മുഖവുര ആവശ്യമില്ലാത്ത കേരളത്തിലെ ജനകീയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എഐസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം എന്ന നിലകളിൽ ഇന്ത്യയിലെ തന്നെ മുതിർന്ന.. Oommen Chandy, kerala assembly elections 2021, Puthuppally constituency, Manorama Online

മുഖവുര ആവശ്യമില്ലാത്ത കേരളത്തിലെ ജനകീയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എഐസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം എന്ന നിലകളിൽ ഇന്ത്യയിലെ തന്നെ മുതിർന്ന.. Oommen Chandy, kerala assembly elections 2021, Puthuppally constituency, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖവുര ആവശ്യമില്ലാത്ത കേരളത്തിലെ ജനകീയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എഐസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം എന്ന നിലകളിൽ ഇന്ത്യയിലെ തന്നെ മുതിർന്ന.. Oommen Chandy, kerala assembly elections 2021, Puthuppally constituency, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖവുര ആവശ്യമില്ലാത്ത കേരളത്തിലെ ജനകീയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എഐസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം എന്ന നിലകളിൽ ഇന്ത്യയിലെ തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പു തിരിച്ചടിക്കുശേഷം തിരിച്ചുവരാൻ ശ്രമിക്കുന്ന കോൺഗ്രസും യുഡിഎഫും അതിനായി പ്രധാനമായും  ആശ്രയിക്കാൻ തീരുമാനിച്ചതും ഉമ്മൻചാണ്ടിയുടെ ജനപ്രീതിയെ തന്നെയാണ്. എഐസിസി മുൻകൈ എടുത്തു രൂപീകരിച്ച കോ‍ൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ അധ്യക്ഷ പദത്തിലേയ്ക്കുളള്ള ഉമ്മൻചാണ്ടിയുടെ വരവ് യുഡിഎഫിലും കേരള രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു. സോളർ കേസ് പൊടി തട്ടിയെടുത്താണ് ഉമ്മൻചാണ്ടിയുടെ ആ നേതൃപദവിയെ  എൽഡിഎഫ് വരവേറ്റത്. ആ കേസിനെയും തിരഞ്ഞെടുപ്പ് സാധ്യതകളെയും കുറിച്ച് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ ഉമ്മൻചാണ്ടി സംസാരിക്കുന്നു.

∙തദ്ദേശ തിരഞ്ഞെടുപ്പു തോൽവി ഏൽപ്പിച്ച ആഘാതത്തിൽ നിന്നു കോൺഗ്രസും യുഡിഎഫും  കരകയറിയോ? 

ADVERTISEMENT

പാർലമെന്റ്, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ‍ മൂന്നും ‘മൂന്നു പാറ്റേൺ’ ആണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാനമായും സ്ഥാനാർഥികളാണ് ഘടകം. കോൺഗ്രസിന്റെ   വിജയം എന്നതു  സ്ഥാനാർഥികളെയും റിബലുകളെയും ആശ്രയിച്ചാണ്. നല്ല സ്ഥാനാർഥിയായിരിക്കുകയും റിബൽ ശല്യം ഇല്ലാതാകുകയും ചെയ്താലേ വിജയം ഉറപ്പാക്കാൻ കഴിയൂ. 2015 ലെ ഫലം  വച്ചു നോക്കുമ്പോൾ പൊതുവിൽ വലിയ തിരിച്ചടി യുഡിഎഫിന് ഉണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്തുകൾ 23 എണ്ണം കൂടുതൽ കിട്ടി. ജില്ലാ–ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഫലം മോശമായത്. എങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്നു കണ്ടുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നത്.എല്ലാവരും കൂടുതൽ ജാഗ്രതയിലായി. പാർലമെന്റിൽ 20 ൽ 19 കിട്ടിയതു പോലെ താനെ ജയിക്കില്ല എന്ന് മനസ്സിലായി. എഐസിസി വളരെ അധികം താൽപ്പര്യമെടുത്തു. ഒരു വിശ്രമവും ഇല്ലാതെ ജോലി എടുക്കാൻ അവരുടെ പ്രതിനിധികൾ പ്രേരിപ്പിക്കുന്നു.

