ്ടല്ലോ?

ADVERTISEMENT

ആർഡിഎസ് എംഡി സുമിത് ഗോയലിനെ പാലം പണി പൂർത്തിയാക്കിയതിനുശേഷം പോലും ‍ഞാൻ കണ്ടിട്ടില്ല. കേസെല്ലാം വന്നശേഷം ഒരിക്കൽ നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വിമാനത്തിൽ പോകുമ്പോഴാണ് ഗോയൽ എന്നു സ്വയം പരിചയപ്പെടുത്തി അദ്ദേഹം എന്നെ കാണുന്നത്. ഈ സർക്കാർ വന്നു പാലത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ് അതിന്റെ കുഴപ്പവും കണ്ടുപിടിച്ച ശേഷമായിരുന്നു ആ കൂടിക്കാഴ്ച.

KOZHIKODE 19th April 2013 :Ministers VK Ibrahaim Kunju ( IUML ) during the Malabar Gold 20th Anniversary celebration on Friday / Photo: By Russell Shahul , CLT #

∙ മൂന്നു ഘട്ടങ്ങളിലായി അഴിമതി നടന്നു എന്നാണ് ആരോപണം. ആർഡിഎസിനെ തിരഞ്ഞെടുത്തതിൽ തൊട്ട് താങ്കളുടെ പങ്ക് വ്യക്തമാണ് എന്നാണല്ലോ വിജിലൻസ് കണ്ടെത്തൽ?

ഒരു പാലം കരാറുകാരനെ എങ്ങനെ മന്ത്രിക്കു തിരഞ്ഞെടുക്കാൻ കഴിയും!? റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ (ആർബിഡിസികെ) ടെൻഡർ വിളിച്ച് നിലവിലെ നിബന്ധനകൾ പ്രകാരം ആ തീരുമാനമെടുക്കുകയാണ് ചെയ്തത്. ഞാനല്ല, ഏതു മന്ത്രിയാണെങ്കിലും അതിൽ ഇടപെടാൻ‍ കഴിയില്ല.

∙ പക്ഷേ മൊബിലൈസേഷൻ അഡ്വാൻസ് ആയി 8.25 കോടി കരാറുകാർക്ക് പണി തുടങ്ങും മുൻപു നൽകിയത് താങ്കൾ മുൻകൈ എടുത്തല്ലേ? അതല്ലേ കേസിനുതന്നെ ആധാരം?

അക്കാര്യത്തിലും ഞാൻ ഇടപെട്ടില്ല. എന്റെ മുന്നിൽ ഈ ആവശ്യം വന്നിട്ടുമില്ല. മുൻകൂർ തുക അനുവദിക്കാനുള്ള അവകാശം ഈ സർക്കാർ അടക്കം എല്ലാ സർക്കാരുകളും വിനിയോഗിച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്തതിൽ കൂടുതൽ ഈ സർക്കാർ ചെയ്തിട്ടുണ്ട്. അതേപ്പറ്റി കേന്ദ്ര വിജിലൻസ് കമ്മിഷൻ നിബന്ധന, ‘ആവശ്യാനുസരണം’ എന്നാണ്. 120 കോടി രൂപ റോഡ് ഫണ്ട് ബോർഡിന്റെ പക്കൽ ഉള്ളപ്പോഴാണ് അഡ്വാൻസായി തുക നൽകിയത്. സാധാരണ ഗതിയിൽ മൊബിലൈസേഷൻ അഡ്വാൻസ് പോലുളള കാര്യങ്ങളിൽ മന്ത്രിയുടെ അടുത്താണ് അപേക്ഷ വരേണ്ടത്. ഈ കേസിൽ പക്ഷേ അവർ അതിനു മുതിർന്നില്ല. ആർബിഡിസികെയെ സമീപിക്കുകയായിരുന്നു. അവർ ഇതു പ്രോസസ് ചെയ്തു.

Minister Ibrhaim kunju Photo:Robert Vinod

മൂന്നുനാല് ഐഎഎസ് ഉദ്യോഗസ്ഥർ പരിശോധിച്ച്, ഗവ. സെക്രട്ടേറിയറ്റ് മുഴുവൻ കണ്ട് ഒടുവിലാണ് ‘എഗ്രീഡ് ടു’ എന്ന് പൊതുമരാമത്ത് സെക്രട്ടറി എഴുതി എനിക്കു ഫയൽ വന്നത്. ആ ഫയലിലാണ് ഞാൻ ഒപ്പിട്ടത്. 8.25 കോടി രൂപ 7% പലിശയ്ക്ക് അവർക്കു നൽകിയപ്പോൾ അതിൽ കൂടുതൽ പലിശ കിട്ടുമായിരുന്നു എന്നതാണ് ആക്ഷേപം. രസകരമായ കാര്യം, ഈ സർക്കാർ മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്ത കേസുകൾ കൂടുതലും നയാപ്പൈസ പലിശ ഈടാക്കാതെ ആയിരുന്നു. മന്ത്രി എം.എം. മണിയുടെ കീഴിൽ ഇലക്ട്രിസിറ്റി ബോർഡ് ഈടാക്കിയ 5% പലിശയാണ് കൂടുതൽ.

∙ അന്നു പലിശ നിശ്ചയിച്ചത് താങ്കളാണോ?

അല്ല, പലിശ 7% മതി എന്നു ഞാൻ വാക്കാൽ പോലും പറഞ്ഞിട്ടില്ല. ഒപ്പിട്ട ഫയലിലും പലിശയുടെ കാര്യം ഉണ്ടായിരുന്നില്ല. അതിനുശേഷം സർക്കാർ ഉത്തരവ് ആയി മാറ്റിയപ്പോഴാണ് 7% പലിശ കടന്നുവന്നത്. ആ ഫയൽ പരിശോധിച്ചാൽ മതി.

∙ പിന്നീട് ആരും നിർദേശിക്കാതെ 7% പലിശ ഉത്തരവിൽ വരുമെന്ന് എങ്ങനെ കരുതാൻ കഴിയും?

പൊതുമരാമത്ത് സെക്രട്ടറി (ടി.ഒ. സൂരജ്) ആണ് ഉത്തരവ് ഇറക്കുന്നത്. അതിന്റെ കരട് പോലും മന്ത്രി കാണണം എന്നില്ല. കാണാറുമില്ല.

∙ മൊബിലൈസേഷൻ അഡ്വാൻസിന്റെ കാര്യം ആദ്യം പറയാതെ ടെൻഡർ നിബന്ധന തയാറാക്കിയതിന്റെ പേരിൽ ഒരു കമ്പനി പിന്മാറിയശേഷം, കരാർ ഉണ്ടാക്കിയപ്പോൾ ആർഡിഎസിന് അതേ ആനുകൂല്യം നൽകിയതിൽ അപാകതയില്ലേ?

പ്രീ ബിഡ് യോഗത്തിൽ സർക്കാർ സെക്രട്ടറി പോലും സംബന്ധിക്കാറില്ല. മന്ത്രി ഒരു കാരണവശാലും അതിൽ വരാറില്ല. ഫയലിൽ അത്തരം കാര്യങ്ങൾ എഴുതി മന്ത്രിയുടെ അടുത്തു വന്നാൽ മാത്രമേ അതു ‍ഞാൻ അറിയൂ. അക്കാര്യം മന്ത്രിയായിരുന്ന ആരോടു ചോദിച്ചാലും പറയും.

∙ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജാണ് ഉത്തരവ് ഇറക്കിയത് എന്നു പറഞ്ഞു. അദ്ദേഹവും കേസിലെ പ്രതിയാണ്. അദ്ദേഹത്തിന്റെ മൊഴികളും മന്ത്രിയായിരുന്ന താങ്കൾക്ക് എതിരായിരുന്നല്ലോ?

KOCHI 2011 MAY 13 : UDF Kalamassery constituency candidate VK Ibrahim kunju and his followers celebrate the victory after announcing the result from Pullamkulam sree narayana school counting centre @ Josekutty Panackal

രണ്ടു കാര്യങ്ങളിൽ അദ്ദേഹത്തിന് എന്നോട് വിരോധമുണ്ടായിരുന്നു. നാലഞ്ച് വലിയ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു സൂരജ്. റിലയൻസിനു കേരളം മുഴുവൻ ഒപ്ടിക്കൽ ഫൈബർ ഇടാനുള്ള അനുവാദം അദ്ദേഹമാണു നൽകിയത്. അതു ‍ഞാൻ ഫയൽ വിളിച്ചു വരുത്തി റദ്ദാക്കി. അതിനുശേഷം സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫിസ് റെയ്ഡ് ചെയ്തു. ക്രമക്കേട് കണ്ടോ ഇല്ലയോ എന്നതു വേറെ കാര്യം. എന്നാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് നിർദേശിച്ചപ്പോൾ അതു ഞാൻ ചെയ്തു. ഞാൻ വാക്കാൽ പറഞ്ഞിട്ടാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് എന്ന് അദ്ദേഹം മൊഴി നൽകിയത് ഈ വിരോധം മൂലമാണ് എന്നാണു കരുതുന്നത്. സെക്രട്ടേറിയറ്റ് മാനുവലും റൂൾസ് ഓഫ് ബിസിനസും പ്രകാരം മന്ത്രി വാക്കാൽ പറഞ്ഞാൽത്തന്നെ അതു ഫയലിലാക്കി തിരിച്ചു മന്ത്രിക്കു സമർപ്പിക്കണം എന്നുണ്ട്. അങ്ങനെ ഒരു സംഗതിയും ഉണ്ടായിട്ടില്ല.

∙ താങ്കൾ പറയുന്നതിന്റെ ചുരുക്കം, സൂരജ് ആണ് എല്ലാ നിർണായക തീരുമാനങ്ങളും എടുത്തത് എന്നാണോ?

പലിശ തീരുമാനിച്ചത് അദ്ദേഹം തന്നെയാണ്. അതിൽ ഞങ്ങൾക്കാർക്കും ഒരു പങ്കുമില്ല. ആർഡിഎസിനെ തീരുമാനിച്ചതിൽ പക്ഷേ, അദ്ദേഹത്തിന് എന്തെങ്കിലും പങ്കുണ്ടെന്നു ഞാൻ കരുതുന്നില്ല.

∙ പാലത്തിന്റെ രൂപരേഖയിൽ ചില അപാകതകൾ ഉളളതു ശ്രദ്ധയിൽപ്പെടുത്തിയിട്ടും അതു താങ്കൾ ഗൗനിച്ചില്ല എന്നും അദ്ദേഹം മൊഴി നൽകിയിരുന്നുവല്ലോ?

ഒരു ഘട്ടത്തിലും പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നോടു സംസാരിച്ചിട്ടില്ല. 245 പാലത്തിന്റെ പണി നടക്കുമ്പോൾ ഒരു പാലത്തിന്റെ കാര്യം മാത്രം വകുപ്പ് സെക്രട്ടറി വന്ന് എന്നോടു സംസാരിക്കുമോ? അതിന്റെ കാര്യമുണ്ടോ? അങ്ങനെ എന്തെങ്കിലും കാര്യം ശ്രദ്ധയിൽ പെട്ടാൽ എന്നോട് എന്തിനു ചോദിക്കണം? ചീഫ് എൻജിനീയർക്ക് ഉത്തരവ് കൊടുത്തു തിരുത്താനുള്ള അധികാരം അദ്ദേഹത്തിനുണ്ട്.

∙ ഇബ്രാഹിംകുഞ്ഞല്ല, കൊച്ചിയിലെ ഒരു മാഫിയയാണ് അഴിമതി നടത്തിയത് എന്നാണു മന്ത്രി ജി.സുധാകരൻ പറഞ്ഞത്. ഒരു മാഫിയാബന്ധവും ആരോപിക്കപ്പെട്ടല്ലോ?

കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു പ്രഫഷനൽ മാഫിയയെക്കുറിച്ച് മന്ത്രി ഇടയ്ക്കിടെ പറയുന്നുണ്ട്. മാഫിയയുടെ ഒരു അറ്റത്തു പോലും എന്തായാലും ഞാനില്ല. അദ്ദേഹം ആരെയാണ് ഉദ്ദേശിക്കുന്നത് എന്നറിയില്ല. ഈ രീതിയിൽ എനിക്കെതിരേ ഒരു ഗൂഢാലോചന ശരിയാക്കി കൊണ്ടുവന്നത് ചെറിയ പണിയല്ല. അതിനു പിന്നിൽ ഒരു ഒരു മാഫിയാ ബ്രെയിൻ അനിവാര്യമാണ്. അങ്ങനെ ഒരു നീക്കത്തിന്റെ ഗുണം എൽഡിഎഫിനു കിട്ടുമല്ലോ.

