മുള്ളുകളും ബാരിക്കേഡുകളും: എഴുത്തുകാരൻ അമലിന്റെ അക്കൗണ്ട് ഫെയ്സ്ബുക് ബ്ലോക് ചെയ്തു
കൊച്ചി ∙ പ്രമുഖ യുവ എഴുത്തുകാരൻ അമലിന്റെ അക്കൗണ്ട് ഫെയ്സ്ബുക് ബ്ലോക് ചെയ്തു. കർഷകസമരവുമായി ബന്ധപ്പെട്ടു ഡൽഹിയിൽ അധികൃതർ റോഡിൽ മുള്ളു വിരിച്ചതിന്റെയും ബാരിക്കേഡ് നിരത്തിയതിന്റെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണു ഫെയ്സ്ബുക് നടപടി....| Facebook Account | Writer Amal | Manorama News

കൊച്ചി ∙ യുവ എഴുത്തുകാരൻ അമലിന്റെ അക്കൗണ്ട് ഫെയ്സ്ബുക് ബ്ലോക് ചെയ്തു. കർഷകസമരവുമായി ബന്ധപ്പെട്ടു ഡൽഹിയിൽ അധികൃതർ റോഡിൽ മുള്ളു വിരിച്ചതിന്റെയും ബാരിക്കേഡ് നിരത്തിയതിന്റെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണു നടപടി. മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്റെ പേജിന് ഫെയ്സ്ബുക് വിലക്കേർപ്പെടുത്തുന്നത് ആദ്യമാണ്. കർഷകസമര പ്രതിഷേധക്കാർക്ക് പിന്തുണയുമായി രണ്ടു വരികളും പോസ്റ്റിനൊപ്പം അമൽ ചേർത്തിരുന്നു. ബംഗാളി കലാപം, കൽഹണൻ, വ്യസനസമുച്ചയം, പാതകം വാഴക്കൊലപാതകം, നരകത്തിന്റെ ടാറ്റൂ, കെനിയാ സാൻ തുടങ്ങിയവയാണ് അമലിന്റെ പ്രധാന പുസ്തകങ്ങൾ. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയായ അമൽ വർഷങ്ങളായി ജപ്പാനിലാണു താമസം.
‘‘രാജ്യത്തിന് അന്നം നൽകുന്ന കർഷകർ നടത്തുന്ന സമരത്തിനെതിരെ കടുത്തതും ഹീനവുമായ പ്രതികാര നടപടികളാണ് അധികാരികൾ നടത്തുന്നത്. അതിൽ ഒടുവിലത്തേതായ പ്രാകൃതമായ അള്ള് വയ്ക്കൽ, റോഡാകെ മുള്ള് നിർമിക്കൽ എന്നിവയ്ക്കെതിരെയും അധികാരികളെ ശക്തമായി വിമർശിച്ചു കൊണ്ടും കർഷക സമരത്തെ പിന്തുണച്ചുകൊണ്ടും ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട ഉടൻ എന്നെ ഫെയ്സ്ബുക്കിൽ നിന്ന് ബ്ലോക്ക് ചെയ്ത നടപടി രാജ്യത്ത് എത്രമാത്രം സമൂഹമാധ്യമ സെൻസറിങ്ങും പൗര നിരീക്ഷണവും ശക്തിയായി പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ ശക്തമായ തെളിവാണ്. ഇതുകൊണ്ടൊന്നും യാഥാർഥ്യം മൂടിവയ്ക്കാനാവില്ല. ഈ ഹീന അടിച്ചമർത്തലുകൾക്കെതിരെ കോടിക്കണക്കിന് പ്രതിഷേധ സ്വരങ്ങൾ ഉയരുക തന്നെ ചെയ്യും’’. അമൽ പറഞ്ഞു.
English Summary : Facebook blocked account of writer Amal