ഉമ്മൻചാണ്ടി (ഫയൽ ചിത്രം)

∙ എങ്കിലും തുടർഭരണ പ്രതീക്ഷയിലാണല്ലോ എൽഡിഎഫ്?

അവരുടെ  അവകാശവാദങ്ങളെല്ലാം പൊള്ളയാണ്. കിറ്റ് കൊടുത്തതിനെക്കുറിച്ചാണ് പറഞ്ഞു നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസങ്ങൾക്കുള്ളിൽ മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യ അരി നൽകിയിരുന്നു. ഈ സർക്കാർ വന്നശേഷം  അതിനു രണ്ടു രൂപ ഒരു കിലോയ്ക്ക് ഈടാക്കി. യുഡിഎഫ് നൽകിയിരുന്ന ഓണക്കിറ്റ് കൊടുത്തില്ല. ഇപ്പോൾ കിറ്റുമായി പോയില്ലെങ്കിൽ പല ചോദ്യങ്ങൾക്കും അവർ മറുപടി പറയേണ്ടി വരും എന്നറിയാം.

∙വികസന മുദ്രാവാക്യമാണല്ലോ എൽഡിഎഫ് ജാഥ മുന്നോട്ടു വയ്ക്കുന്നത്? 

ADVERTISEMENT

അക്കാര്യത്തിലും തീർത്തും കഴമ്പില്ലാത്ത അവകാശവാദമാണ് സർക്കാരിന്റേത്. യുഡിഎഫ് സർക്കാർ മുൻകൈ എടുത്തു കേന്ദ്രവുമായി ഉണ്ടാക്കിയ ധാരണയാണ് ആലപ്പുഴ, കൊല്ലം ബൈപ്പാസുകൾ യാഥാർഥ്യമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ‘കോസ്റ്റ് ഷെയറിങ് പദ്ധതി’ആയിരുന്നു അത്. ഈ സർക്കാർ അതിനെ അവരുടെ  വലിയ നേട്ടമായി അവകാശപ്പെടുന്നു. യഥാർഥത്തിൽ  അതിൽ ഒരു പങ്കുമില്ല. 30% പണി പൂർത്തിയാക്കിയാണ് ഞങ്ങൾ അധികാരം ഒഴിഞ്ഞത്. രണ്ടു കൊല്ലം കൊണ്ട് തീർക്കാവുന്ന പണി അഞ്ചു വർഷം കൊണ്ടു തീർത്തു എന്നതാണ് ഇവരുടെ സംഭാവന. യുഡിഎഫിന്റെ കാലത്തു തുടങ്ങിവച്ചതും പൂർത്തിയാക്കാറായതുമായ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോയി എന്നതല്ലാതെ  സ്വന്തമായി ഒന്നും ചെയ്യാനായില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാ‍ർ എടുത്ത ഒരു തീരുമാനത്തിൽ നിന്നു പോലും പിന്മാറാനും  കഴിഞ്ഞില്ല. ഉദാഹരണത്തിൽ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ റദ്ദാക്കുമെന്ന് പറഞ്ഞവർ അതു  പിന്തുടരുന്നു. റാങ്ക് ലിസ്റ്റുകൾ  കാലാവധി തീരുന്ന മുറയ്ക്ക് റദ്ദാക്കി ചെറുപ്പക്കാരോട് വാശി കാട്ടിയിരുന്ന  സർക്കാർ ഇപ്പോൾ ഒടുവിലത്തെ മന്ത്രിസഭാ യോഗത്തിൽ പട്ടിക നീട്ടാനുളള തീരുമാനം എടുത്തു. എത്രയോ പേരുടെ അവസരം തുലച്ചശേഷമാണ് ഈ കരണം മറിച്ചിൽ? പകരം പട്ടിക ഇല്ലങ്കിൽ കാലാവധി സ്വാഭാവികമായി നീട്ടുകയാണ് അഞ്ചുവർഷവും യുഡിഎഫ് ചെയ്തത്. ഈ ദ്രോഹമെല്ലാം ചെയ്ത ശേഷം  വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചു തുടർഭരണത്തിനു വോട്ടു തേടുന്നതു ജനം മനസ്സിലാക്കും.

