ശശികല തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ദിനകരൻ; ‘ചിന്നമ്മ’ മുഖ്യമന്ത്രിയാകുമോ?
ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് | VK Sasikala | TTV Dhinakaran | Jayalalithaa | AIADMK | Tamil Nadu Assembly Election 2021 | Manorama Online

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരൻ. അഴിമതിക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശശികല, കോവിഡ് ചികിത്സയ്ക്കു ശേഷം ബെംഗളൂരുവിൽ വിശ്രമത്തിലാണ്. ബെംഗളൂരുവിൽനിന്ന് മടങ്ങിയെത്തിയ ശേഷം ‘ചിന്നമ്മ’ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ദിനകരന്റെ മറുപടി. ദിനകരൻ നിലവിൽ ക്ഷേത്ര പര്യടനത്തിലാണ്.
മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കും, അവർ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തിൽ അവർ തന്നെ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നിൽ നിന്ന് അകന്നു നിൽക്കുന്ന ഭരണകക്ഷിയായ എഐഎഡിഎംകെയുമായി സഖ്യത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണുകയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശശികല എഐഎഡിഎംകെ പതാക ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു– ‘ഞങ്ങൾ ഏതെങ്കിലും പാർട്ടി പതാക ഉപയോഗിക്കുന്നതിനെ എതിർക്കാൻ ആർക്കും കഴിയില്ല. ആർക്കും പാർട്ടി പതാകകൾ ഉപയോഗിക്കാൻ കഴിയും. അത് നിരോധിക്കാൻ നിയമങ്ങളൊന്നുമില്ല. ജയലളിതയുടെ ഫോട്ടോകൾ ഞങ്ങൾ ഉപയോഗിക്കുന്നതിനെ നേരത്തെ അവർ എതിർത്തിരുന്നു. പക്ഷേ അതും സാധുവല്ല. ഡിജിപിക്ക് മാത്രമല്ല, മൂന്ന് സേനകളുടെ കമാൻഡർമാർ വന്നാലും പാർട്ടി പതാക ഉപയോഗിക്കുന്നതിൽ നിന്ന് ആരെയും തടയാൻ കഴിയില്ല’ – അദ്ദേഹം പറഞ്ഞു.
എഎംഎംകെ പാർട്ടിയുടെ സ്ഥാപകനും ആർകെ നഗറിൽനിന്നുള്ള എംഎൽഎയുമാണ് ദിനകരൻ.
English Summary: VK Sasikala will certainly contest elections: TTV Dhinakaran