പത്തനംതിട്ട ∙ ഡൽഹിയും കൊൽക്കത്തയും മാത്രമല്ല കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയും വായുമലിനീകരണത്തിന്റെ പിടിയിലേക്കെന്ന മുന്നറിയിപ്പുമായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) പഠനം. കൊല്ലവും കണ്ണൂരുമാണു| Kerala Air Quality Index | Air Pollution | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഡൽഹിയും കൊൽക്കത്തയും മാത്രമല്ല കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയും വായുമലിനീകരണത്തിന്റെ പിടിയിലേക്കെന്ന മുന്നറിയിപ്പുമായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) പഠനം. കൊല്ലവും കണ്ണൂരുമാണു പട്ടികയിൽ മുൻപിലെന്നു മലിനീകരണ നിയന്ത്രണ വിഭാഗത്തിന്റെയും കാലാവസ്ഥ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.

തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് ഉൾപ്പെടെ 6 നഗരങ്ങളിലായിരുന്നു പഠനം. കടൽക്കാറ്റും വെയിലും തഴുകി തീരത്തോടു ചേർന്നു കിടക്കുന്ന കേരളം ശുദ്ധവായുവിന്റെ നാടായാണ് അറിയപ്പെടുന്നതെങ്കിലും സ്ഥിതി സാവകാശം മാറുകയാണെന്നു സിഎസ്ഇ എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ് ചൗധരി പറഞ്ഞു. ലോക്ഡൗൺ കാലത്ത് മലിനീകരണം കുറഞ്ഞുവെങ്കിലും ഈ ശൈത്യകാലത്ത് വർധിച്ചുവരുന്ന പ്രവണത നിരീക്ഷിക്കാനായി. 

ADVERTISEMENT

തെക്കൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയും ശുദ്ധവായുവിനായി കർമ പദ്ധതികൾ ആവിഷ്കരിക്കണം. രണ്ടര മൈക്രോൺ മാത്രമുള്ള കണങ്ങളുടെ സാന്നിധ്യം വായുവിൽ വർധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. ഇതു ഹൃദയാരോഗ്യത്തെയും ശ്വാസകോശ ആരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ആസ്മ രോഗവും കലശലാകുമെന്നാണു മുന്നറിയിപ്പ്.

പ്രതീകാത്മക ചിത്രം: BLACKDAY / Shutterstock

കോവിഡ് ലോക്ഡൗൺ കഴിഞ്ഞുള്ള സമയത്തു വർധിച്ചുവരുന്ന വാഹന ഉപയോഗവും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിക്കലും മറ്റുമാണു പ്രശ്നം സൃഷ്ടിക്കുന്നത്. ആന്ധ്രയിലും മറ്റും കൽക്കരി ഉപയോഗിച്ചുള്ള താപനിലയങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചെന്നൈയും തിരുവനന്തപുരവും ഉൾപ്പെടെ പല നഗരങ്ങളിലും വായുമലിനീകരണ തോത് ലോക്ഡൗൺ– മഴക്കാല വേളയിൽ 5 ശതമാനത്തോളം മെച്ചപ്പെട്ടു. ശൈത്യകാലത്തു തിരുവനന്തപുരത്തെ സ്ഥിതി മോശമായി.

ADVERTISEMENT

ഇക്കഴിഞ്ഞ നവംബറിലെ ഒരു ദിവസം പടക്കം പൊട്ടിക്കലിന്റെ ഫലമായി ഒരു ഘനയടി വായുവിലെ 2.5 മൈക്രോൺ പൊടിയുടെ അളവ് ചില മണിക്കൂറുകളിൽ 386 മൈക്രോഗ്രാമായി ഉയർന്നു. ഇത് 60 മൈക്രോഗ്രാമെന്ന ദേശീയ ശരാശരിയുടെ 114 മടങ്ങ് അധികമാണ്. കോഴിക്കോട്ടും കണ്ണൂരും ഈ പ്രവണത കണ്ടെത്തി. 2020 ഡിസംബർ 27ന് അവസാനിച്ച വാരമായിരുന്നു കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വായുഗുണനിലവാരം ഏറ്റവും കുറവുള്ള ആഴ്ച.

സ്വകാര്യ വാഹനങ്ങൾ കുറച്ച് പൊതുഗതാഗതം മെച്ചപ്പെടുത്താനും ഡീസൽ പോലെ കൂടുതൽ മലിനീകരണമുള്ള ഇന്ധന ഉപയോഗരീതി മാറ്റാനും നടപടി വേണമെന്നു സിഎസ്ഇ പറയുന്നു. സീറോ വേസ്റ്റ്, സീറോ ലാൻഡ്ഫിൽ കാഴ്ചപ്പാടോടെ ദേശീയ ശുദ്ധവായു മാനദണ്ഡങ്ങൾ പാലിക്കണം. പകർച്ചവ്യാധികളും ശ്വാസകോശ ആരോഗ്യവും തമ്മിലുള്ള ബന്ധവും ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ രോഗാതുരതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തി.

ADVERTISEMENT

English Summary: Kerala's AQI became bad conditions says CSE study