ഉമ്മൻചാണ്ടി (ഫയൽ ചിത്രം)

∙യുഡിഎഫിൽ ഇപ്പോഴുണ്ടായ  മാറ്റത്തിൽ തിരഞ്ഞെടുപ്പിന് കോൺഗ്രസ് മേൽനോട്ടസമിതി അധ്യക്ഷനായുള്ള ഉമ്മൻചാണ്ടിയുടെ  വരവ് എത്ര കണ്ട് ഗുണം ചെയ്തു? 

അതിനു രാഷ്ട്രീയമായി ഒരു പ്രാധാന്യവുമില്ല. തിരഞ്ഞെടുപ്പ് തയാറെടുപ്പും ഏകോപനവും കുറച്ചു കൂടി മെച്ചപ്പെടുത്താനുള്ള സംവിധാനം മാത്രമാണ് ആ സമിതി. അത്  ഒരു വ്യക്തിയല്ല. കൂട്ടായ നേതൃത്വമാണ് അതിലൂടെ  ഉദ്ദേശിക്കുന്നത്.

∙ആ സമിതിയുടെ രൂപീകരണം   ഏതെങ്കിലും തരത്തിൽ താങ്കളും പ്രതിപക്ഷ നേതാവ് ചെന്നിത്തലയും തമ്മിലെ വ്യക്തി–പാർട്ടി തല ബന്ധത്തെ ബാധിച്ചോ? അല്ലെങ്കിൽ അങ്ങനെ ഒരു ആശങ്ക എങ്കിലും ഉണ്ടായോ?  

ADVERTISEMENT

സമിതിയുടെ രൂപീകരണത്തെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതി വഴി എന്തെങ്കിലും പ്രശ്നം ഉണ്ടാകരുത് എന്നു ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഏകോപിത നേതൃത്വം യുഡിഎഫിനെ ശക്തിപ്പെടുത്തും എന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലുള്ള ഒരു സംവിധാനം മാത്രമാണ് ഇതെന്ന് എല്ലാവർക്കും ബോധ്യമുണ്ട്.

∙എന്നാൽ  ഇതോടെ താങ്കളും മുഖ്യമന്ത്രി സ്ഥാനാർഥി ആയില്ലേ?

ഞാൻ പറഞ്ഞല്ലോ. ഇപ്പോൾ കൂട്ടായ നേതൃത്വം എന്നതാണ് പ്രധാനം. അതിലാണ് ഞങ്ങൾ നിൽക്കുന്നത്. അങ്ങനെ ഒരു ചിന്തയും പ്രവർത്തനവും വന്നതു നല്ല മാറ്റം ഉണ്ടാക്കി. ‘ഐശ്വര്യകേരള യാത്ര’ യിലടക്കം അതു വ്യക്തമാണ്. മുഖ്യമന്ത്രി സ്ഥാനാർഥി സംബന്ധിച്ച ചർച്ചകളും ഈ സമിതിയും തമ്മിൽ ഒരു ബന്ധവുമില്ല.

∙പുതുപ്പള്ളിയുമായുള്ള ആത്മബന്ധം  പറഞ്ഞു, എന്നാൽ ബിജെപി സ്വാധീന മണ്ഡലങ്ങളിൽ ശക്തനായ കോൺഗ്രസ് നേതാവ് മത്സരിക്കണമെന്നതിന്റെ അടിസ്ഥാനത്തിൽ  തലസ്ഥാനത്ത് ഉമ്മൻചാണ്ടി ആ വെല്ലുവിളി ഏറ്റെടുക്കണമെന്ന അഭിപ്രായം ഉണ്ടായി. ആ ആശയത്തെക്കുറിച്ച് എന്താണ് അഭിപ്രായം? 

ബിജെപിയെ നേരിടാൻ കോൺഗ്രസിനേ സാധിക്കൂ. ഇന്ത്യയിലും കേരളത്തിലും അതാണ് സ്ഥിതി. അത് എങ്ങനെ എല്ലാം വേണം എന്നതു സംബന്ധിച്ച വിശദ ചർച്ച നടന്നിട്ടില്ല. പക്ഷേ അതിനു വേണ്ടിയുള്ള ശക്തമായ തന്ത്രം  ഞങ്ങൾക്കുണ്ടാകും.

ഉമ്മൻചാണ്ടി (ഫയൽ ചിത്രം)

∙അപ്പോൾ പുതുപ്പള്ളി വിട്ട് ഒരു തീരുമാനമില്ല എന്നതിൽ ഉറച്ചു നിൽക്കുകയാണ്? 

പുതുപ്പള്ളിയോട് വികാരപരമായ അടുപ്പമാണ് എനിക്കുള്ളത്. മാറുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ അവിടെയുളളവർക്കു പ്രയാസമായി. മത്സരിക്കുകയാണെങ്കിൽ അതു പുതുപ്പള്ളിയിലായിരിക്കും.

∙തിരഞ്ഞെടുപ്പു തയാറെടുപ്പിൽ ഇതിനകം പ്രതിഫലിച്ച. ആ മാറ്റം സ്ഥാനാർഥി നിർണയത്തിലും പ്രതിഫലിക്കുമോ? യുവാക്കൾക്കും പുതുമുഖങ്ങൾക്കും നല്ല പരിഗണന ലഭിക്കുമോ? 

ആ പ്രതീക്ഷ യാഥാർഥ്യമാകും. യാഥാർഥ്യമായേ പറ്റൂ. ചെറുപ്പക്കാർക്കും വനിതകൾക്കു അർഹമായ പരിഗണന ലഭിക്കും. കൂടുതലും പുതുമുഖ സ്ഥാനാർഥികളായിരിക്കും.

∙ സീറ്റുകളുടെ കാര്യത്തിൽ ഗ്രൂപ്പ് കടന്നു വരില്ലേ? ഈ സീറ്റ് ഈ ഗ്രൂപ്പിന്റേതാണ്  എന്ന പഴയ അവകാശവാദങ്ങൾ അവസാനം ഉയരില്ലേ?

വിജയസാധ്യത ആയിരിക്കും പ്രധാനപ്പെട്ട ഘടകം. തിരഞ്ഞെടുപ്പ് ജയിക്കുക എന്നതിലാണ്  ‘ടോപ് പ്രയോറിറ്റി’.

ഉമ്മൻചാണ്ടി (ഫയൽ ചിത്രം)

∙സ്ഥാനാർഥി നിർണയത്തിൽ എല്ലാവരും  ഒരേ സമയം  പ്രതീക്ഷയോടെയും ആശങ്കയോടെയും  ഉറ്റുനോക്കുന്നതു  രണ്ട് ഗ്രൂപ്പുകൾക്കു കൂടി നേതൃത്വം നൽകുന്ന ഉമ്മൻചാണ്ടിയേയും ചെന്നിത്തലയെയും ആണെന്നു പറഞ്ഞാൽ? 

അക്കാര്യത്തിൽ ആശങ്ക വേണ്ട. ഈ തിരഞ്ഞെടുപ്പിനു കേരളത്തിൽ ഒതുങ്ങുന്ന പ്രാധാന്യമല്ല ഉള്ളത്. ദേശീയതലത്തിൽ 2024 ലെ  കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ തിരഞ്ഞെടുപ്പോടെ എന്നതാണു ലക്ഷ്യം. കേരളത്തിൽ നല്ല വിജയം. തമിഴ്നാട്ടിലും ആസമിലും മികച്ച പ്രകടനം. ഇതുണ്ടായാൽ തുടർന്നു തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലും  കോൺഗ്രസിന് ആത്മവിശ്വാസം ലഭിക്കും. അതു ലക്ഷ്യമിട്ടാണ് ഞങ്ങളെല്ലാം പ്രവർത്തിക്കുന്നത്.

∙സോളർ കേസ് വീണ്ടും ഉയർന്നിരിക്കുകയാണ്. സർക്കാർ ആവശ്യപ്പെട്ട പ്രകാരം സിബിഐ ഈ കേസ് ഏറ്റെടുക്കുമെന്ന് കരുതുന്നോ? 

എടുക്കുന്നെങ്കിൽ എടുക്കട്ടെ. ഞങ്ങളാരും അതേക്കുറിച്ചു തല പുകയ്ക്കുന്നില്ല. അക്കാര്യത്തിൽ ഞങ്ങൾ ഇതുവരെ എടുത്ത നിലപാട് പലരും ചെയ്യാൻ ഭയപ്പെടുന്നതും എടുക്കാൻ മടിക്കുന്നതുമാണ്. ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് ‍ഞാനടക്കം ഉള്ളവർക്കെതിരെ ഈ സർക്കാർ വന്നശേഷം എഫ്ഐആർ ഇട്ടത്. പക്ഷേ, ജാമ്യത്തിനു ഞങ്ങൾ പോയില്ല. അതിനു ശ്രമിക്കണമെന്ന വലിയ സമ്മർദ്ദം എന്റെ മേൽ വന്നു. തെറ്റ് ചെയ്തിട്ടില്ല എന്നതിനാൽ അതിന്റെ ആവശ്യമില്ല എന്നാണു കരുതിയത്.ബാക്കിയുള്ളവരും  ആ നിലപാട് പിന്തുടർന്നു. എഫ്ഐആർ എടുത്തതിനാൽ  ഈ  രണ്ടരക്കൊല്ലത്തിനിടെ ഏത് ഉദ്യോഗസ്ഥനും ഞങ്ങളെ അറസ്റ്റു ചെയ്യാമായിരുന്നു. അറസ്റ്റുണ്ടായാൽ   ജയിലിൽ പോയശേഷം വേണമെങ്കിൽ‍ നിയമ നടപടി എടുക്കാനാണ്  ഞാൻ തീരുമാനിച്ചത്. അതിനു മുൻപ് ജാമ്യം എടുത്തിരുന്നെങ്കിൽ പിന്നെ, അതു പറഞ്ഞ് ആകുമായിരുന്നു ആക്ഷേപം. കുറ്റക്കാരും കുഴപ്പക്കാരുമാണ് എന്നതു കൊണ്ട് ജാമ്യ പരിരക്ഷ നേടി എന്ന് പ്രചരിപ്പിക്കുമായിരുന്നു. എന്തുകൊണ്ട് ഞങ്ങൾക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നതിന് എന്തു മറുപടിയാണ് ഈ സർക്കാരിനുള്ളത്? ഫോണിൽ പോലും വിളിച്ച് എന്താണ് സംഭവം എന്നു പോലും ഒരു ഉദ്യോഗസ്ഥനും ചോദിച്ചിട്ടില്ല. അതു കൊണ്ട് പഴയ നിലപാട് തന്നെ. എന്തു തീരുമാനവും നടപടിയും വരട്ടെ. 

ഉമ്മൻചാണ്ടി (ഫയൽ ചിത്രം)

∙ഇപ്പോൾ പരാതി സ്വീകരിച്ച് കേസ് സിബിഐയ്ക്ക് വിട്ടതിൽ ഗൂഢാലോചന ഉണ്ടെന്നു കരുതുന്നോ? 

