തിരുവനന്തപുരം∙ നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ ഹിന്ദു നാടാർ, എസ്ഐയുസി വിഭാഗങ്ങൾക്കു മാത്രമാണ് സംവരണമുണ്ടായിരുന്നത്... Nadar community to be included in OBC, Kerala Cabinet Decisions, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ ഹിന്ദു നാടാർ, എസ്ഐയുസി വിഭാഗങ്ങൾക്കു മാത്രമാണ് സംവരണമുണ്ടായിരുന്നത്. വിവിധ ക്രൈസ്തവ സഭകളിലും മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന നാടാർ വിഭാഗക്കാർക്കും ഇനി സംവരണം ലഭിക്കും.

ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശകൾ മൂന്നംഗ ഉദ്യോഗസ്ഥതല കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാൻ മന്ത്രിസഭ തീരുമാനിച്ചു. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശമ്പള പരിഷ്കരണ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശുപാർശകളിൽ തുടർനടപടിയെടുക്കും. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്കു നൽകിയിരിക്കുന്ന നിർദേശം. ഈ വർഷം വിരമിക്കുന്ന ജീവനക്കാരുടെ സേവനകാലാവധി ഒരുവർഷം വർധിപ്പിക്കണമെന്ന ശുപാർശ സർക്കാർ തള്ളും. കമ്മിഷന്റെ ശുപാർശ ആരോഗ്യ വകുപ്പിൽ അതേപോലെ നടപ്പാക്കും. ഏപ്രിൽ ഒന്നു മുതൽ ശമ്പള പരിഷ്കരണം നടപ്പാക്കാനാണ് തീരുമാനം. പെൻഷൻ പരിഷ്കരണം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും.

ADVERTISEMENT

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കു നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പിഎസ്‌സി ലിസ്റ്റുകളിൽനിന്ന് നിയമനം നടക്കുന്നില്ലന്ന പരാതി വ്യാപകമാണ്. സംസ്ഥാന വ്യാപകമായി വലിയ സമരങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത്. സിഡിറ്റിലെ 115 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഐടി സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് കണക്കിലെടുക്കാതെയാണ് സ്ഥിരപ്പെടുത്തൽ.

English Summary: Kerala cabinet decisions: Nadar Community to be included in OBC