കൊച്ചി ∙ മെട്രോ റെയിൽ പദ്ധതി തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടു കേന്ദ്ര നഗരവികസന മന്ത്രാലയത്തെ സമീപിക്കുന്നവരോട് ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യമിതാണ്, ലൈറ്റായിട്ടൊരു മെട്രോ നിയോ എടുക്കട്ടേ... മെട്രോയുടെ പത്രാസുകണ്ടു രാജ്യത്തെ ചെറുതും... Kochi Metro Rail Corporation, Metro Neo, Metro Lite, India Road Transport, indian Governent

കൊച്ചി ∙ മെട്രോ റെയിൽ പദ്ധതി തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടു കേന്ദ്ര നഗരവികസന മന്ത്രാലയത്തെ സമീപിക്കുന്നവരോട് ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യമിതാണ്, ലൈറ്റായിട്ടൊരു മെട്രോ നിയോ എടുക്കട്ടേ... മെട്രോയുടെ പത്രാസുകണ്ടു രാജ്യത്തെ ചെറുതും... Kochi Metro Rail Corporation, Metro Neo, Metro Lite, India Road Transport, indian Governent

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മെട്രോ റെയിൽ പദ്ധതി തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടു കേന്ദ്ര നഗരവികസന മന്ത്രാലയത്തെ സമീപിക്കുന്നവരോട് ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യമിതാണ്, ലൈറ്റായിട്ടൊരു മെട്രോ നിയോ എടുക്കട്ടേ... മെട്രോയുടെ പത്രാസുകണ്ടു രാജ്യത്തെ ചെറുതും... Kochi Metro Rail Corporation, Metro Neo, Metro Lite, India Road Transport, indian Governent

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മെട്രോ റെയിൽ പദ്ധതി തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ടു കേന്ദ്ര നഗരവികസന മന്ത്രാലയത്തെ സമീപിക്കുന്നവരോട് ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യമിതാണ്, ലൈറ്റായിട്ടൊരു മെട്രോ നിയോ എടുക്കട്ടേ... മെട്രോയുടെ പത്രാസുകണ്ടു രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളെല്ലാം മെട്രോ പദ്ധതികൾ ആവശ്യപ്പെട്ടതോടെ കേന്ദ്ര സർക്കാർ കുഴങ്ങി. 21 നഗരങ്ങളിലായി 600 കിലോമീറ്റർ ഇപ്പോൾ മെട്രോ ഒാടുന്നു. 600 കിലോമീറ്റർ പദ്ധതി പരിഗണനയിൽ. ആലോചനയിലുള്ള പദ്ധതികൾ കൂടിയാവുമ്പോൾ 1000– 1200 കിലോമീറ്റർ.

എല്ലാവർക്കും കേന്ദ്ര സർക്കാർ 20% വിഹിതം നൽകണം. ചുരുക്കം മെട്രോകളിലൊഴികെ, അനുമതി ലഭിക്കാൻ ഉയർത്തിക്കാണിച്ചതിന്റെ പകുതി യാത്രക്കാർ പോലുമില്ല. ഇൗ സാഹചര്യത്തിലാണ് ഒന്നാം നിര നഗരങ്ങൾക്കു മാത്രം മെട്രോ മതി. രണ്ട്, മൂന്ന് നിര നഗരങ്ങൾക്കും ഒന്നാം നിര നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലേക്കും മെട്രോലൈറ്റ്, മെട്രോ നിയോ എന്നിവ മതിയെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ADVERTISEMENT

വൻ മുതൽമുടക്കും നടത്തിപ്പു ചിലവുമാണു മെട്രോകൾക്ക്. ഡൽഹി മെട്രോയ്ക്കു മാത്രമാണു പ്രവർത്തനച്ചിലവിന്റെയും വായ്പാ തിരിച്ചടവിന്റെയും പകുതി കേന്ദ്ര സർക്കാർ വഹിക്കുന്നുള്ളു. അതും ആദ്യ ഘട്ടത്തിനു മാത്രം. ബാക്കി എല്ലാ മെട്രോകളുടെയും നഷ്ടം അതാതു സംസ്ഥാന സർക്കാരുകൾ വഹിക്കണം. വായ്പാ തിരിച്ചടവും അവരുടെ ചുമതലയാണ്. കഴിഞ്ഞമാസം കേന്ദ്ര നഗരവികസന സെക്രട്ടറിമാർ, സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാർ, വിവിധ മെട്രോകളുടെ മാനേജിങ് ഡയറക്ടർമാർ എന്നിവരുടെ കോൺഫറൻസിൽ കേന്ദ്ര നഗരവികസന സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കി.

