ഗ്രേറ്റയുടെ സുഹൃത്ത്; സൈബർപ്പോര് വേണ്ട, തന്റേത് പരിസ്ഥിതി രാഷ്ട്രീയം: ആദർശ്
കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ ട്വീറ്റ് ചർച്ചയായതിനൊപ്പം ഉയർന്നു കേട്ട പേരാണ് തിരുവനന്തപുരം സ്വദേശി ആദർശ് പ്രതാപിന്റേത് | Adarsh Prathap | Greta Thunberg | tweet | Farmers Protest | Manorama Online
കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ ട്വീറ്റ് ചർച്ചയായതിനൊപ്പം ഉയർന്നു കേട്ട പേരാണ് തിരുവനന്തപുരം സ്വദേശി ആദർശ് പ്രതാപിന്റേത് | Adarsh Prathap | Greta Thunberg | tweet | Farmers Protest | Manorama Online
കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ ട്വീറ്റ് ചർച്ചയായതിനൊപ്പം ഉയർന്നു കേട്ട പേരാണ് തിരുവനന്തപുരം സ്വദേശി ആദർശ് പ്രതാപിന്റേത് | Adarsh Prathap | Greta Thunberg | tweet | Farmers Protest | Manorama Online
കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ ട്വീറ്റ് ചർച്ചയായതിനൊപ്പം ഉയർന്നു കേട്ട പേരാണ് തിരുവനന്തപുരം സ്വദേശി ആദർശ് പ്രതാപിന്റേത്. സമൂഹമാധ്യമങ്ങളിൽ ഗ്രേറ്റയ്ക്കെതിരെ വാളോങ്ങിയവർ ആദർശിനെയും വെറുതെവിട്ടില്ല.
സ്വീഡനിലുള്ള ഗ്രേറ്റയും പാലോട് സ്വദേശി ആദർശും തമ്മിലെന്തു ബന്ധമെന്നു ചോദിക്കാൻ വരട്ടെ. 2017ൽ ജർമനിയിൽ നടന്ന യുഎൻ ആഗോള കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ മുണ്ടുടുത്തെത്തി എല്ലാവരെയും ഞെട്ടിച്ച ആദർശ് ഗ്രേറ്റയുടെ അടുത്ത സുഹൃത്തും വിശ്വസ്തനുമാണ്.
2018ലെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഓൺലൈനിലൂടെ ആ അടുപ്പം വർധിച്ചു. ഒടുവിൽ ഗ്രേറ്റയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജും ഇൻസ്റ്റഗ്രാം പേജും കൈകാര്യം ചെയ്യാനുള്ള ചുമതല ആദർശിനു നൽകി. ട്വിറ്ററിൽ ഗ്രേറ്റ പോസ്റ്റ് ചെയ്യുന്നത് ഫെയ്സ്ബുക്കിലും പങ്കുവയ്ക്കുകയാണ് ആദർശിന്റെ ചുമതല.
ഗ്രേറ്റയുടെ നിലപാടുകൾ വിവാദമായപ്പോഴെല്ലാം ആദർശും ആക്ഷേപങ്ങൾക്കു വിധേയമായി. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടും ഇതാവർത്തിച്ചു.‘പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ സമൂഹ മാധ്യമങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ’ എന്നു വിശദീകരിച്ച് ‘ടൂൾ കിറ്റ്’ എന്ന പേരിൽ ഗ്രേറ്റ കഴിഞ്ഞദിവസം ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു. ഇന്ത്യയെ അവഹേളിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആരോപണമുയർന്നതിനു പിന്നാലെ ഗ്രേറ്റ ട്വീറ്റ് പിൻവലിച്ച് ചില മാറ്റങ്ങൾ വരുത്തി വീണ്ടും പോസ്റ്റ് ചെയ്തു. ഗ്രേറ്റയുടെ പേജ് അഡ്മിനായ ആദർശ് ദുരുപയോഗം ചെയ്യുകയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങൾ വരെയുയർന്നു. ഇതേക്കുറിച്ച് ആദർശ് 'മനോരമ'യോട് മനസ്സുതുറക്കുന്നു.
∙ ഗ്രേറ്റയുടെ ഫെയ്സ്ബുക് പേജ് കൈകാര്യം ചെയ്യുന്നത് ആദർശ് ആണെന്ന് എങ്ങനെയാണ് പുറത്തുവന്നത്?
