ചെന്നൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കോവിഡ് പ്രതിസന്ധിയെ ശ്രദ്ധേയമായ രീതിയിൽ കൈകാര്യം ചെയ്തതു പോലെയുള്ള പോസിറ്റീവ് കാര്യങ്ങളിലായിരിക്കണം ബിജെപിയുടെ JP Nadda, BJP, Madurai, Tamil Nadu Election, Tamil Nadu, Breaking News, Malayalam News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കോവിഡ് പ്രതിസന്ധിയെ ശ്രദ്ധേയമായ രീതിയിൽ കൈകാര്യം ചെയ്തതു പോലെയുള്ള പോസിറ്റീവ് കാര്യങ്ങളിലായിരിക്കണം ബിജെപിയുടെ സമൂഹ മാധ്യമ വൊളന്റിയർമാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. നെഗറ്റീവ് കാര്യങ്ങൾ നമ്മളെ എവിടെയും എത്തിക്കില്ല. 

ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിലും തദ്ദേശീയ വാക്സീൻ ഉപയോഗിച്ചു ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സീൻ കുത്തിവയ്പ് യജ്ഞം നടത്താൻ ഇന്ത്യയ്ക്ക് എങ്ങനെ സാധിച്ചുവെന്നതും അടക്കം‍ ഒട്ടേറെ പോസിറ്റീവ് കാര്യങ്ങൾ എടുത്തുപറയണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മധുരയിലെത്തിയ നഡ്ഡ, പാർട്ടിയുടെ സമൂഹ മാധ്യമ വൊളന്റിയർമാരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.

ADVERTISEMENT

ജനങ്ങളെ ആകർഷിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ തമിഴും ഇംഗ്ലിഷും ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് ഭാഷയെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും പാർട്ടി പറയുന്ന കാര്യങ്ങളിൽ സമൂഹത്തിന് അഭിമാനം തോന്നുന്നതിനായി തമിഴ് സംസ്കാരത്തിനും രീതികൾക്കും പ്രാധാന്യം നൽകണമെന്നു പറഞ്ഞ നഡ്ഡ, ദേശീയ സംസ്കാരത്തിനു തമിഴ് സംസ്കാരം ദിശ കാണിച്ചിട്ടുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണു തിരഞ്ഞെടുപ്പു പരിപാടികൾക്കു തുടക്കം കുറിച്ചത്. വൈകിട്ടു മധുരയിൽ നടന്ന പൊതു യോഗത്തിൽ പ്രസംഗിച്ചു. സന്ദർശനം പൂർത്തിയാക്കി ഇന്നു പുതുച്ചേരിക്കു പോകും.

English Summary: Tamil Nadu elections 2021: JP Nadda meets BJP leaders in Madurai