തൃശൂർ ∙ കേരളത്തിലെ മുഴുവൻ മണ്ഡലം പ്രതിനിധികളുമായി സംവദിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ ‘മിഷൻ കേരള’ തന്ത്രം മെനയാൻ ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മൂന്നു വീതം പ്രതിനിധികളെ പങ്കെടുപ്പിച്ച് ശനിയാഴ്ച തൃശൂർ കാസിനോ ഹോട്ടലിൽ നടക്കുന്ന.. JP Nadda, BJP, Kerala Assembly Elections 2021, BJP Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കേരളത്തിലെ മുഴുവൻ മണ്ഡലം പ്രതിനിധികളുമായി സംവദിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ ‘മിഷൻ കേരള’ തന്ത്രം മെനയാൻ ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മൂന്നു വീതം പ്രതിനിധികളെ പങ്കെടുപ്പിച്ച് ശനിയാഴ്ച തൃശൂർ കാസിനോ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ബിജെപിയുടെ കേരളത്തിലെ പ്രചാരണ പരിപാടിക്കും തുടക്കമാവും

നിയോജക മണ്ഡലം ചുമതല ഇല്ലാത്ത സംസ്ഥാന ഭാരവാഹികളും മോർച്ച അധ്യക്ഷൻമാരും ജില്ലാ അധ്യക്ഷന്മാരുമടക്കം അഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മണ്ഡലം ചുമതലയുള്ള സംസ്ഥാന ഭാരവാഹികൾ മണ്ഡലം പ്രതിനിധികളായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ദേശീയ അധ്യക്ഷന്റെ സാന്നിധ്യത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

ADVERTISEMENT

തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ എ ക്ലാസ് ആയി നിശ്ചയിച്ച മണ്ഡലം പ്രതിനിധികളുമായി മൂന്നു മണിക്കൂർ നീളുന്ന സംവാദത്തിനിടെ പ്രത്യേകം ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്. തുടർന്ന് സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി ദേശീയ അധ്യക്ഷന്റെ പ്രത്യേക കൂടിക്കാഴ്ചയുമുണ്ട്.

ദേശീയ അധ്യക്ഷനായ ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗത്തിന്റെയും പിന്തുണ തേടാനായി എൺപതോളം സമുദായ സംഘടനാ പ്രതിനിധികളെയും ജെ.പി.നഡ്ഡ കാണുന്നുണ്ട്. കഴിഞ്ഞയാഴ്ച കൊച്ചിയിൽ സംഘപരിവാർ - ബിജെപി ഭാരവാഹികൾ നടത്തിയ ആശയ വിനിമയത്തിന്റെ രൂപരേഖ ദേശീയ അധ്യക്ഷന്റെ മുൻപിൽ കഴിഞ്ഞ ദിവസത്തെ കോർ കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സമുദായ നേതാക്കളെ കാണാനുള്ള തീരുമാനം.

ADVERTISEMENT

തിരഞ്ഞെടുപ്പിനും മുന്നോടിയായി നഡ്ഡ തൃശൂരിൽ എത്തുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യാൻ വർക്കിങ് ചെയർമാൻ എന്ന നിലയിൽ ജഗത്പ്രകാശ് നഡ്ഡ എത്തിയിരുന്നു.

കൂടുതൽ പ്രഭാരികൾ: കേരളത്തിൽ വോട്ടുറപ്പിച്ച് മുന്നേറാൻ ബിജെപി

ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ഏകോപനം ശക്തമാക്കാനും തന്ത്രങ്ങൾക്ക് രൂപം നൽകാനുമായി ബിജെപി കേരളത്തിലേക്ക് കൂടുതൽ പ്രഭാരികളെക്കൂടി അയയ്ക്കുന്നു. സി.പി. രാധാകൃഷ്ണനും സുനിൽ കാൽക്കളയ്ക്കും ഒപ്പം കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയേയും കർണാടക ഉപ മുഖ്യമന്ത്രി ഡോ. അശ്വധ് നാരായണനുമാണ് പുതിയ പ്രഭാരിമാരായി കേരളത്തിലെത്തുന്നത്.

അഞ്ചാം തീയതി മുതൽ രാധാകൃഷ്ണനും സുനിലും മണ്ഡലങ്ങളിൽ യാത്ര നടത്തും എറണാകുളം മുതൽ തെക്കോട്ട് രാധാകൃഷ്ണനും തൃശൂർ മുതൽ വടക്കോട്ട് സുനിലുമാണ് യാത്ര ചെയ്യുന്നത്. പുതുതായി നിയമിതരായവർ അടുത്ത ഘട്ടത്തിൽ മാത്രമാവും എത്തുക.

നിയോജക മണ്ഡലം ഭാരവാഹികൾ, മണ്ഡലത്തിൽ നിന്നുള്ള മേൽഘടക, മോർച്ച ഭാരവാഹികൾ, മുതിർന്ന പ്രവർത്തകർ എന്നിവരുമായാണ് ആശയവിനിമയം നടത്തുന്നത്. സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങൾ പ്രഭാരിമാരുടെ സന്ദർശനത്തിൽ ചർച്ച ചെയ്യും. ദിവസം മൂന്നോ നാലോ മണ്ഡലങ്ങളിലെ പ്രവർത്തകരുമായി സംവദിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ വോട്ടുകൾ ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ വോട്ടുകൾ നേടാനുള്ള തന്ത്രങ്ങൾക്കും ഇതിൽ രൂപം നൽകും.

ഇതിനു പിന്നാലെ, പ്രകടനപത്രിക സമിതിയും അടുത്തയാഴ്ച മുതൽ പര്യടനം തുടങ്ങും. മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ അധ്യക്ഷനായ സമിതി മണ്ഡലങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും. ഡോ. കെ.എസ്.രാധാകൃഷ്ണൻ, കെ.വി.എസ്. ഹരിദാസ്, ഡോ. പ്രമീളാ ദേവി , ഹരി എസ്. കർത്ത എന്നിവരാണ് സമിതി അംഗങ്ങൾ.

English Summary: JP Nadda in Kerala To Shape Strategy For Assembly Polls

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT