സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം; നിയമ ഭേദഗതിക്ക് സർക്കാർ
സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാന്‍ അവസരമൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലാനില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഉടമയ്ക്കും പ്ലാന്‍ തയാറാക്കുന്ന...Construction in Kerala, Construction in Kerala news rule, Constructions in Kerala,

തിരുവനന്തപുരം∙ സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാന്‍ അവസരമൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലാനില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഉടമയ്ക്കും പ്ലാന്‍ തയാറാക്കുന്ന ലൈസന്‍സിക്കുമെതിരെ നടപടിയെടുക്കും.
സ്ഥലമുടമയുടേയും പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാന്‍ അധികാരമുള്ള ആര്‍ക്കിടെക്ട്, എന്‍ജിനീയര്‍ തുടങ്ങിയ എംപാനല്‍ഡ് ലൈസന്സിയുടേയും സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുംവിധമാണ് ഭേദഗതി. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ അഞ്ചുദിവസത്തിനകം തദ്ദേശസ്ഥാപനസെക്രട്ടറി കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം. ഈ രേഖ നിര്‍മാണ പെര്‍മിറ്റായും കെട്ടിടനിര്‍മാണം ആരംഭിക്കുന്നതിനുള്ള അനുമതിയായും കണക്കാക്കും. സാക്ഷ്യപത്രത്തില്‍ നല്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞാല്‍ പിഴ ചുമത്താനും ലൈസന്‍സിയുടെ ലൈസന്‍സ് റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഏഴുമീറ്ററില്‍ കുറവ് ഉയരവും രണ്ട് നിലവരെയും മുന്നൂറ് ചതുരശ്രമീറ്ററില്‍ കുറവ് വിസ്തൃതിയും ഉള്ള വീടുകള്‍ സ്വയംസാക്ഷ്യപത്രം നല്കി നിര്‍മിക്കാം. 200 ചതുരശ്രമീറ്ററില്‍ കുറവ് വിസ്തൃതിയുള്ള ഹോസ്റ്റലുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയും നൂറ് ചതുരശ്രമീറ്ററില്‍ കുറവ് വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, അപകടസാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍ എന്നിവയും ഇത്തരത്തില്‍ നിര്‍മിക്കാം. മറ്റ് കെട്ടിടനിര്‍മാണ അപേക്ഷകളില്‍ തദ്ദേശസ്ഥാപനസെക്രട്ടറി പതിനഞ്ചുദിവസത്തിനകം തീരുമാനമെടുക്കണമെന്ന ഭേദഗതിയും നിയമങ്ങളില്‍ ഉള്‍പ്പെടുത്തും.
Content Highlight: Constructions in Kerala: new relaxations