മുംബൈ ∙ കർഷക സമരത്തെ കുറിച്ച് ആവർത്തിച്ച് പോസ്റ്റിട്ട് പിന്തുണ നൽകി നടി മിയ ഖലീഫ. ആദ്യ പോസ്റ്റിനെ വിമർശിച്ച് ഒരു വിഭാഗം എത്തിയപ്പോൾ അവരെ പരിഹസിച്ച്....| Mia Khalifa | Farmers Protest | Manorama News

മുംബൈ ∙ കർഷക സമരത്തെ കുറിച്ച് ആവർത്തിച്ച് പോസ്റ്റിട്ട് പിന്തുണ നൽകി നടി മിയ ഖലീഫ. ആദ്യ പോസ്റ്റിനെ വിമർശിച്ച് ഒരു വിഭാഗം എത്തിയപ്പോൾ അവരെ പരിഹസിച്ച്....| Mia Khalifa | Farmers Protest | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കർഷക സമരത്തെ കുറിച്ച് ആവർത്തിച്ച് പോസ്റ്റിട്ട് പിന്തുണ നൽകി നടി മിയ ഖലീഫ. ആദ്യ പോസ്റ്റിനെ വിമർശിച്ച് ഒരു വിഭാഗം എത്തിയപ്പോൾ അവരെ പരിഹസിച്ച് താൻ കർഷകർക്കൊപ്പമെന്ന് മിയ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യൻ ഭക്ഷണം രുചിച്ചുകൊണ്ടുള്ള താരത്തിന്റെ വിഡിയോ ട്വീറ്റ് വന്നിരിക്കുന്നത്.

എഴുത്തുകാരി രൂപി കൗർ ആണ് തനിക്ക് ഇന്ത്യൻ ഭക്ഷണങ്ങൾ എത്തിച്ചു നൽകിയതെന്ന് മിയ പറയുന്നു. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു. ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ വിഡിയോ വൈറലായതോടെ സമരം രാജ്യാന്തര തലത്തിൽ സജീവ ചർച്ചയായി.

ADVERTISEMENT

സമരത്തെ പിന്തുണച്ചതിന് പിന്നാലെ താരത്തെ എതിർത്തും അനുകൂലിച്ചും ഒട്ടേറെ പ്രമുഖർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ് താരം റിയാന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത്. റിയാനയ്ക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്, കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസ് എന്നിവരും പിന്തുണച്ചു.

വിഷയത്തിൽ രാജ്യാന്തര താരങ്ങൾ ഇടപെട്ടതിനോടു വിയോജിപ്പു പ്രകടിപ്പിച്ച സച്ചിൻ തെൻഡുൽക്കർ, അക്ഷയ്കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരൺ ജോഹർ, ലത മങ്കേഷ്കർ, കൈലാഷ് ഖേർ തുടങ്ങിയവര്‍ കേന്ദ്ര സർക്കാരിനു പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

English Summary : Mia Khalifa shares picture of a meal, gives a 'shoutout to farmers'