∙ ഈ ന്യായീകരണങ്ങൾ നിലനിൽക്കെ, പാലാരിവട്ടം പാലം പൊളിഞ്ഞതിന്റെ ഉത്തരവാദിത്തം മന്ത്രിയായിരുന്ന താങ്കൾക്കാണ് എന്നല്ലേ പൊതു സമൂഹം വിലയിരുത്തുന്നത്? ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

ആ പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടതിൽ എനിക്കു വളരെ പ്രയാസമുണ്ട്. 2006–2011 വിഎസ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ, പല മന്ത്രിമാർ വന്നതു കൊണ്ടു കൂടിയായിരിക്കും, വലിയ പ്രതിസന്ധിയായിരുന്നു. പുതിയ പദ്ധതികളോ റോഡോ പാലമോ ഒന്നും ഉണ്ടായില്ല. ഉള്ള റോഡ് മുഴുവൻ കുഴി. പതിബെല്ലിന്റെ എംഡി ആത്മഹത്യ ചെയ്തതും ഓർമയുണ്ടല്ലോ. ഉമ്മൻ ചാണ്ടി സർക്കാർ വന്നപ്പോൾ ഈ സ്ഥിതിയിൽ ഒരു മാറ്റം വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. പക്ഷേ പണമില്ല. ഞങ്ങൾ ലോകബാങ്ക് ആസ്ഥാനത്തു പോയി അവരെ അടക്കം സമീപിച്ചു, ഇൻഫ്രാസ്ട്രക്ചർ കോൺഫറൻസ് പലവട്ടം നടത്തി, നബാർഡിന്റെ സഹായം സ്വീകരിക്കാൻ തീരുമാനിച്ചു, പെട്രോൾ, ഡീസൽ വിലയിൽ 50 പൈസ റോഡ് ഫണ്ട് ബോർഡിനു മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തു, 15 വർഷം ദൈർഘ്യമുളള കരാർ രീതി കൊണ്ടുവന്നു, അങ്ങനെ റോഡുകൾ മുഴുവൻ നന്നാക്കി. പുതിയതായി 245 പാലം പണിതു. അതിൽ ഒന്നു മാത്രമാണ് പാലാരിവട്ടം.

നാൽപതു കൊല്ലത്തോളം നീണ്ട ശബരിമല പാലം പോലെയുള്ള പിൽഗ്രിം ബ്രിജ് സ്കീം നടപ്പാക്കി. കരമന– കളിയിക്കാവിള റോഡ്, കോഴിക്കോട് ബൈപാസ് ഇതെല്ലാം പൂർത്തിയാക്കി. ഈ സർക്കാരിന്റെ കാലത്ത് ആഘോഷിച്ച് ഉദ്ഘാടനം ചെയ്ത കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ കുരുക്കഴിച്ചു. നിതിൻ ഗഡ്കരിയുമായി ഉമ്മൻ ചാണ്ടിയും ഞാനും സംസാരിച്ചാണ് അതിന്റെ ചെലവു പങ്കിടാനുള്ള തീരുമാനം എടുത്തത്. ഇന്ത്യയിലെ ആദ്യത്തെ ‘കോസ്റ്റ് ഷെയറിങ്’ പദ്ധതിയായിരുന്നു അത്. ചരിത്രപരമായ ആ തീരുമാനമാണ് ആ ബൈപാസുകൾ യാഥാർഥ്യമാക്കാൻ വഴിവച്ചത്. നാടൻ ഭാഷയിൽ പറഞ്ഞാ‍ൽ, ഒടുവിൽ ഇതിന്റെയെല്ലാം കണ്ണ് കിട്ടിയതു പോലെയായി. ഇരുനൂറിൽപരം പാലങ്ങൾ പണിതിട്ട് ആകെ ഒരു പാലത്തിന് ഉണ്ടായ ബലക്ഷയത്തിന്റെ ഉത്തരവാദിത്തം ഒരു കാരണവശാലും ഞാൻ ഏറ്റെടുക്കേണ്ട കാര്യമില്ല. പാലത്തിന്റെ പ്രശ്നം പരിഹരിക്കാമെന്നു ചൂണ്ടിക്കാട്ടി കരാറുകാർ പല വട്ടം കത്തു നൽകിയിരുന്നതുമാണ്. പക്ഷേ ആർബിഡിഡിസികെ അനങ്ങിയില്ല.

∙ മാർച്ചിൽ പ്രതി ചേർക്കപ്പെട്ട ശേഷം അറസ്റ്റ് നീണ്ടുപോയി. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയാണോ ഒടുവിൽ അറസ്റ്റിനു പിന്നിൽ?

