കൊച്ചി ∙ ലൈഫ് ഇൻഷുറൻസ് വിപണിയിൽ പങ്കാളിത്തം മികവുറ്റതാക്കിയും ഓഹരി വിപണിയിൽ റെക്കോർഡ് ലാഭം നേടിക്കൊടുത്തുമാണ് എൽഐസിയുടെ മലയാളിയായ മാനേജിങ് ഡയറക്ടർ ടി.സി.സുശീൽകുമാർ പടിയിറങ്ങുന്നത്. എൽഐസിയോടു വിടപറയുമെങ്കിലും, Susheel Kumar, Interview, LIC MD TC Susheel Kumar , Exclusive interview, Breaking News, Manorama News, Malayalam News.

കൊച്ചി ∙ ലൈഫ് ഇൻഷുറൻസ് വിപണിയിൽ പങ്കാളിത്തം മികവുറ്റതാക്കിയും ഓഹരി വിപണിയിൽ റെക്കോർഡ് ലാഭം നേടിക്കൊടുത്തുമാണ് എൽഐസിയുടെ മലയാളിയായ മാനേജിങ് ഡയറക്ടർ ടി.സി.സുശീൽകുമാർ പടിയിറങ്ങുന്നത്. എൽഐസിയോടു വിടപറയുമെങ്കിലും, Susheel Kumar, Interview, LIC MD TC Susheel Kumar , Exclusive interview, Breaking News, Manorama News, Malayalam News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലൈഫ് ഇൻഷുറൻസ് വിപണിയിൽ പങ്കാളിത്തം മികവുറ്റതാക്കിയും ഓഹരി വിപണിയിൽ റെക്കോർഡ് ലാഭം നേടിക്കൊടുത്തുമാണ് എൽഐസിയുടെ മലയാളിയായ മാനേജിങ് ഡയറക്ടർ ടി.സി.സുശീൽകുമാർ പടിയിറങ്ങുന്നത്. എൽഐസിയോടു വിടപറയുമെങ്കിലും, Susheel Kumar, Interview, LIC MD TC Susheel Kumar , Exclusive interview, Breaking News, Manorama News, Malayalam News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലൈഫ് ഇൻഷുറൻസ് വിപണിയിൽ പങ്കാളിത്തം മികവുറ്റതാക്കിയും ഓഹരി വിപണിയിൽ റെക്കോർഡ് ലാഭം നേടിക്കൊടുത്തുമാണ് എൽഐസിയുടെ മലയാളിയായ മാനേജിങ് ഡയറക്ടർ ടി.സി.സുശീൽകുമാർ പടിയിറങ്ങുന്നത്. എൽഐസിയോടു വിടപറയുമെങ്കിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും ആക്സിസ് ബാങ്കിന്റെയും ബോർഡ് മെംബറായി അദ്ദേഹം തുടരും.

എൽഐസിയിൽ 1984ൽ ഓഫിസറായി സേവനമാരംഭിച്ച സുശീൽകുമാർ സ്ഥാപനം കണ്ട മികച്ച മാനേജിങ് ഡയറക്ടർമാരിലൊരാളായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിൽനിന്നു വിരമിക്കുന്നത്. 2019 മാർച്ചിൽ എംഡിയായ ഈ പാലക്കാട് വടക്കന്തറ സ്വദേശി സ്ഥാപനത്തിനു യുവത്വത്തിന്റെ മുഖം നൽകുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കി.

ADVERTISEMENT

ഒരു ലക്ഷത്തിലേറെ പുതിയ ഏജന്റുമാരെയാണു നടപ്പു സാമ്പത്തിക വർഷം അദ്ദേഹം എൽഐസിയുടെ ഭാഗമാക്കിയത്. എൽഐസിയുടെ ഉൽപന്ന വിപണനത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. എൽഐസിയുമായി 37 വർഷം നീണ്ട ബന്ധത്തിനാണ് അവസാനമാകുന്നത്.

