മുരളീധരനും സുരേന്ദ്രനും മൽസരിച്ചേക്കും: പുതുമുഖങ്ങളെ തേടി ബിജെപി: സാധ്യത ഇങ്ങനെ
തിരുവനന്തപുരം ∙ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്ന് കേന്ദ്രനേതൃത്വം. ഒ.രാജഗോപാല്‍ ഒഴികെ കോര്‍കമ്മിറ്റി അംഗങ്ങളെല്ലാം മത്സര രംഗത്തുണ്ടായേക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും | Kerala Assembly Elections 2021 | Manorama News

തിരുവനന്തപുരം ∙ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്ന് കേന്ദ്രനേതൃത്വം. ഒ.രാജഗോപാല്‍ ഒഴികെ കോര്‍കമ്മിറ്റി അംഗങ്ങളെല്ലാം മത്സര രംഗത്തുണ്ടായേക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരത്തിനുണ്ടാകണമെന്നാണ് കോര്‍കമ്മിറ്റിയിലെ പൊതുവികാരം. സുരേന്ദ്രന്‍ കളത്തിലിറങ്ങിയാല്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ േനമത്ത് തന്നെ മത്സരിക്കാനും സാധ്യതയുണ്ട്. കുമ്മനത്തിന്റെ േപരാണ് നിലവില്‍ നേമത്ത് പറഞ്ഞുകേള്‍ക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിച്ചേക്കും.
ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ജനറല്‍ സെക്രട്ടറിമാരില്‍ എം.ടി. രമേശ് കോഴിക്കോട് നോര്‍ത്തിലും പി.സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന്‍ കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും മത്സരിക്കും. ഉപാധ്യക്ഷന്മാരില്‍ എ.എന്‍ രാധാകൃഷ്ണന്‍ മണലൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷും സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ് ബാബു കുന്ദമംഗലത്തും എസ് സുരേഷ് കോവളത്തും സ്ഥാനാര്‍ഥിയാകും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ ബേപ്പൂരിലും മത്സരിക്കും.
വക്താവായ സന്ദീപ് വാര്യര്‍ തൃശ്ശൂരിലും മത്സരിക്കും. പ്രമീളാദേവി ജി. രാമന്‍നായര്‍ തുടങ്ങി പാര്‍ട്ടിയിലെ നവാഗതര്‍ക്കും ഇത്തവണ സീറ്റുണ്ടാകും. മുന്‍ ഡിജിപിമാരായ ജേക്കബ് തോമസും ടി.പി സെന്‍കുമാറും സിനിമാസീരിയല്‍ നടന്‍മാരായ കൃഷ്ണകുമാറും വിവേക് ഗോപനും സ്ഥാനാര്‍ഥികളാകും കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരത്തിനിറങ്ങും. സോളാർ കേസ് പൊന്തിവന്ന സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടി കളത്തിലുണ്ടാകില്ലെന്നും സൂചനയുണ്ട്. പൊതുസമ്മതരായ കുറച്ചധികം പേര്‍ ഇത്തവണ മത്സരത്തിനുണ്ടാകണമെന്നും പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശമുണ്ട്.
English Summary: Assembly election kerala bjp candidates selection