ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ ലിജോ എന്ന യുവാവ് ഒരു വ്യാഴവട്ടത്തിലേറെയായി ജീവനോടെ ഇരിക്കുന്നു എന്ന മനോരമയുടെ സചിത്ര റിപ്പോർട്ട് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന...| Lijo | Home Ventilator | Manorama News

ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ ലിജോ എന്ന യുവാവ് ഒരു വ്യാഴവട്ടത്തിലേറെയായി ജീവനോടെ ഇരിക്കുന്നു എന്ന മനോരമയുടെ സചിത്ര റിപ്പോർട്ട് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന...| Lijo | Home Ventilator | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ ലിജോ എന്ന യുവാവ് ഒരു വ്യാഴവട്ടത്തിലേറെയായി ജീവനോടെ ഇരിക്കുന്നു എന്ന മനോരമയുടെ സചിത്ര റിപ്പോർട്ട് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന...| Lijo | Home Ventilator | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ ലിജോ എന്ന യുവാവ് ഒരു വ്യാഴവട്ടത്തിലേറെയായി ജീവനോടെ ഇരിക്കുന്നു എന്ന മനോരമയുടെ സചിത്ര റിപ്പോർട്ട് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന വാർത്തയായി. കഴുത്തിനു താഴെ തളർന്നു പോകുന്ന അക്യൂട്ട് ഡിസെമിനേറ്റഡ് എൻസെഫിലോമൈറ്റിസ് വിത് ന്യൂറോപ്പതി എന്ന രോഗമാണ് 13 വർഷം മുമ്പ് പാറശാലക്കാരനായ ലിജോയെ ബാധിച്ചത്. അതും ബിടെക്കിന് അഡ്മിഷൻ ശരിയായിരിക്കുമ്പോൾ. അന്ന് 17 മാസം ലിജോയെ ചികിത്സിച്ച ശ്രീചിത്ര മെഡിക്കൽ സെന്റർ ന്യൂറോളജി വിഭാഗം മേധാവി ഡോ.സഞ്ജീവ് തോമസാണ് വൈദ്യശാസ്ത്രത്തിന് അദ്ഭുതമായി മാറിയ ലിജോയെക്കുറിച്ചു ആദ്യം പറഞ്ഞത്.

കഴിഞ്ഞയാഴ്ച ഡോ.സഞ്ജീവ് ഈ വിവരം ഫോണിൽ പറയുമ്പോൾ ഇത്ര വലിയ പ്രതികരണമുണ്ടാക്കുന്ന വാർത്തയായി പരിണമിക്കുമെന്നു കരുതിയിരുന്നില്ല. 13 വർഷമായി വെന്റിലേറ്ററിൽ കഴിയുന്ന രോഗിയെ കുറിച്ച് കേട്ടപ്പോൾ ആദ്യ ചിന്ത വൈദ്യശാസ്ത്രം എന്തിനാണ് ഒരു വ്യക്തിയെയും കുടുംബത്തെയും ഇങ്ങനെ പീഡിപ്പിക്കുന്നത് എന്നായിരുന്നു. ഒരിക്കലും സാധാരണ ജീവിതത്തിലക്ക് മടങ്ങി വരാൻ കഴിയാത്തയാളെ സാമ്പത്തികമായി സഹായിക്കാൻ എത്ര പേർ തയാറാവും എന്ന സംശയവും മനസിലുണ്ടായി. അതൊരു നെഗറ്റീവ് ചിന്തയാണെന്നു പെട്ടെന്നു തിരിച്ചറിഞ്ഞു. പ്രത്യേകിച്ച് 13 വർഷം മുമ്പ് മനോരമ ലിജോയുടെ ജീവിതത്തിൽ ഇടപെട്ട കാര്യം കൂടി ഡോ. സഞ്ജീവ് ഓർമിപ്പിച്ചപ്പോൾ.