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഗ്രേറ്റയുടെ അഭിപ്രായവ്യത്യാസത്തിനു പിന്നാലെയായിരുന്നു അത്. ഫെയ്സ്ബുക് പേജുകളിൽ ഏത് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ചെയ്യുന്നതെന്ന് അറിയാൻ കഴിയുന്ന തരത്തിൽ ഒരു തകരാർ കഴിഞ്ഞ ജനുവരിയിൽ കുറച്ച് സമയത്തേക്കുണ്ടായിരുന്നു. അങ്ങനെയാണ് ഞാനും ഗ്രേറ്റയുടെ പിതാവ് സ്വാന്റെ ട്യുൻബെർഗും അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നുവെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് ട്രംപ് അനുകൂലികൾ ഞങ്ങൾക്കെതിരെ വ്യാപകമായ അധിക്ഷേപവുമായി വന്നു. സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചു. ആദർശ് പ്രതാപ് എന്ന് ട്വിറ്ററിൽ തിരഞ്ഞാൽ ഇപ്പോഴും ആ ഹാഷ്ടാഗുകൾ കാണാം. അച്ഛന്റെ ഫെയ്സ്ബുക് അക്കൗണ്ടാണ് പേജിൽ പോസ്റ്റ് ചെയ്യാനായി ഗ്രേറ്റ ഉപയോഗിച്ചിരുന്നത്. ഞാനുമായി വിഡിയോ കോൾ ചെയ്തിട്ടുള്ളതെല്ലാം അച്ഛന്റെ അക്കൗണ്ടിൽ നിന്നായിരുന്നു.
അധിക്ഷേപം പരിധിവിട്ടതോടെ 2020 ജനുവരി 20ന് ഗ്രേറ്റ തന്നെ ഒരു ഫെയ്സ്ബുക് പോസ്റ്റുമായി രംഗത്തെത്തി. അതിങ്ങനെയായിരുന്നു.
"Some people have been asking who manages this page. First of all, since last spring I only use Facebook to repost what I write on my Twitter and Instagram accounts. Since I have chosen not to be on Facebook personally ( I tried early on but decided it wasn’t for me) I use my father Svantes account to repost content, because you need an account to moderate a Facebook page. The rest that is shared on Facebook is reposted from Twitter and Instagram by the guy who founded the Greta Thunberg Facebook page long before I knew it existed. His name is Adarsh Prathap and he lives in India. Since a lot of people thought it was my official page in the beginning I asked if I could co-manage it and he said yes. All texts posted on my Facebook page has of course been written by me, just like everything else."
∙ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടും ആദർശിന്റെ പേര് വരാൻ കാരണം?
ഇന്ത്യയിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് ഗ്രേറ്റ എഴുതിയപ്പോൾ അതു ഞാനാണ് എഴുതിയതെന്ന് ധരിച്ചാണ് പലരും എനിക്കെതിരെ തിരിഞ്ഞത്. പഴയ സംഭവം വാർത്തകളായി വന്നിരുന്നതിനാൽ ഞാനാകാമെന്ന ധാരണയിൽ എനിക്കെതിരെ അധിക്ഷേപവുമായി ആളുകളെത്തുകയായിരുന്നുവെന്നു തോന്നുന്നു.
∙ ഗ്രേറ്റയുമായുള്ള ബന്ധം?
2017ലെയും 2018ലെയും യുഎൻ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഗ്രേറ്റയെ പരിചയപ്പെടുന്നത് 2018ലാണ്. പരിസ്ഥിത വിഷയങ്ങളിൽ സജീവമായി ഇടപെടുന്നയാളാണ് ഞാൻ. സമ്മേളനം കഴിഞ്ഞ് അതിൽ പങ്കെടുത്തവരെല്ലാം ചേർന്ന് ഓൺലൈൻ ഗ്രൂപ്പുണ്ടാക്കി ബന്ധം തുടർന്നു. അക്കാലത്ത് ഗ്രേറ്റ ട്വിറ്ററിൽ മാത്രമാണുണ്ടായിരുന്നത്. യുഎൻ സമ്മേളനം മൊത്തമായി റിപ്പോർട്ട് ചെയ്യുക എന്ന ചുമതലയിലാണ് എന്നെ അയച്ചിരുന്നത്. ആ നിലയ്ക്കാണ് ഗ്രേറ്റയുമായി ബന്ധമുണ്ടാകുന്നത്. ആദ്യം ഫെയ്സ്ബുക്കിൽ ഗ്രേറ്റയുടെ ഫാൻ ഫോളോവർ പേജ് ഞാൻ തുടങ്ങി. അത് അത്യാവശ്യം റീച്ച് ആയപ്പോൾ ഗ്രേറ്റ സ്വന്തമായി ഒരു പേജ് ആരംഭിച്ചു. എന്നെ അതിന്റെ അഡ്മിൻമാരിൽ ഒരാളാക്കി. ആദ്യമേ ഗ്രേറ്റ ഒരു നിബന്ധന വച്ചിരുന്നു–താൻ പറയാത്തതൊന്നും പേജിൽ പോസ്റ്റ് ചെയ്യരുത്. ഒപ്പം ട്വിറ്ററിൽ ഗ്രേറ്റ് പോസ്റ്റ് ചെയ്യുന്നത് റീപോസ്റ്റ് ചെയ്യുകയും വേണം. ഇപ്പോഴും അങ്ങനെ തന്നെയാണ് തുടരുന്നത്. സന്ദേശങ്ങളെല്ലാം ഗ്രേറ്റയുടേതാണ്. ഒരു തവണ മാത്രമാണ് ഗ്രേറ്റയെ നേരിട്ടു കണ്ടിട്ടുള്ളത്. അതുകഴിഞ്ഞുള്ള സംസാരങ്ങളെല്ലാം ഓൺലൈൻ വഴിയാണ്.
∙ ഇന്ത്യൻ വിഷയങ്ങളിൽ ഗ്രേറ്റയുടെ പ്രതികരണം ആദർശാണ് തയാറാക്കുന്നതെന്നാണ് ആരോപണം.
ഇന്ത്യക്കാരായ ഒരുപാട് പേരെ അവർ ട്വിറ്ററിൽ പിന്തുടരുന്നുണ്ടെന്ന് അവരുടെ ട്വിറ്ററിലെ ഫോളോയിങ് ലിസ്റ്റ് എടുത്താൽ മനസ്സിലാകും. ഫ്രൈഡേയ്സ് ഓഫ് ഫ്യൂച്ചർ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ ഓൺലൈൻ ഗ്രൂപ്പിലും ഇന്ത്യക്കാരുണ്ട്. അവരവിടെ ഷെയർ ചെയ്യുന്ന കാര്യങ്ങളൊക്കെ ഗ്രേറ്റ കാണാറുണ്ട്. കർഷക പ്രക്ഷോഭം സംബന്ധിച്ച വാർത്ത രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായതുമാണല്ലോ. ഗ്രേറ്റ മാത്രമല്ല, ഒട്ടേറെ സെലിബ്രിറ്റികൾ ഇങ്ങനെ രംഗത്തുവന്നല്ലോ. മറ്റ് രാജ്യങ്ങളിൽ സമാനപ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മളും ഇതുപോലെ പ്രതികരിക്കാറില്ലേ.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഞങ്ങൾ ഏറിയ പങ്കും സംസാരിക്കുന്നത്. പരിസ്ഥിതി സംബന്ധമായ പ്രക്ഷോഭങ്ങളിൽ സമാനമായ ടൂൾക്കിറ്റുകൾ തയാറാക്കാറുണ്ട്. അതേ മാതൃകയിൽ ആരെങ്കിലും തയാറാക്കി ഗ്രേറ്റയ്ക്ക് അയച്ചുകൊടുത്തതാവാം. ഫെയ്സ്ബുക്കിൽ ഇത് പോസ്റ്റ് ചെയ്തിട്ടില്ല. ഇക്കാര്യങ്ങളൊന്നും നമ്മളിവിടെ ചെയ്തതല്ല. അതിന്റെ ഐപി വിലാസം കണ്ടെത്താൻ ഡൽഹി പൊലീസ് ശ്രമിക്കുന്നുവെന്ന വാർത്ത കണ്ടിരുന്നു.
∙ ഗ്രേറ്റ വിവാദങ്ങളെക്കുറിച്ച് സംസാരിച്ചോ?
ഇതുവരെ കാര്യമായ സംസാരങ്ങളുണ്ടായിട്ടില്ല. ട്രംപ് വിഷയത്തിൽ ഗ്രേറ്റ ഫെയ്സ്ബുക്കിൽ നൽകിയ വിശദീകരണക്കുറിപ്പ് പോലൊന്ന് ഇത്തവണ ആവർത്തിക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. കൂടുതൽ പ്രശ്നങ്ങളുണ്ടായാൽ ആ വഴിയും നോക്കും.
∙ ആദർശിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആരോപണത്തെക്കുറിച്ച്?
ഒരാൾ പറയുന്നതിന്റെ മൂല്യമില്ലാതാക്കണമെങ്കിൽ അയാളുടെ വിശ്വാസ്യത തകർക്കുക എന്ന തന്ത്രമാണ് ഒരു കൂട്ടർ പയറ്റുന്നത്. പരിസ്ഥിതിയാണ് എന്റെ രാഷ്ട്രീയം. ഗ്രേറ്റയെ പിന്തുണയ്ക്കുന്നതിന്റെ കാരണവും അതുതന്നെയാണ്.
English Summary: Adarsh Prathap on getting cyber backlash on behalf of Greta Thunberg after her tweet goes Viral