വടക്കന്തറ തരവനാട്ട് പരേതനായ ആർ.ചന്ദ്രശേഖരന്റെ മകനായി ജനിച്ച സുശീൽകുമാർ വടക്കന്തറയിലെ ഡോ. നായർ യുപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാലക്കാട് പിഎംജി ഹൈസ്കൂളിൽ ചേർന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതു പാലക്കാട് ഗവ.വിക്ടോറിയ കോളജിൽനിന്നു കാലിക്കറ്റ് സർവകലാശാലാ റാങ്കോടുകൂടി.

എൽഐസിയുടെ മൗറിഷ്യസ് പ്രവർത്തനങ്ങളുടെ മേധാവിയായി മൂന്നു വർഷം പ്രവർത്തിച്ചു.  കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ഡിവിഷനുകളിലും സേവനമനുഷ്ഠിച്ചു. അദ്ദേഹം കോഴിക്കോട്ടു സീനിയർ ഡിവിഷൻ മാനേജരായിരുന്ന കാലത്തു 2003ൽ കോഴിക്കോട് രാജ്യത്തെ ഏറ്റവും മികച്ച എൽഐസി ഡിവിഷനായി തിരഞ്ഞെടുക്കപ്പെട്ടു.

ബാങ്ക് അഷ്വറൻസിന്റെയും കസ്റ്റമർ റിലേഷൻസ് മാനേജ്മെന്റിന്റെയും ചുമതലയുള്ള എക്സിക്യുട്ടീവ് ഓഫിസറായിരുന്ന കാലത്ത് എൽഐസി പൊതുമേഖലാ ബാങ്കുകളായ സിൻഡിക്കറ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ധാരണയുണ്ടാക്കി. അന്ന് 29 കോടി പോളിസികളുള്ള എൽഐസിയിൽ ഇ–സേവനത്തിനും തുടക്കമിട്ടു.

ടി.സി.സുശീൽകുമാർ
ADVERTISEMENT

കർണാടകയും ആന്ധ്രയും തെലങ്കാനയും ഉൾപ്പെടുന്ന ഹൈദരാബാദ് സോണിന്റെ മാനേജരായിരുന്ന കാലത്ത് തെലങ്കാന സർക്കാരുമായി ചേർന്നു കർഷക ക്ഷേമത്തിനായി ‘രയ്ത്തബന്ധു’ പദ്ധതിക്ക് അന്തിമരൂപം നൽകി. കർണാടകയിൽ ധർമസ്ഥലയിലെ ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്മെന്റുമായി ചേർന്ന് 1.5 കോടി ചെറുകിട വായ്പകൾ അനുവദിച്ചു.

കോട്ടയം ചങ്ങനാശേരിയിൽ വിശ്രമജീവിതം നയിക്കാനാണു പരിപാടി. ഭാര്യ: മായ. മക്കൾ: ഗൗതം, ഗായത്രി. മരുമകൾ: പ്രേരണ. ദേശീയ ക്ഷീരവികസന ബോർഡ് (എൻഡിഡിബി) മുൻ ചെയർമാനും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായിരുന്ന ടി.നന്ദകുമാർ സഹോദരനാണ്.

സുശീൽകുമാർ മലയാള മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽനിന്ന്:

∙ താങ്കൾ ജോലിക്കു ചേർന്ന 1984 കാലഘട്ടത്തിൽനിന്ന് ഇന്നത്തെ നിലയിലേക്കുള്ള എൽഐസിയുടെ വളർച്ചയെ എങ്ങനെ നോക്കിക്കാണുന്നു?