അറസ്റ്റ് ചെയ്യില്ല എന്ന പ്രതീതി ഉണ്ടായിരുന്നു. മുഖ്യമന്ത്രി അറിയാതെ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പറ്റില്ല. അദ്ദേഹത്തെ പക്ഷേ, കുറ്റം പറയില്ല, നിർബന്ധിതനായി കാണും. മുഖ്യമന്ത്രിയോട് കേസിന്റെ കാര്യങ്ങൾ ഒരിക്കൽ വിശദീകരിച്ചിരുന്നു, നിജസ്ഥിതി ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. വളരെ മാന്യമായാണ് അദ്ദേഹം പ്രതികരിച്ചത്. കേസ് കേസിന്റെ വഴിക്കു പോകും. മാന്യത വിട്ട് ഒന്നും ഉണ്ടാകില്ല എന്നു പറഞ്ഞു. അതാണോ സംഭവിച്ചത് എന്ന് അദ്ദേഹം സ്വന്തം മനഃസാക്ഷിയോട് ചോദിക്കേണ്ടതാണ്. എന്നെ സംബന്ധിച്ച് എന്റെ പാർട്ടിയും യുഡിഎഫും എനിക്കൊപ്പമുണ്ട്. പാണക്കാട് തങ്ങൾമാരും പി.കെ.കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നൽകിയ പിന്തുണ എടുത്തു പറയേണ്ടതാണ്.

∙ താങ്കൾ ചികിത്സയിലായിരിക്കെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടോ?

‘മൾട്ടിപ്പിൾ മൈലോമാ’ എന്ന കാൻസറാണ് എന്നെ ബാധിച്ചത്. ഈ രോഗം കുടുതലായും വരുന്നത് വ്യക്തിപരമായി വലിയ മാനസിക സമ്മർദ്ദവും പ്രയാസവും ഉണ്ടാകുമ്പോഴാണ് എന്നാണു ഡോക്ടർമാർ പറഞ്ഞത്. അത്തരം സമയത്താണ് അതു തീവ്രമാകുന്നത്. ഈ കേസ് ഉയർന്നുവന്ന ശേഷമാണ് രോഗം എനിക്കു പ്രകടമായത്. കൃത്യമായി പറഞ്ഞാൽ ലോക്ഡൗൺ സമയത്ത്. ആദ്യ ഘട്ട ചോദ്യം ചെയ്യലും പ്രതിചേർക്കലുമെല്ലാം ഇതിനോട് അനുബന്ധിച്ചായിരുന്നു. ആ സമയത്താണ് ടെസ്റ്റ് ചെയ്തതും രോഗം തിരിച്ചറിഞ്ഞതും. ‌

കേസിന്റെ പേരിലുള്ള വേട്ടയാടലാണ് എന്നെ ശരിക്കും രോഗിയാക്കിയത്. അങ്ങനെയാണ് ഡോക്ടർമാരും വിശ്വസിക്കുന്നത്. ചികിത്സയുടെ ഒരു ആനുകൂല്യവും വിജിലൻസ് തന്നില്ല. കോടതിയാണ് എനിക്ക് സംരക്ഷണം എല്ലായ്പോഴും നൽകിയത്. പുറത്ത് മറിച്ചൊരു പ്രതീതി തോന്നുമെങ്കിലും കോടതി കൈവിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു.

∙ കേസിൽ പ്രതിയായതോടെ കളമശേരിയിൽ വീണ്ടും മത്സരിക്കാനുളള സാധ്യത മങ്ങിയില്ലേ? തിരഞ്ഞെടുപ്പു രംഗത്തുണ്ടോ?

അക്കാര്യം തീരുമാനിക്കേണ്ടത് എന്റെ പാർട്ടിയും മുന്നണിയുമാണ്. അവർ എന്തു തീരുമാനം എടുത്താലും എനിക്ക് എതിർപ്പുണ്ടാകില്ല. പാലാരിവട്ടം പരിസരപ്രദേശങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു പ്രശ്നം ഉണ്ടായില്ലല്ലോ. ഞാൻ മത്സരിച്ചാൽ കളമശേരിയിൽ എൽഡിഎഫിനു ജയിക്കാൻ കഴിയില്ലെന്നു കരുതുന്ന എംഎൽഎ മോഹമുള്ള ചിലർ ഇതിനെല്ലാം പിന്നിൽ ഉണ്ട് എന്നേ എനിക്ക് ഇപ്പോൾ ചൂണ്ടിക്കാട്ടാനുളളൂ.

∙ ആരെയാണ് ഉദ്ദേശിക്കുന്നത്, തെളിച്ചു പറയാമല്ലോ?

ഇപ്പോൾ ആരുടെയും പേരു പറയാൻ തുനിയുന്നില്ല.

English Summary: Exclusive interview with former PWD minister and IUML MLA VK Ebrahim Kunju