ADVERTISEMENT

13 വർഷമായി ഒരു ദരിദ്ര കുടുംബത്തിൽ മാതാപിതാക്കളും അവർ മൺമറഞ്ഞപ്പോൾ സഹോദരനും കരുതലോടെ ലിജോയെ പരിചരിക്കുന്നു എന്നത് മനസ്സിനെ പിടിച്ചുലച്ചു. സ്വന്തമായി സ്വത്തോ വരുമാനമോ ഇല്ലാത്തവനാണ് ജ്യേഷ്ഠൻ വിപിൻ. ഉണ്ടായിരുന്ന 30 സെന്റ് ഭൂമി അനുജനു വേണ്ടി വിറ്റു. ഭാര്യയും സഹോദരിയും രോഗികൾ. അനുജനെയും ഈ അവസ്ഥയിൽ നോക്കേണ്ടി വരുന്ന ജ്യേഷ്ഠന്റെ ദുർഗതിയാണ് ആദ്യം മനസ്സിൽ തറച്ചത്. എന്നാൽ പാറശാലയിലെ വീട്ടിൽ ലിജോ എത്ര സംതൃപ്തിയോടെ കഴിയുന്നു എന്നതും ചേട്ടൻ എത്ര സ്നേഹത്തോടെ അനുജനെ പരിചരിക്കുന്നു എന്നതും അദ്ഭുതമായി. വാടകയും വൈദ്യുതി ബില്ലും അടയ്ക്കാൻ പണമില്ല ഭക്ഷണത്തിനു പോലും അയൽക്കാർ സഹായിക്കണം. ദയനീയമായിരുന്നു അവസ്ഥ.

13 വർഷം മുമ്പ് ചികിത്സ കഴിഞ്ഞ് ശ്രീചിത്ര മെഡിക്കൽ സെന്ററിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ തളർന്ന ശരീരത്തിൽ വൈദ്യ ശാസ്ത്രം ബാക്കി നൽകിയ ജീവൻ നിലനിർത്താൻ മാത്രം മൂന്നു ലക്ഷം രൂപ വിലയുള്ള ഒരു ഹോം വെന്റിലേറ്റർ വേണമായിരുന്നു. വാങ്ങാൻ വീട്ടുകാരുടെ കൈയിൽ പണമുണ്ടായിരുന്നില്ല. അന്ന് ഡോ. സഞ്ജീവ് ഈ കഥ പറഞ്ഞപ്പോൾ തിരുവനന്തപുരം മനോരമ അതൊരു വാർത്തയാക്കി

13 വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ലിജോയെ കാണാന്‍ തിരുവനന്തപുരം പാറശാലയിലെ വാടക വീട്ടില്‍ കലക്ടര്‍ നവ്‍ജ്യോത് ഖോസ എത്തിയപ്പോള്‍. സഹായിക്കാമെന്ന് ഉറപ്പുകൊടുത്ത് മടങ്ങാനൊരുങ്ങുന്ന കല്കടറെ നിറചിരിയോടെ യാത്രയാക്കുകയാണ് ലിജോ. കഷ്ടപ്പാടുകള്‍ക്കിടയിലും ലിജോയെ ശുശ്രൂഷിക്കുന്ന ജ്യേഷ്ഠന്‍ വിപിന്‍ സമീപം.
ADVERTISEMENT

ഒരാഴ്ചയ്ക്കുള്ളിൽ നാല് ലക്ഷം രൂപ അക്കൗണ്ടിൽ എത്തി. ഹോം വെന്റിലേറ്ററുമായാണ് ലിജോ അന്ന് വീട്ടിലേക്ക് പോയത്. പിന്നീട് ലിജോയുടെ കാര്യം ഞാൻ മറന്നു. 13 വർഷത്തിനു ശേഷവും ലിജോ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ കൂടപ്പിറപ്പിനു ലിജോയോടുള്ള സ്നേഹവും ജീവിക്കാനുള്ള ലിജോയുടെ ആഗ്രഹവും മനസ്സിനെ സ്പർശിച്ചു.