ADVERTISEMENT

അത്ഭുതകരമെന്ന് ഒറ്റവാക്കിൽ പറയാം. സ്വകാര്യവത്കരണ കാലഘട്ടത്തിനു മുൻപും ശേഷവുമുള്ള എൽഐസിയെ കാണാൻ എനിക്കു സാധിച്ചു. മാത്രമല്ല, ആവശ്യങ്ങൾക്കും മാറുന്ന കാലത്തിനുമനുസരിച്ചുള്ള മാറ്റങ്ങളെ എൽഐസി അതിവേഗം സ്വീകരിക്കുന്നതും കാണാനായി. എല്ലാമേഖലയിലും സ്ഥിരതയുള്ള മുന്നേറ്റമുണ്ടാക്കാനായി, പുതിയ ഇടപാടുകാരെ ഉണ്ടാക്കി ബിസിനസ് വളർച്ചയുണ്ടാക്കുന്നതിലായാലും നിക്ഷേപത്തിന്റെ കാര്യത്തിലായാലും ക്ലെയിമുകൾ തീർപ്പാക്കുന്നതിലായാലുമെല്ലാം. ഞാൻ ജോലിക്കു ചേർന്ന 1984 കാലത്തു പ്രീമിയത്തിൽനിന്നുള്ള വരുമാനം 1355 കോടി രൂപ മാത്രമായിരുന്നു. 2019–20 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ അത് 3.79 ലക്ഷം കോടി രൂപയാണ്. അതുപോലെ, അന്ന് എൽഐസിയുടെ ആകെ ആസ്തി 8854 കോടി രൂപയ്ക്കുള്ളതായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലത് 31 ലക്ഷം കോടി രൂപയ്ക്കുള്ളതാണ്. അത്ഭുതകരമെന്നല്ലാതെ ഇതിനെ എന്താണു വിശേഷിപ്പിക്കുക? മാത്രമല്ല, ഇന്ത്യൻ ജനതയുടെ മനസ്സിൽ എൽഐസിയുടെ സ്ഥാനം എത്ര ഉയരത്തിലാണെന്നതിന്റെ തെളിവുകൂടിയാണിത്.

വരും വർഷങ്ങളിലും എൽഐസി കൂടുതൽ വളരുമെന്ന ഉറപ്പുണ്ട്. പ്രത്യേകിച്ചും ഈ മഹാമാരിയുടെ കാലത്ത് ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യകത ജനം തിരിച്ചറിയുന്നുണ്ട്. അതു തീർച്ചയായും ഇൻഷുറൻസ് കമ്പനിയുടെ വളർച്ചയ്ക്ക് അനുകൂലഘടകമാകും.

∙ താങ്കൾ മാനേജിങ് ഡയറക്ടറായ ശേഷം എൽഐസിക്കുണ്ടായ സുപ്രധാന മാറ്റങ്ങൾ?

സ്ഥാപനത്തിന്റെ വിപണി പങ്കാളിത്തം വിപുലമാക്കുകയെന്നതാണ് ഏതൊരു ഇൻഷുറൻസ് ജീവനക്കാരന്റെയും ആത്യന്തിക ലക്ഷ്യം. ഞാനും അതുതന്നെയാണു ചെയ്തത്. ബ്രാഞ്ച് തലം മുതലുള്ള പ്രവർത്തനങ്ങൾ അതിനായി സജ്ജമാക്കി. പുതിയ പോളിസികൾ എടുപ്പിക്കുന്നതിനു തത്തുല്യമായ പ്രാധാന്യം നിലവിലുള്ള പോളിസികളുടെ പ്രീമിയം പുതുക്കുന്നതിനും നൽകി. സ്ഥിരതയാർന്ന വളർച്ചയ്ക്ക് അത് അത്യന്താപേക്ഷിതമായതിനാൽ ആ തരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതു മികച്ച ഫലമുണ്ടാക്കുകയും ചെയ്തു.

ഹൃദയത്തോടു ചേർത്തുവയ്ക്കാൻ തോന്നുന്ന ഒരു നടപടി, യുവത്വത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തലാണ്. ഇന്ത്യയുടെ ജനസംഖ്യയിൽ 60 ശതമാനവും 23നും 38നും ഇടയിൽ പ്രായമുള്ളവരാണെന്ന യാഥാർഥ്യം മുന്നിൽ കണ്ട് അവരെ ആകർഷിക്കാൻ എൽഐസിയുടെ ഏജന്റുമാരിലും ആ ഗണത്തിൽപെടുന്നവർ പരമാവധി ഉണ്ടാകണമെന്നു ചിന്തിച്ചു. നടപ്പു വർഷം പുതുതായി ചേർത്ത ഏജന്റുമാരിൽ  65,000 പേരും ആ ഗണത്തിൽ പെടുന്നവരാണ്. നടപ്പു വർഷം നിയമിച്ച ഏജന്റുമാരിൽ 52% യുവജനങ്ങളാണ്.

