ബെസോസ് എവിടെയും പോകുന്നില്ല; ജസ്സി കൂടിയെത്തിയാൽ കളി വേറെ
ഈ വർഷം അവസാനത്തോടെ ആമസോൺ സിഇഒ സ്ഥാനത്തു നിന്ന് താൻ വിരമിക്കുകയാണെന്ന ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തെ സാധാരണ വിരമിക്കലായി വിലയിരുത്തിയാൽ തെറ്റി. ഗൂഗിൾ സിഇഒ ... Amazon.com, Amazon CEO Jeff Bezos, Andy Jassy, Manorama Online
ഈ വർഷം അവസാനത്തോടെ ആമസോൺ സിഇഒ സ്ഥാനത്തു നിന്ന് താൻ വിരമിക്കുകയാണെന്ന ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തെ സാധാരണ വിരമിക്കലായി വിലയിരുത്തിയാൽ തെറ്റി. ഗൂഗിൾ സിഇഒ ... Amazon.com, Amazon CEO Jeff Bezos, Andy Jassy, Manorama Online
ഈ വർഷം അവസാനത്തോടെ ആമസോൺ സിഇഒ സ്ഥാനത്തു നിന്ന് താൻ വിരമിക്കുകയാണെന്ന ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തെ സാധാരണ വിരമിക്കലായി വിലയിരുത്തിയാൽ തെറ്റി. ഗൂഗിൾ സിഇഒ ... Amazon.com, Amazon CEO Jeff Bezos, Andy Jassy, Manorama Online
ഈ വർഷം അവസാനത്തോടെ ആമസോൺ സിഇഒ സ്ഥാനത്തു നിന്ന് താൻ വിരമിക്കുകയാണെന്ന ജെഫ് ബെസോസിന്റെ പ്രഖ്യാപനത്തെ സാധാരണ വിരമിക്കലായി വിലയിരുത്തിയാൽ തെറ്റി. ഗൂഗിൾ സിഇഒ പദവി സുന്ദർ പിച്ചൈയ്ക്കു കൈമാറി ഗൂഗിൾ സ്ഥാപകർ തിരശ്ശീലയ്ക്കു പിന്നിലേക്കു മാറിയതുപോലെയായിരിക്കില്ല ബെസോസിന്റെ വിരമിക്കലും കമ്പനിയിലെ ബെസോസിന്റെ വലംകൈയും വിശ്വസ്തനുമായ ആൻഡി ജസ്സിയുടെ സ്ഥാനാരോഹണവും.
ജീവനക്കാർക്കുള്ള സന്ദേശത്തിൽ ബെസോസ് പറയുന്നത് ‘മറ്റു കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ’ വേണ്ടി ആമസോൺ സിഇഒ സ്ഥാനം ഒഴിയുന്നു എന്നാണ്. 57കാരനായ ബെസോസ് ആമസോണിന്റെ പടിയിറങ്ങുന്നത് വലിയ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടാണ്. ഇകൊമേഴ്സ് കമ്പനിയും അനുബന്ധ സ്ഥാപനങ്ങളും ക്ലൗഡ് കംപ്യൂട്ടിങ്ങുമൊക്കെയായി ‘തട്ടിമുട്ടി’ കഴിഞ്ഞുപോകുന്ന ആമസോണിനപ്പുറത്ത് ഈ ഭൂമിക്കും ബഹിരാകാശത്തിനും അപ്പുറത്താണ് ബെസോസിന്റെ ‘മറ്റു കാര്യങ്ങൾ’. ബെസോസിന്റെ താൽപര്യങ്ങളിലേക്ക് കടക്കും മുൻപ് ആമസോൺ സിഇഒയുടെ കസേരയിൽ ഇരിക്കാൻ പോകുന്ന ആൻഡി ജസ്സി ആരാണെന്ന് നോക്കാം.
∙ ജെഫിന്റെ ചങ്ക്, ക്ലൗഡിന്റെ ഹീറോ
ഇ–കൊമേഴ്സ് രംഗം കഴിഞ്ഞാൽ ആമസോണിന് ഏറ്റവും ലാഭമുണ്ടാക്കുന്ന ബിസിനസ് ആമസോൺ വെബ് സർവീസസ് എന്ന ക്ലൗഡ് സേവനമാണ്. ഗൂഗിൾ ഉൾപ്പെടെയുള്ള ഭയങ്കരന്മാരുടെ പ്രഫഷനലിസത്തോട് സേവനമികവുകൊണ്ട് മത്സരിച്ചു ജയിച്ച ചരിത്രമാണ് ഇന്ന് അമസോൺ വെബ് സർവീസസിനെ ലോകത്തിലെ ഏറ്റവും മികച്ച ക്ലൗഡ് സേവനമെന്ന പദവിയിൽ എത്തിച്ചിരിക്കുന്നത്.