കൊടും വളവും വളയും, ചെലവു വളരെ കുറവ്, വേഗത്തിൽ നിർമാണം പൂർത്തിയാക്കാം, നടത്തിപ്പു ചിലവു കുറവ്, ഏതുരീതിയിലും മാറ്റം വരുത്താം– ചെറു നഗരങ്ങളുടെ പൊതു ഗതാഗതത്തിന്റെ വരും കാല മുഖമാവും മെട്രോ നിയോ. നാസിക് നഗരത്തിനും ഡൽഹി മെട്രോയുടെ പുതിയ റൂട്ടിനും മെട്രോ നിയോ ആണ് അനുവദിച്ചിരിക്കുന്നത്.

∙ എന്താണു മെട്രോ നിയോ

ADVERTISEMENT

റോഡിലൂടെയും മെട്രോയുടേതുപോലെ പാളത്തിലൂടെയും ഒാടാൻ കഴിയുന്ന ചെറു ട്രെയിൻ. മെട്രോ ലൈറ്റിന്റെ ചെലവു കുറച്ച, പരിഷ്കരിച്ച രൂപം. യൂറോപ്യൻ നഗരങ്ങളിലും മറ്റും പൊതു ഗതാഗതത്തിനു മെട്രോ നിയോ വ്യാപകമായി ഉപയോഗിക്കുന്നു.
മെട്രോയ്ക്കും മെട്രോലൈറ്റിനും ഇരുമ്പു ചക്രങ്ങളാണെങ്കിൽ നിയോക്കു ടയർ മതി. മധ്യഭാഗം ഉള്ളിലേക്കു കുഴിഞ്ഞിരിക്കുന്ന ടയർ ‘ഗൈഡ്’ ചെയ്യാൻ ഒരു ട്രാക്ക് വേണം. കയറ്റം കയറും, ശബ്ദം കുറവ്.

∙ ട്രെയിനിന്റേതുപോലെ മുകളിൽ വലിച്ചിരിക്കുന്ന ലൈനിലൂടെയാണു മെട്രോ നിയോയ്ക്കു വൈദ്യുതി. ബാറ്ററി ഉപയോഗിച്ച് 20 കിലോമീറ്റർ ദൂരം വൈദ്യുതി ഇല്ലാതെയും ഒാടിക്കാം. മെട്രോ നിയോ ബ്രേക്ക് ചെയ്യുമ്പോൾ ഘർഷണത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയാണു ബാറ്ററിയിൽ ചാർജ് ചെയ്യുന്നത്.

ADVERTISEMENT

∙ മെട്രോയുടെ അതേ സൗകര്യങ്ങളുള്ള, 12 മീറ്റർ നീളമുള്ള എസി കോച്ചുകളാണു മെട്രോ നിയോയ്ക്ക്. 60–70 യാത്രക്കാർക്ക് ഒരു കോച്ചിൽ യാത്രചെയ്യാം. ഇതുപോലെ 3 കോച്ചുകൾ ചേർത്താണ് ഒരു ട്രെയിൻ. ഒാട്ടോമാറ്റിക് ഡോർ, ഡിജിറ്റൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയുണ്ട്. മെട്രോയുടേതുപോലെതന്നെ അത്യാധുനിക സുരക്ഷാ സംവിധാനവും ഉണ്ട്.

∙ രണ്ടു വിധത്തിൽ മെട്രോ നിയോ ഒാടിക്കാം. റോഡിൽ പ്രത്യേക പാതയുണ്ടാക്കി സർവീസ് നടത്താം. റോഡിനു വീതിയില്ലെങ്കിൽ മെട്രോയുടേതുപോലെ തൂണിൽ പാളം ഉറപ്പിച്ചു സർവീസ് നടത്താം. റോഡിലൂടെ ഒാടിച്ചാൽ കിലോമീറ്ററിന് 20–25 കോടി രൂപ ചെലവുമതി. മുകളിലൂടെ ഒാടിക്കാൻ 170 കോടി വരും. ഇത്രയും ദൂരം മെട്രോ നിർമാണത്തിനു 300 കോടിയാണു ചെലവ്. റോഡിലൂടെ ഒാടിക്കാൻ റോഡിന്റെ മധ്യഭാഗത്ത് 8 മീറ്റർ വീതിയിൽ ബാരിക്കേഡ് കെട്ടി തിരിച്ചാൽ മതി. റോഡിന്റെ ഇരുവശത്തുനിന്നും സ്റ്റേഷനിലേക്കു വരാം. ഇതിനു സുരക്ഷാ നിർദേശങ്ങളോടെ റോഡിൽ പാസഞ്ചർ ക്രോസിങ് സംവിധാനം വേണം. സ്റ്റേഷൻ എന്നത് ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രം മാത്രം. മെട്രോ നിയോ സ്റ്റേഷനുകളിൽ ആളുകൾക്കു തങ്ങിനിൽക്കാനുള്ള സ്ഥലമില്ല. വരിക, പോവുക– അതുമാത്രമാണു ലക്ഷ്യം.