ഞങ്ങൾ പറഞ്ഞ രണ്ടു  കാര്യത്തിനു മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. പരാതിക്കാരിയുടെ കത്ത് റിപ്പോർട്ടിന്റെ  ഭാഗമാക്കിയത് അന്വേഷണ കമ്മിഷൻ അധികാര പരിധി വിട്ടു ചെയ്ത കാര്യമായിരുന്നു. ആ പോയിന്റ് ഞാൻ കോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന്  കത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ നടപടിയും കോടതി റദ്ദാക്കി. പിന്നീട് എഫ്ഐആർ  എടുത്തതു പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഞങ്ങൾ കുറ്റക്കാരാണെങ്കിൽ എന്തുകൊണ്ട് സിംഗിൾ ബഞ്ചിന്റെ ആ വിധിക്കെതിരെ ഡിവിഷൻ ബഞ്ചിനെ പോലും സമീപിക്കാൻ  തുനിഞ്ഞില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.അഞ്ചു കൊല്ലമായിട്ടു നിയമ നടപടി സ്വീകരിക്കാത്തതിന്റെ കാരണം ജനങ്ങളോടു പറയണമെന്ന ആവശ്യത്തോടും പ്രതികരിച്ചില്ല. പാർട്ടി അണികളോടു പോലും വിശദീകരിക്കാൻ ബുദ്ധിമുട്ടുളള ഈ സ്ഥിതി തരണം ചെയ്യാനായി ഒരു ഉപായം വേണമെന്നു തോന്നിക്കാണും. ‘ഞങ്ങൾ  കേസ് സിബിഐയ്ക്കു വിട്ടു, സിബിഐ കേസ് എടുക്കാത്തതിനു  കുറ്റക്കാരല്ല’ എന്ന് ഇനി  പറയാമല്ലോ. പക്ഷേ,അഞ്ചു കൊല്ലം എന്തു ചെയ്തു എന്നതിനു മറുപടിയില്ല. ഞങ്ങളാരും ഒളിവിലായിരുന്നില്ല, വിദേശത്തു പോലും ആയിരുന്നില്ല.   

∙സർക്കാർ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അങ്ങനെ  വേണ്ടെന്നു വച്ചതാണെന്നു കരുതാമോ?

അല്ല. അങ്ങനെ ഉപേക്ഷിച്ചതല്ല. മൂന്നു ഡിജിപിമാർ പരിശോധിച്ചിരുന്നു. കേസെടുക്കാൻ വകുപ്പില്ല എന്നാണ് അവർ കണ്ടെത്തിയത്. പിന്നീട് ഇതിനായി എസ്പി, ഡിവൈഎസ്പി റാങ്കിനു മുകളിലുള്ളവരുടെ യോഗം ചേർന്നു. മാർക്സിസ്റ്റ് അനുകൂലികളായ അഭിഭാഷകരും അതിൽ പങ്കെടുത്തിരുന്നു. ‘കേസെടുക്കണം’ എന്ന് അവർ ആ യോഗത്തിൽ നിർബന്ധിച്ചു പറഞ്ഞു. അപ്പോൾ ഒരു ഡിവൈഎസ്പി എഴുന്നേറ്റു നിന്ന് ‘അതു ചെയ്യാം. നിർദേശമായി എഴുതി തന്നാൽ മതി’ എന്നു പറഞ്ഞു. എഴുതി കൊടുത്താൽ പിന്നെ അതു ചെയ്തവർക്കാണല്ലോ ഉത്തരവാദിത്തം.അതോടെ ആ ശ്രമം പാളി.

ഉമ്മൻചാണ്ടി (ഫയൽ ചിത്രം)

∙ശബരിമല പ്രശ്നം നിയമസഭാ തിരഞ്ഞെടുപ്പിലെ സജീവ ചർച്ചാ വിഷയം ആക്കാനുള്ള ശ്രമമാണോ യുഡിഎഫിന്റേത്? 

ശബരിമലയുടെ കാര്യത്തിൽ ഞങ്ങൾ നൽകിയ സത്യവാങ് മൂലം പിൻവലിച്ച് ഈ സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലമാണ് എല്ലാ പ്രശ്നത്തിനും കാരണം. അതു ചൂണ്ടിക്കാട്ടാതിരിക്കാൻ കഴിയില്ല. യുവതീപ്രവേശത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് ഈ സർക്കാർ നൽകിയത്. ഇപ്പോൾ അവർക്കു മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നു. യുഡിഎഫിന്റെ സത്യവാങ്മൂലത്തിലേയ്ക്കു വരേണ്ട സ്ഥിതിയിലാണ്. അല്ലെങ്കിൽ അവർക്കു ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ല.

