ശിവശങ്കർ നിരപരാധിയെന്ന് വിശ്വസിക്കുന്നു: വി.വേണു
ശിവശങ്കറിനു പിന്തുണയുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വി.വേണു. ശിവശങ്കർ ജയിൽ മോചിതനായതിൽ സന്തോഷം. ശിവശങ്കർ നിരപരാധിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ നിലനിൽക്കില്ല. മാധ്യമങ്ങൾ വേട്ടയാടി. മാധ്യമങ്ങളുടെ പെരുമാറ്റം....swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling,

തിരുവനന്തപുരം∙ ശിവശങ്കറിനു പിന്തുണയുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വി.വേണു. ‘ശിവശങ്കർ ജയിൽ മോചിതനായതിൽ സന്തോഷം. ശിവശങ്കർ നിരപരാധിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ നിലനിൽക്കില്ല. മാധ്യമങ്ങൾ വേട്ടയാടി. മാധ്യമങ്ങളുടെ പെരുമാറ്റം ക്ഷമിക്കാനാകാത്തതാണ്’– അദ്ദേഹം പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ കഴിഞ്ഞവർഷം ഒക്ടോബർ 28നാണ് എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. സംസ്ഥാന സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരമൊരു കേസിൽ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായി. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളയാളുടെ പങ്കിനെക്കുറിച്ചും ആരോപണം ഉയർന്നത്. സ്വർണക്കടത്തുകേസ് അന്വേഷണത്തിനു തുടക്കമിട്ടതു കസ്റ്റംസാണെങ്കിലും എൻഐഎയും ഇഡിയുമെല്ലാം പിന്നാലെയെത്തി ദിവസങ്ങളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
Content Highlights: V. Venu supports M.Sivasankar