∙ മുകളിലൂടെ ഒാടിക്കണമെങ്കിൽ മെട്രോയുടേതുപോലെ തൂണുകളിൽ പാളം ഉറപ്പിച്ച് ഒാടിക്കണം. മെട്രോയുടെ അത്രതന്നെ സിവിൽ സ്ട്രക്ചർ ജോലികൾ വേണ്ടിവരും. റോഡിന്റെ ഇരുവശത്തും എലവേറ്ററോ, എസ്കലേറ്ററോ പടികളോ നിർമിച്ച് മുകളിലെ പ്ലാറ്റ്ഫോമിലെത്താം. ഇവിടെയും സ്റ്റേഷൻ എന്ന സംവിധാനമില്ല. തൂണുകൾ നിർമിക്കാൻ റോഡിന്റെ 2.2 മീറ്റർ സ്ഥലം വേണം. മുകളിൽ പാളത്തിന് 8 മീറ്റർ വീതി. റോഡിൽ നിന്ന് ഉയരം 5.5 മീറ്റർ.

∙ വീതിയില്ലാത്ത റോഡുകളിൽ പൊതു ഗതാഗതവുമായി ഇടകലർത്തി മെട്രോ നിയോ ഒാടിക്കുന്നുണ്ട്. കൊൽക്കത്തയിലെ ട്രാം സർവീസും അങ്ങനെയാണ്. എന്നാൽ പ്രത്യേക പാതയുള്ളതാണു നല്ലത്. മെട്രോ നിയോ സർവീസ് 10 മിനിറ്റ് ഇടവിട്ടാണെങ്കിൽ സർവീസ് ഇല്ലാത്ത സമയത്ത് റോഡ് മറ്റു വാഹനങ്ങൾക്ക് ഉപയോഗിക്കാം. ട്രെയിൻ വരുന്ന സമയത്തു അലാറം നൽകിയാൽ വാഹനങ്ങൾക്കു മാറാവുന്നതേയുള്ളു. ട്രാക്കിൽ ഏതെങ്കിലും വാഹനം കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ മുന്നറിയിപ്പു നൽകാനുള്ള സംവിധാനം മെട്രോ നിയോക്ക് ഉണ്ട്. പക്ഷെ ജംക്‌ഷനുകളിലും മറ്റും വാഹനം തിക്കിത്തിരക്കി കയറ്റുന്ന നമുക്ക് ഇൗ മാതൃക ഫലവത്താകുമോ എന്നു സംശയം. ട്രെയിൻ ഒാടാത്തപ്പോൾ ആംബുലൻസ് പോലുള്ള അത്യാവശ്യ വാഹനങ്ങൾക്കുള്ള പ്രത്യേക പാതയായും ഉത് ഉപയോഗിക്കാം.

∙ ഒാട്ടോമാറ്റിക് ഫെയർ കലക്‌ഷൻ ഗേറ്റ്, എക്സ്റേ സ്കാനിങ്, മെറ്റൽ ഡിക്ടറ്റർ സംവിധാനം ഒന്നും മെട്രോലൈറ്റിൽ ഇല്ല.പക്ഷേ, കോച്ചിനുള്ളിൽ കർശനമായ പരിശോധനയുണ്ടാവും. ടിക്കറ്റ് ഇല്ലാ യാത്രക്കാർക്കു വലിയ പിഴ നൽകേണ്ടിവരും. ഓൺലൈൻ ടിക്കറ്റിങ്, കാർഡ് ടിക്കറ്റിങ് തുടങ്ങിയ സംവിധാനങ്ങളും ഉപയോഗപ്പെടുത്താം.

English Summary: India now needs Metro Neo