∙ വിശാല ബഞ്ചിന്റെ വിധി വന്നു കഴിഞ്ഞാൽ അനുരഞ്ജനം ഉണ്ടാക്കി പ്രശ്നം തീർക്കും എന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും പുതിയ പ്രഖ്യാപനത്തെക്കുറിച്ചോ? 

അപ്പോൾ കൊടുത്ത സത്യവാങ്മൂലത്തെക്കുറിച്ചോ? അതു മാറ്റണം. അതിന് എൽഡിഎഫ് സർക്കാർ തയാറാണോ? കേരള സർക്കാർ അങ്ങനെ നിലപാട് മാറ്റിയാൽ മാത്രമേ ഇനി സുപ്രീം കോടതിയിൽ പ്രതീക്ഷയ്ക്കു വകയുള്ളൂ. അതിന് തയാറല്ലെങ്കിൽ  സർക്കാർ ആരുടെ കൂടെയാണ് നിൽക്കുന്നത്? സ്ത്രീകളുടെ  പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് ഇതുവരെ ഈ സർക്കാർ എടുത്തത്, അതിനെ പിന്തുണയ്ക്കുന്ന  സത്യവാങ്മൂലമാണ് നൽകിയത്. ഞങ്ങളുടെ സത്യവാങ്മൂലം പിൻവലിക്കുകയും ചെയ്തു. വിശ്വാസികൾക്കു വേണ്ടി ആത്മാർഥമായുള്ള നിലപാടാണ്  സർക്കാരിന്റേത് എങ്കിൽ എത്രയും വേഗം സത്യവാങ്മൂലം പിൻവലിച്ചു പുതിയതു നൽകണം. അതേക്കുറിച്ച് മിണ്ടാത്തയിടത്തോളം കാലം ഇവരുടെ നിലപാട് സംശയകരമാണ്.

ഉമ്മൻചാണ്ടി (ഫയൽ ചിത്രം)

∙ 2016 ൽ ബിജെപിക്ക് കുതിപ്പുണ്ടായ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് തിരിച്ചടി സംഭവിച്ചത്. ആ ‘പാറ്റേൺ’  ഈ നിയമസഭാ തിരഞ്ഞെടുപ്പിലും തുടർന്നാൽ എൽഡിഎഫിന് എളുപ്പമാകുകയും  യുഡിഎഫിനു വീണ്ടും അപകടമാകുകയും ചെയ്യും എന്ന ആശങ്ക ഉണ്ടോ? 

മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ഒരു രഹസ്യധാരണ ഉണ്ടാക്കുന്നില്ലെങ്കിൽ രണ്ടു പാർട്ടികളോടും പൊരുതി ഇവിടെ ജയിക്കാൻ യുഡിഎഫിനു സാധിക്കും. ‘ഞങ്ങൾക്കു തുടർഭരണവും ബിജെപിക്കു പത്ത് സീറ്റും’ എന്ന ധാരണ ഉണ്ടാക്കി സിപിഎം നീങ്ങുന്ന സ്ഥിതിവിശേഷം ഉണ്ടാവില്ല എന്ന് ഇപ്പോൾ കരുതുന്നു, വിശ്വസിക്കുന്നു. അതുണ്ടായില്ല എങ്കിൽ യുഡിഎഫ് അധികാരത്തിൽ വരും. 

∙സർക്കാരിനെ ബാധിച്ച സ്വർണക്കേസ് അടക്കമുള്ളവയുടെ ഇപ്പോഴത്തെ പരിണതി അത്തരം ചില ധാരണകളുടെ അടിസ്ഥാനത്തിലാണോ? 

എല്ലാവരും ആ കേസുകളുടെ സ്ഥിതി  സൂക്ഷ്മമായി ശ്രദ്ധിക്കുകയാണ്. അന്തിമമായി എന്താണ് സംഭവിക്കുക എന്നതിലാണല്ലോ ആകാംക്ഷ. കേരളത്തിൽ അങ്ങനെ വഴിവിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല. അതിനാണു ഭാവമെങ്കിൽ ജനങ്ങൾ അതു മനസ്സിലാക്കി പ്രവർത്തിക്കും.

English Summary: AICC General Secretary and CWC member Oommen Chandy on Kerala politics, elections