സഹോദരങ്ങൾ തമ്മിലടിക്കുകയും മക്കൾ മാതാപിതാക്കളെ കൊല്ലുകയും ചെയ്യുന്ന കാലത്ത് നിർവ്യാജമായ ഇത്തരം സ്നേഹങ്ങൾ നിലനിൽക്കുന്നു എന്നത് ലോകത്തിന് പുതിയൊരു വെളിച്ചം പകരും എന്ന ചിന്ത മനസ്സിലേക്ക് വന്നു. അതുകൊണ്ടുതന്നെ വൈദ്യശാസ്ത്രത്തിലെ ഈ അപൂർവതയെ സഹോദരന്റെ കരുതലിൽ കേന്ദ്രീകരിച്ച് വാർത്തയാക്കാമെന്നു കരുതി. ലിജോയുടെ കാര്യത്തിൽ വീണ്ടും ഇടപെടാൻ മനോരമയ്ക്കു കൈവരുന്ന അവസരം ഒരു നിയോഗമായി തോന്നി.

ADVERTISEMENT

മനോരമ പത്രത്തിലൂടെയും മനോരമ ഓൺലൈൻ വഴിയും ലോകം മുഴുവൻ മലയാളികളുടെയിടയിൽ എത്തിയ വാർത്ത അപ്രതീക്ഷിതമായ പ്രതികരണമാണ് ഉണ്ടാക്കിയത്. മൂന്ന് ദിവസത്തിനുള്ളിൽ 25 ലക്ഷം രൂപ ലിജോയുടെ അക്കൗണ്ടിലേക്ക് എത്തി. വെന്റിലേറ്റർ മുതൽ വീട് വയ്ക്കാൻ വരെയുള്ള സഹായ വാഗ്ദാനങ്ങൾ പല കേന്ദ്രങ്ങളിൽനിന്നും വന്നു.

ലിജോയ്ക്കു അനുവദിച്ച റേഷന്‍ കാര്‍ഡ് കലക്ടര്‍ നവ്‍ജ്യോത് ഖോസ കൈമാറുന്നു.

പ്രശസ്ത ഐടി സ്ഥാപനമായ ഐബിഎസിന്റെ ചെയർമാൻ വി.കെ.മാത്യൂസ് വീട് വയ്ക്കാനായി നല്ലൊരു തുക നൽകുമെന്നറിയിച്ചു. അതിലേറെ എന്നെ അദ്ഭുതപ്പെടുത്തിയത് ഡോ. സഞ്ജീവിന്റെയും എന്റെയും ഫോൺ നമ്പറുകൾ കണ്ടെത്തി പലരും വിദേശത്തുനിന്നുൾപ്പെടെ ബന്ധപ്പെട്ട് സഹായിക്കാനുള്ള സന്മനസ്സ് കാട്ടിയതാണ്. അനുജനെ പൊന്നുപോലെ നോക്കുന്ന ജ്യേഷ്ഠനോട് സംസാരിക്കാൻ പലരും വിപിന്റെ ഫോൺ നമ്പർ ചോദിച്ചു.

സർക്കാരിന്റെ പ്രതിനിധിയായി ജില്ലാ കലക്ടർ വീട്ടിലെത്തിയതും ചികിത്സാ സൗകര്യങ്ങളും സൗജന്യ വൈദ്യുതിയും ഉറപ്പാക്കിയതും തുടർക്കഥകൾ. ഈ കുടുംബത്തിനു കഴിയാൻ ബാങ്കിൽ നല്ലൊരു തുകയുടെ നിക്ഷേപം കൂടി പലരും ആഗ്രഹിക്കുന്നു. അതിനായി നല്ല മനസുകൾ എവിടെയൊക്കെയോ പണം സ്വരുക്കൂട്ടുന്നു.

ലിജോയെ സഹായിക്കാൻ ലോകമെമ്പാടുംനിന്ന് മലയാളി സമൂഹം കാണിച്ച ആ നല്ല മനസിൽ നന്മയുടെ ഉറവ ഇനിയും വറ്റി വരണ്ടിട്ടില്ലെന്നും കുടുംബ സ്നേഹത്തിനും മനുഷ്യബന്ധങ്ങൾക്കും ഇപ്പോഴും വില കൽപ്പിക്കുന്നുണ്ട് എന്നുള്ള പാഠമാണ്. വിപിന്റെ ഫോൺ നമ്പർ +91 83010 37061

English Summary: Support flows in for Lijo who lives with the help of Ventilator for the last 13 years