ബാങ്ക് അഷ്വറൻസ് മേഖലയിൽനിന്നുള്ള ബിസിനസ് വിപുലപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ 51% ഓഹരി എൽഐസി നേടിയതോടെ ഇതിൽ കൂടുതൽ നേട്ടമുണ്ടാക്കാനായി. ബാങ്കിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കി പങ്കാളിത്തത്തിന്റെ ആദ്യവർഷംതന്നെ ഐഡിബിഐ വഴി 700 കോടി രൂപയുടെ ബിസിനസ് സാധ്യമാക്കി. എൽഐസിയുടെ പ്രവർത്തനം കൂടുതൽ ഡിജിറ്റൽ സാങ്കേതികവിദ്യയെ അധിഷ്ഠിതമാക്കിയാക്കാനും സാധിച്ചു.

കോവിഡ് മഹാമാരിയുടെ സീസൺ പുതിയ വെല്ലുവിളികളും സാധ്യതകളും ഉണ്ടാക്കി. അതിനോടു വളരെ എളുപ്പത്തിൽ പ്രതികരിക്കാൻ ഇൻഷുറൻസ് സ്ഥാപനമെന്ന നിലയിൽ എൽഐസിക്കു സാധിച്ചു. ഇടപാടുകാർ ഓൺലൈനിൽ നൽകിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി എളുപ്പത്തിൽതന്നെ പോളിസി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇതുമൂലം സാധിച്ചു.

∙ ന്യൂ ജനറേഷന്റെ പ്രഥമ ഇൻഷുറൻസ് ‘ചോയ്സ്’ ആയി എൽഐസിയെ മാറ്റാൻ സാധിച്ചോ? എങ്ങനെ? 

ന്യൂ ജനറേഷനെ മാത്രമല്ല, ഏതു വിഭാഗത്തെയും അവരുടെ പ്രഥമ ഇൻഷുറൻസ് ചോയ്സ് ആയി നിലനിർത്താൻ എൽഐസി ശ്രമിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക–നിക്ഷേപ കാര്യങ്ങളിൽ ലൈഫ് ഇൻഷുറൻസിനുള്ള പ്രാധാന്യത്തെക്കുറിച്ചു യുവതലമുറ മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യുവാക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ദീർഘകാല നിക്ഷേപത്തിന്റെ ഗുണങ്ങൾ അവരെ മനസ്സിലാക്കുകയും ചെയ്യുന്നത് ഏതൊരു ഇൻഷുറൻസ് സ്ഥാപനത്തെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. സമീപകാലത്തായി എൽഐസിയുടെ പരസ്യങ്ങളും ആശയവിനിമയങ്ങളുമെല്ലാംതന്നെ യുവാക്കളുടെതന്നെ പ്രതിനിധികളിലൂടെ അവതരിപ്പിക്കുന്നവയാണ്. ഒപ്പം ഏജന്റുമാരിൽ വലിയൊരു വിഭാഗം യുവാക്കളെ നിയമിച്ചു. വിരൽത്തുമ്പിൽതന്നെ ഇൻഷുറൻസ് ലഭ്യമാക്കുന്ന തരത്തിൽ ന്യൂ ജനറേഷനായി പ്രത്യേക ഇൻഷുറൻസ് ഉൽപന്നങ്ങൾ ലഭ്യമാക്കി. ഇതിന്റെയെല്ലാം ഫലമായി, നടപ്പു സാമ്പത്തിക വർഷത്തിലെ പുതിയ പോളിസികളിൽ പകുതിയോളം ന്യൂ ജനറേഷനിൽനിന്നാണ്. ഈ വിഭാഗത്തെ ആകർഷിക്കാൻ ഓൺലൈൻ ടേം അഷ്വറൻസ് പ്ലാനും ലഭ്യമാക്കി. 

