ന്യൂഡൽഹി∙ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നിവയ്ക്ക് വാരിക്കോരി നൽകി ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിൽ | Kerala Assembly Elections 2021 | Nirmala Sitharaman | Union Budget 2021 | Budget News In Malayalam | West Bengal Assembly Elections 2021 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നിവയ്ക്ക് വാരിക്കോരി നൽകി ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിൽ വൻ പദ്ധതികളാണ് ഇവിടങ്ങളിലേക്ക് ധനമന്ത്രി പ്രഖ്യാപിച്ചത്. 

∙ ദേശീയപാത വികസനം

ADVERTISEMENT

മധുര-കൊല്ലം ഇടനാഴി ഉൾപ്പെടെ തമിഴ്‌നാട്ടിലെ 3,500 കിലോമീറ്റർ ദേശീയപാതയ്ക്ക് 1.03 ലക്ഷം കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു. 600 കിലോമീറ്റർ മുംബൈ-കന്യാകുമാരി ദേശീയപാതയും കേരളത്തിലെ 1,100 കിലോമീറ്റർ ദേശീയപാത വികസനത്തിന് 65,000 കോടി രൂപയും വകയിരുത്തി.

കൊൽക്കത്ത-സിലിഗുരി ദേശീയപാത നവീകരിക്കുന്നതുൾപ്പെടെ ബംഗാളിലെ 675 കിലോമീറ്റർ ദേശീയപാത വികസനത്തിനായി 25,000 കോടി രൂപ അനുവദിച്ചു. അസമിൽ 19,000 കോടി രൂപയുടെ ദേശീയപാത വികസനം നടക്കുന്നുണ്ടെന്നും അടുത്ത മൂന്ന് വർഷത്തേക്ക് സംസ്ഥാനത്ത് 1,300 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കുന്നതിന് 34,000 കോടി രൂപ അനുവദിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

ADVERTISEMENT

∙ മെട്രോ പദ്ധതികൾ

കേരളവും തമിഴ്‌നാടും മെട്രോ റെയിൽ പദ്ധതികൾക്കുള്ള വിഹിതത്തിൽ ഉൾപ്പെടുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1,957.05 കോടി രൂപയാണ് സീതാരാമൻ പ്രഖ്യാപിച്ചത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 63,246 കോടി രൂപ അനുവദിച്ചു. നാസിക്, നാഗ്പുർ, ബെംഗളൂരു എന്നിവിടങ്ങളിലെ മെട്രോ പദ്ധതികൾക്കും ഫണ്ട് അനുവദിച്ചു.

ADVERTISEMENT

∙ ഫിഷറീസ്

കൊച്ചി, ചെന്നൈ എന്നിവ രാജ്യത്തെ രണ്ട് ഫിഷറീസ് ഹബുകളായി വികസിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

English Summary: Union Budget 2021: Kerala, Tamil Nadu, West Bengal get road, metro projects