ക്ലൗഡിനെക്കുറിച്ച് സിലിക്കൺ വാലി സ്വപ്നം കണ്ടു തുടങ്ങും മുൻപേ, 2003ൽ ആമസോൺ വെബ് സർവീസസ് സ്ഥാപിച്ചതും അന്നു മുതൽ അതിനെ നയിക്കുന്നതും ജസ്സിയാണ്. നിലവിൽ ആമസോൺ വെബ് സർവീസസ് സിഇഒ. ന്യൂയോർക്കിൽ ജനിച്ച ജസ്സി ഹാർവാഡിൽ എംബിഎ പഠിച്ച ശേഷം മറ്റു ഹാർവാഡിയന്മാരോടൊപ്പം 1997ൽ ആമസോണിൽ ചേർന്നു.
1994ൽ ആണ് ജെഫ് ബെസോസ് ആമസോൺ കമ്പനി ആരംഭിക്കുന്നത്. പുസ്തകക്കടയാണ് ഉദ്ദേശിച്ചത്. 1995ൽ ഓൺലൈൻ ബുക്സ്റ്റോറായി സേവനം ആരംഭിച്ചു. 1997ൽ ഐപിഒ നടത്തി, ജസ്സി ഉൾപ്പെടെ പുതിയ പ്രതിഭകൾ കമ്പനിയിലെത്തി. 57 പേരുമായി 2003ൽ ജസ്സി തുടങ്ങിയ ആമസോൺ വെബ് സർവീസസ് കമ്പനിക്ക് പുതിയ വഴിത്താര തുറന്നു നൽകി. 2016ലാണ് ജസ്സി ആമസോൺ വെബ് സർവീസസ് സിഇഒ ആകുന്നത്. ബെസോസിന് ശേഷം ആര് എന്നൊരു ചോദ്യമുയർന്നാൽ ഏതൊരു ആമസോണിയനും അന്നു മുതൽ ഒരുത്തരമേയുള്ളൂ– ആൻഡി ജസ്സി.
ആമസോണിൽ ജസ്സിയുടെ വളർച്ചയും ഗൂഗിളിൽ സുന്ദർ പിച്ചൈയുടെ വളർച്ചയും തമ്മിൽ ഒട്ടേറെ സാദൃശ്യങ്ങളുണ്ട്. ആൻഡ്രോയ്ഡിന്റെ മേധാവിയായിരുന്ന പിച്ചൈ ആണ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം വഴി ഗൂഗിളിനെ ലോകമെങ്ങും എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. സമാനമായ രീതിയിൽ ആമസോൺ വെബ് സർവീസ് വഴി ഡിജിറ്റൽ ലോകത്തിന് മാറ്റിനിർത്താനാകാത്ത പ്രസ്ഥാനമായി ആമസോണിനെ വളർത്തിയതിൽ ജസ്സിയുടെ കാഴ്ചപ്പാടും ദീർഘവീക്ഷണവും നിർണായകമായിരുന്നു.
∙ ബെസോസ് എങ്ങോട്ട് ?
എക്സിക്യുട്ടീവ് ചെയർമാൻ പദവിയിലേക്ക് മാറുന്ന ജെഫ് ബെസോസ് കൂടുതൽ വിശാലമായ അധികാരപരിധിയിലേക്ക് ഉയരുമ്പോൾ ആമസോണിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. ബെസോസിന് ഏറെ താൽപര്യമുള്ള ബ്ലൂ ഒറിജിൻ, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടൻ പോസ്റ്റ് പത്രം എന്നിങ്ങനെ പട്ടികയിലുള്ള ഇഷ്ടങ്ങൾ ഒന്നും ചെറുതല്ല.
ഇലൻ മസ്കിന്റെ സ്പേസ് എക്സ് ചെയ്യുന്നതൊക്കെ പിഴവില്ലാതെ ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനിയാണ് ബ്ലൂ ഒറിജിൻ. 2024 ആകുമ്പോഴേക്കും മനുഷ്യനെ ചൊവ്വയിലയയ്ക്കുന്നതുൾപ്പെടെയുള്ള സ്വപ്നങ്ങൾ പലതുണ്ട്. നാസയുടെ ബഹിരാകാശ പദ്ധതികളിൽ പങ്കാളിത്തവുമുണ്ട്. ബ്ലൂ ഒറിജിനിലേക്ക് ബെസോസിന്റെ ശ്രദ്ധ കൂടുതലെത്തുന്നതോടെ സ്പേസ് എക്സുമായുള്ള മത്സരവും കടുക്കും. സമാനമാണ് വാഷിങ്ടൻ പോസ്റ്റിലെ അദ്ദേഹത്തിന്റെ താൽപര്യവും. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ മുഖ്യധാരാമാധ്യമങ്ങളെ ഞെക്കിക്കൊല്ലാനുള്ള അക്ഷീണപരിശ്രമം തുടരുമ്പോൾ വേറിട്ട സമീപനമാണ് ബെസോസിനും വാഷിങ്ടൻ പോസ്റ്റിനും.
English Summary: Amazon’s Bezos to step down as CEO; Andy Jassy to take over the role