∙ എൽഐസിയിൽ നടപ്പാക്കിയ ന്യൂ ജെൻ മാറ്റങ്ങളെന്തെല്ലാമാണ്? 

ന്യൂജനറേഷൻ ഇടപാടുകാർക്കായി പല തരത്തിലുള്ള ഉൽപന്നങ്ങൾ എൽഐസിയിൽ ഇന്നു ലഭ്യമാണ്. ടേം ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, സമ്പാദ്യത്തിനുതകുന്ന പദ്ധതികൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഇടപാടുകാർക്ക് ഓൺലൈനിൽതന്നെ പോളിസികൾ വാങ്ങാനും പ്രീമിയം അടയ്ക്കാനുമെല്ലാമുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 7 പോളിസികളാണു നിലവിൽ ഓൺലൈൻവഴി വാങ്ങാനാകുന്നത്. മുടങ്ങിക്കിടക്കുന്ന പോളിസികൾ പുതുക്കാനും വിലാസം മാറ്റിനൽകാനുമെല്ലാം ഓൺലൈൻ വഴി സാധ്യമാകും. യുലിപ് പോളിസികളിൽ ഫണ്ട് മാറ്റിനൽകാനുള്ള സൗകര്യം എൽഐസിയുടെ കസ്റ്റമർ പോർട്ടലിൽ  ലഭ്യമാണ്. സമീപകാലത്ത്, ആത്മനിർഭർ ഏജന്റ് ന്യൂ ബിസിനസ് ഡിജിറ്റൽ ആപ്ലിക്കേഷൻ എൽഐസി ആരംഭിച്ചു. ആരെയും സമീപിക്കാതെതന്നെ ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാൻ ഇത് ഇടപാടുകാരെ സഹായിക്കും. അതോടൊപ്പം, ഏജന്റുമാരുടെ സഹായവും തുടർസേവനവും ലഭ്യമാകുകയും ചെയ്യും. 

ഓൺലൈനിൽ നിർമിത ബുദ്ധി ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന യന്ത്ര ചാറ്റ് ബോട്ടായ എൽഐസി മിത്രയും വെബ്സൈറ്റിൽ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഭാഷകൾ ഈ ചാറ്റ്ബോട് കൈകാര്യം ചെയ്യും. 2020 ജനുവരിയിൽ ആരംഭിച്ചു ഡിസംബർ വരെ 1.2 കോടി ചോദ്യങ്ങൾക്ക് എൽഐസി മിത്ര മറുപടി നൽകിക്കഴിഞ്ഞു. ഡിജിറ്റൽ പരസ്യങ്ങളിലും എൽഐസി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഓൺലൈൻ, നവ മാധ്യമങ്ങളിലും എൽഐസിയുടെ സാന്നിധ്യമുണ്ട്. 

∙ താങ്കൾ ജോലിക്കു ചേർന്ന കാലത്തെ ഇടപാടുകാരുടെ സേവനതൃപ്തിയെ നിലവിലുള്ളതുമായി താരതമ്യം ചെയ്യാമോ?  

പഴയകാല ഇടപാടുകാരുടെ പ്രധാന നോട്ടം വിശ്വാസ്യതയിലായിരുന്നു. അവർ നിക്ഷേപിച്ച പണം സുരക്ഷിതമായിരിക്കണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. എന്നാൽ, കാലാന്തരത്തിൽ അതിനു മാറ്റമുണ്ടായി. സാമൂഹിക–സാമ്പത്തിക ആവശ്യങ്ങൾ,   വിവിധ ഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവും തത്ഫലമായുണ്ടാകുന്ന ആവശ്യങ്ങളുമെല്ലാം അതിനു കാരണമായി. ഇന്നത്തെ ഇടപാടുകാർ ഒരു നിക്ഷേപം നടത്തുംമുൻപു പല തരത്തിൽ കാര്യങ്ങളെ അറിയാൻ ശ്രമിക്കും. സാധ്യതകളെ വിശകലനം ചെയ്തും വിലയിരുത്തിയുമാണ് ഇപ്പോൾ ജനം നിക്ഷേപം നടത്തുന്നത്.

