തിരുവനന്തപുരം∙ ക്രിസ്ത്യൻ മതവിഭാഗത്തിൽ എസ്ഐയുസി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒബിസി സംവരണം നൽകാനുള്ള തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്റെ നിർണായക നീക്കം....| Kerala Cabinet | Nadar Community Reservation | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ക്രിസ്ത്യൻ മതവിഭാഗത്തിൽ എസ്ഐയുസി ഒഴികെയുള്ള നാടാർ സമുദായങ്ങൾക്ക് ഒബിസി സംവരണം നൽകാനുള്ള തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്റെ നിർണായക നീക്കം. സംവരണമില്ലാത്ത നാടാർവിഭാഗവും മതനേതൃത്വവും ദീർഘകാലമായി ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ശുപാർശ അനുസരിച്ചാണ് നടപടി.

നിലവിൽ നാടാർ സമുദായത്തിൽപ്പെട്ട ഹിന്ദു, എസ്ഐയുസി, ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ ബാധിക്കാതെയാണ് സംവരണം നടപ്പിലാക്കുന്നത്. തെക്കൻ കേരളത്തിലെ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട്, കോവളം മണ്ഡലങ്ങളിൽ നാടാർ സമുദായത്തിനു നിർണായക സ്വാധീനമുണ്ട്. തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പിൽ മുന്നേറാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടൽ.

ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചെന്നു എൽഡിഎഫ് കരുതുന്നു. ആ അടുപ്പം നിലനിർത്താന്‍ പുതിയ തീരുമാനം വഴി കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ഹിന്ദു നാടാർ, എസ്ഐയുസി വിഭാഗങ്ങൾക്കു ജോലിയിൽ ഒരു ശതമാനം സംവരണമാണുള്ളത്. ലത്തീൻ സഭയിലെ നാടാർ വിഭാഗങ്ങൾക്ക് ആ സഭയുടെ സംവരണം ലഭിക്കുന്നുണ്ട്. ഇതിലൊന്നും ഉൾപ്പെടാത്ത വിവിധ ക്രിസ്ത്യൻ സഭകളിലും മതവിഭാഗങ്ങളിലുമുള്ളവർക്കു പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. ഒബിസി വിഭാഗത്തിനു മൂന്നു ശതമാനം സംവരണമാണുള്ളത്. ഒബിസി വിഭാഗത്തിൽ 78 ജാതിമത വിഭാഗങ്ങളുണ്ട്. പട്ടികയിൽ വരുന്നവരെ ഒരു വിഭാഗമായി പരിഗണിക്കും. ഒബിസി ലിസ്റ്റിൽ എല്ലാ നാടാർ വിഭാഗത്തെയും ഉൾപ്പെടുത്തിയ സർക്കാരിനെ സഭാ നേതൃത്വം അഭിനന്ദിച്ചു.

English Summary : Kerala cabinet decision ahead of assembly elections to include nadar community in OBC list