‘നിലവിലെ നിയമസഭയിലെ ഒരു സീറ്റ് എന്നതു കുറച്ചുകൂടി സീറ്റുകളുടെ നേട്ടത്തിലേക്ക് എത്തിക്കലല്ല, കേരളത്തിൽ എങ്ങനെയും അധികാരം പിടിക്കുക. സ്ഥാനാർഥിനിർണയത്തിൽ പോലും വിജയസാധ്യത മാത്രമേ... BJP, Kerala Assembly Elections 2021, CP Radhakrihnan, K Surendran

‘നിലവിലെ നിയമസഭയിലെ ഒരു സീറ്റ് എന്നതു കുറച്ചുകൂടി സീറ്റുകളുടെ നേട്ടത്തിലേക്ക് എത്തിക്കലല്ല, കേരളത്തിൽ എങ്ങനെയും അധികാരം പിടിക്കുക. സ്ഥാനാർഥിനിർണയത്തിൽ പോലും വിജയസാധ്യത മാത്രമേ... BJP, Kerala Assembly Elections 2021, CP Radhakrihnan, K Surendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നിലവിലെ നിയമസഭയിലെ ഒരു സീറ്റ് എന്നതു കുറച്ചുകൂടി സീറ്റുകളുടെ നേട്ടത്തിലേക്ക് എത്തിക്കലല്ല, കേരളത്തിൽ എങ്ങനെയും അധികാരം പിടിക്കുക. സ്ഥാനാർഥിനിർണയത്തിൽ പോലും വിജയസാധ്യത മാത്രമേ... BJP, Kerala Assembly Elections 2021, CP Radhakrihnan, K Surendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നിലവിലെ നിയമസഭയിലെ ഒരു സീറ്റ് എന്നതു കുറച്ചുകൂടി സീറ്റുകളുടെ നേട്ടത്തിലേക്ക് എത്തിക്കലല്ല, കേരളത്തിൽ എങ്ങനെയും അധികാരം പിടിക്കുക. സ്ഥാനാർഥിനിർണയത്തിൽ പോലും വിജയസാധ്യത മാത്രമേ നോക്കേണ്ടൂ’ - ബിജെപി ദേശീയ നേതൃത്വം സി.പി. രാധാകൃഷ്ണനെ കേരളത്തിലേക്ക് അയച്ചിരിക്കുന്നത് ഇങ്ങനെ ചട്ടം കെട്ടിയാണ്. കേരളത്തിൽ ബിജെപിയുടെ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായി പാർട്ടി നിയോഗിച്ചയാൾ. ‘പ്രഭാരി’ എന്നു സംഘപരിവാർ നാമം. കേരളത്തെ ‘അടുത്തു’ പരിചയമുള്ള നേതാവാണദ്ദേഹം. പാലക്കാടിനു തൊട്ടപ്പുറത്തു കോയമ്പത്തൂരിനെ 2 തവണ ലോക്സഭയിൽ പ്രതിനിധാനം ചെയ്തു. കേരളവുമായി ഇഴപിരിയാത്ത ബന്ധമുള്ള കയർ ബോർഡിന്റെ ചെയർമാനായി. ബിജെപിയുടെ തമിഴ്നാട് ഘടകം അധ്യക്ഷനുമായി.

സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനു മുന്നോടിയായി ഈ മാസം 6 മുതൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം തുടങ്ങുകയാണ് അദ്ദേഹം. സഹ പ്രഭാരിയും കർണാടക എംഎൽഎയുമായ വി.സുനിൽകുമാറും ഒപ്പമുണ്ടാകും. തിരഞ്ഞെടുപ്പുകാലത്തേക്കു കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയെ പ്രത്യേക പ്രഭാരിയായും കർണാടക ഉപമുഖ്യമന്ത്രി സി.എൻ.അശ്വഥ് നാരായണിനെ സഹ പ്രഭാരിയായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിയമിച്ചിട്ടുണ്ട്. ബിജെപി കേരളത്തിലെ തിരഞ്ഞെടുപ്പിനെ അത്രയ്ക്കു പ്രാധാന്യത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണിത്.

ADVERTISEMENT

സി.പി.രാധാകൃഷ്ണൻ ‘മനോരമയ്ക്ക്’ അനുവദിച്ച അഭിമുഖത്തിൽനിന്ന്.

∙ കേരളത്തിൽ അധികാരം പിടിക്കുക എളുപ്പമാണോ?

എളുപ്പമാണെന്നു പറയുന്നില്ല. പക്ഷേ, സാധ്യമാണ്. പ്രവർത്തകരിൽ അതിനുള്ള ഊർജമുണ്ട്. മാത്രമല്ല, കേരള ജനത ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നതു വ്യക്തമാണ്. എൽഡിഎഫിനെയും യുഡിഎഫിനെയും അവർക്കു മടുത്തുകഴിഞ്ഞു. കേരളം വികസനമുരടിപ്പിലാണ്. നിശ്ചലാവസ്ഥയിലെത്തിയിരിക്കുന്നു അത്. വികസനരംഗത്തു മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ലാത്ത സിപിഎമ്മാണു ഭരണത്തെ ഇന്നു നയിക്കുന്നത്. അവർ ഇത്രയും കാലം ഭരിച്ച സംസ്ഥാനത്തുനിന്നു പതിനായിരക്കണക്കിനു വിദ്യാർഥികളാണ് ഉന്നതപഠനത്തിനു മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ടിവരുന്നത്. കേരളത്തിൽ പഠനാവസരങ്ങളില്ലാത്തതിനാലാണു വിദ്യാർഥികൾക്ക് ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. വികസനമുന്നേറ്റത്തിലേക്കു കേരളത്തെ നയിക്കാൻ ബിജെപിയാണു പരിഹാരമെന്ന ചിന്ത ജനങ്ങളിലുണ്ട്. വ്യവസായ, കാർഷിക രംഗങ്ങളിൽ കേരളത്തെ രാജ്യത്തെ തന്നെ ഒന്നാംകിട സംസ്ഥാനമാക്കി മാറ്റാൻ ബിജെപിക്കാകും.

∙ അനൈക്യത്തിന്റെ കൂടാരമാണു ബിജെപി സംസ്ഥാന ഘടകമെന്ന ആക്ഷേപമുണ്ട്. ഈ സംവിധാനംവച്ച് എങ്ങനെ ഭരണം പിടിക്കും?

തൃശൂർ കോർപറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിനുശേഷം ബിജെപി നടത്തിയ ആഹ്ലാദപ്രകടനം. ചിത്രം: ഉണ്ണി കോട്ടക്കൽ∙മനോരമ
ADVERTISEMENT

അനൈക്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. അഥവാ ഉണ്ടെങ്കിൽ അവ പരിഹരിച്ചേ മുന്നോട്ടുപോകൂ. ഏതെങ്കിലും നേതാക്കൾക്ക് അതൃപ്തിയുണ്ടെങ്കിൽ അതു പറയാൻ വേദിയുണ്ട്. ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകും. ഇതെല്ലാം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണെന്നാണ് എന്റെ അഭിപ്രായം. ഒന്നര മാസം മുൻപു ‍‍ഞാൻ കേരളത്തിൽ വന്നിരുന്നു. അന്നുമുതൽ ഓരോരുത്തരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രൻ മാത്രമല്ല, എല്ലാവരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കി. പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കപ്പെടും. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. ഈ പ്രശ്നങ്ങളെല്ലാം അധികാരത്തിലെത്തുകയെന്ന വലിയ ലക്ഷ്യത്തിനു മുന്നിൽ ചെറിയ കാര്യങ്ങളാണ്. എല്ലാറ്റിനെയും പോസിറ്റീവായി കാണാനാണെനിക്കിഷ്ടം. ഓരോ പ്രവർത്തകരുടെയും ഉത്സാഹത്തെ ഉണർത്താൻ എന്നാലാവുന്നതു ചെയ്യും.