നിക്ഷേപിക്കുന്നതിന്റെ ആവശ്യവും പലതാണ്. തീരുമാനമെടുക്കുന്നതിൽ സാങ്കേതികവിദ്യയും പലപ്പോഴും ഇടപാടുകാരെ സ്വാധീനിക്കുന്നുണ്ട്. ഇടപാടുകാരുടെ ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും എപ്പോഴും പ്രതിബദ്ധതയോടെ പ്രതികരിക്കേണ്ട ചുമതലകൂടി ഇൻഷുറൻസ് സ്ഥാപനങ്ങൾക്കു കൈവന്നു. ഇത്തരം എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന തരത്തിൽ സന്ദർഭത്തിനും കാലത്തിനും അനുസരിച്ചു വളരാൻ എൽഐസിക്കു സാധിച്ചെന്നതാണ് എടുത്തു പറയേണ്ട കാര്യം.  ഇൻഷുറൻസ് മേഖലയിൽ സ്വകാര്യനിക്ഷേപം കടന്നുവന്നിട്ടു 2 പതിറ്റാണ്ടിലേറെയായിട്ടും വിപണിയുടെ നാലിൽ മൂന്നു പങ്കാളിത്തം എൽഐസിക്കു ലഭിക്കുന്നതും കാലത്തിനൊത്ത് ഉയരാനുള്ള ഈ മികവുകൊണ്ടുതന്നെയാണ്. 

∙ ന്യൂജൻ വിദേശ ഇൻഷുറൻസ് സ്ഥാപനങ്ങളുമായുള്ള മത്സരത്തെ എങ്ങനെയാണു നേരിടുന്നത്?

ഇടപാടുകാർക്കു നൽകുന്ന പരിഗണനതന്നെയാണു പ്രധാനമായും എൽഐസിയെ ഇതിനു സഹായിക്കുന്നത്. ‘കസ്റ്റമർ ട്രസ്റ്റ്’ എന്ന തത്വമാണ് എൽഐസിയെ നയിക്കുന്നത്. ലൈഫ് ഇൻഷുറൻസ് എന്നതിന്റെ പര്യായമായിതന്നെ ഇന്ത്യയിൽ എൽഐസി നിലനിൽക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. 

ഏജന്റുമാരുടെയും ജീവനക്കാരുടെയും മികവിനെ കാലാനുസൃതമായി വളർത്താനും മികവിലേക്കുയർത്താനും സ്ഥിരതയാർന്ന പദ്ധതികൾ എൽഐസിക്കുണ്ട്. ഇത് ഇടപാടുകാരിൽ വിശ്വാസ്യത വളർത്താൻ ഏറെ സഹായകമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് എൽഐസി അതിനെ ഉപയോഗിക്കുന്നുണ്ട്. 

∙ കടന്നുപോയ 37 വർഷങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു?

പ്രചോദനമേറെ നൽകുന്ന വളർച്ചയും മാറ്റവുമാണ് എൽഐസി ഉണ്ടാക്കിയത്. അതിനൊപ്പം സഞ്ചരിക്കാനായതു നിർവചിക്കാനാകാത്ത അനുഭവമാണ്. സ്ഥാപനം ഒരുപാട് അവസരങ്ങൾ എനിക്കേകി. സ്ഥാപനത്തിന്റെ നേട്ടങ്ങളും വളർച്ചയും നോക്കുമ്പോൾ ഏറെ അഭിമാനമുണ്ട്. 

English Summary: Exclusive interview with retiring LIC MD TC Susheel Kumar