∙ പ്രധാന ലക്ഷ്യമെന്ത്?

കേരളത്തിലും ബിജെപി അധികാരത്തിലെത്തും. ലക്ഷ്യവും അതുതന്നെ. അതിനായി പരമാവധി ശ്രമിക്കും. തന്ത്രങ്ങൾ ആവിഷ്കരിക്കും. ജനം ഈ 2 മുന്നണികളെയും കൊണ്ടു മടുത്തു. പകരം അവർ നോക്കിക്കാണുന്നതു ബിജെപിയെയാണ്. കേരളത്തിൽ എല്ലായിടത്തും ബിജെപി വളർച്ചയുടെ പാതയിലാണ്. ജനപിന്തുണയേറുന്നു. ബിജെപിക്കു കേരള രാഷ്ട്രീയത്തിൽ വളരെ പ്രാധാന്യമുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ ബിജെപിക്ക് ഏറ്റവുമധികം പ്രവർത്തകരുടെ ജീവൻ നഷ്ടമായ സംസ്ഥാനമാണിത്. സ്വന്തം ജീവൻ നഷ്ടമാകുന്നതുപോലും പരിഗണിക്കാതെ പാർട്ടിക്കായി ആത്മാർഥമായി പ്രവർത്തിക്കുന്നവരാണ് ഇവിടുത്തെ പ്രവർത്തകർ. മറ്റു സംസ്ഥാനങ്ങളിലൊന്നും കാണാനാകാത്ത കാഴ്ചയാണത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായാണ് അവർ ജീവൻ ബലിയർപ്പിച്ചത്.

∙ ജനത്തോടു പറയുന്നതെന്ത്?

ADVERTISEMENT

കേരളത്തിൽ വികസനം തീരെയില്ലെന്നതു ജനം കാണുന്നതും അനുഭവിക്കുന്നതുമായ പ്രശ്നമാണ്. കേരളത്തിനു പുറത്തുപോയിട്ടുള്ളവർ ആ വ്യത്യാസം മനസ്സിലാക്കിയിട്ടുണ്ടാകും. അധികാരത്തിലെത്തിയാൽ ബിജെപി വ്യാവസായിക വളർച്ചയും കാർഷിക വളർച്ചയും എല്ലാ രംഗത്തെയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടും. സിപിഎം വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവത്കരണത്തെ എപ്പോഴും എതിർക്കുന്നവരാണ്. സ്വകാര്യ മേഖലയിൽ മെഡിക്കൽ കോളജുകളും എൻജിനീയറിങ് കോളജുകളും അനുവദിക്കുന്നതിനെയും അവർ എതിർക്കുന്നു.

തമിഴ്നാട്ടിലും കർണാടകയിലും മാത്രമല്ല. രാജ്യത്തിന്റെ ഏതു മേഖലയിൽ ചെന്നാലും മെഡിക്കൽ കോളജുകളിലെയും നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 25 മുതൽ 50 വരെ ശതമാനം വിദ്യാർഥികൾ കേരളത്തിൽനിന്നുള്ളവരാണ്. ഇതു സംഭവിക്കുന്നതു സിപിഎം ഭരണം മൂലമാണ്. അവർ കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ വികസനം തെല്ലും ആഗ്രഹിക്കുന്നില്ല. തത്ഫലമായി മലയാളി വിദ്യാർഥികൾ പുറം സംസ്ഥാനങ്ങളിൽപോയി വൻ തുക ഫീസ് നൽകി പഠിക്കേണ്ടിവരുന്നു. ലോകത്ത് ഏതു രാജ്യത്തു ചെന്നാലും ഡോക്ടർമാരിലേറെയും നഴ്സുമാരിൽ ഏതാണ്ടു മുഴുവനും മലയാളികളാണ്. എന്നിട്ടും അവരുടെ വിദ്യാഭ്യാസത്തിനു കേരളത്തിൽ സൗകര്യമൊരുക്കാൻ സർക്കാരുകൾക്കാകുന്നില്ല. ഒരാളെയും പുതിയ കോളജ് സ്ഥാപിക്കാൻ അവർ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതുകാരണം വിദ്യാഭ്യാസ മേഖലയിൽ വികസനമോ സ്വകാര്യ നിക്ഷേപമോ വലിയ തോതിൽ നടക്കുന്നില്ല.

കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പുതുതായി വരുന്നതേയില്ല. വികസനം നിശ്ചലാവസ്ഥയിലാണ്. നയങ്ങളിൽ അയവില്ലാത്തതു പ്രധാന പ്രശ്നമാണ്. പല പൊതുമേഖലാ സ്ഥാപനങ്ങളും ലാഭമുണ്ടാക്കുന്നില്ല.

ലോകം മുഴുവൻ മാറി. ചുവന്ന ചൈന തന്നെ എത്രമാറി. കേരളത്തിനു മാത്രം എന്താണു പ്രത്യേകത. അന്ധവും കാലപ്പഴക്കം ചെന്നതുമായ സാമ്പത്തിക നയമാണു സിപിഎം നടപ്പാക്കുന്നത്. ഇതിനാൽ മാത്രമാണു കേരളം ഇത്രകണ്ടു പിന്നോട്ടുപോകുന്നത്. ചൈന പോലും എല്ലാ വിപണിയും തുറന്നുകൊടുത്തു. ആർക്കും അവിടെ വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കാം.

∙ സ്ഥാനാർഥി നിർണയം?

സ്ഥാനാർഥി നിർണയം വൈകാതെ പൂർത്തിയാകും. ആറാം തീയതി മുതൽ 140 മണ്ഡലങ്ങളിലും സന്ദർശനം നടത്തും. പ്രാദേശിക പ്രവർത്തകരുമായും നേതാക്കളുമായും ചർച്ചകൾ നടത്തും. അഭിപ്രായങ്ങൾ സമാഹരിക്കും. പ്രവർത്തകരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കും, സ്വീകരിക്കും. യുവാക്കളെയും വനിതകളെയും എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പിൽ ബിജെപി പരിഗണിച്ചിട്ടുണ്ട്. കേരളത്തിലും അതുണ്ടാകും. ഒപ്പം പരിചയസമ്പന്നതയ്ക്കും പ്രാധാന്യം നൽകും.

∙ എന്താണ് അനുകൂലഘടകം?

കേന്ദ്രനയങ്ങളിലെ അനുകൂല ഘടകങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദാര നിലപാടുകളും കേരളത്തിലെ ജനങ്ങളിലെത്തിക്കും. വികസനമാണു പ്രധാനമന്ത്രിയുടെ പ്രധാന നയം. അതിനെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിനു പ്രവർത്തകരുണ്ട്. കേരളം ഇതിലും എത്രയോ മടങ്ങു വികസനം അർഹിക്കുന്നുണ്ട്. പക്ഷേ, അതു നടക്കുന്നില്ല. ബിജെപിക്ക് അതു സാധ്യമാകും. എത്രയോ പ്രഗത്ഭ നേതാക്കൾ കേരളത്തിൽ ഇരു മുന്നണികളിൽനിന്നും മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇഎംഎസും കെ.കരുണാകരനും അച്യുതമേനോനും ഇ.കെ. നായനാരുമെല്ലാം മുഖ്യമന്ത്രിമാരായി. കേരളത്തിൽ സാധാരണ വികസനങ്ങളല്ലാതെ ഒന്നുമുണ്ടായിട്ടില്ല. വികസനരംഗത്തു കുതിച്ചുചാട്ടത്തിനു കേരളം ഒരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ല. അതു സാധ്യമാക്കുമെന്നാണു ബിജെപിയുടെ വാഗ്ദാനം. അതുതന്നെയാണ് ഇത്തവണ കേരളത്തിൽ ബിജെപിയുടെ പ്രധാന ‘സെല്ലിങ് പോയിന്റും’.

English Summary: Interview with BJP Leader CP Radhakrishnan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT