ജോർദാനിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് സിയാദും ഭാര്യ റയ്യ അൽകബാസിയും വാക്സീൻ സ്വീകരിച്ചതിന് ഒരു പ്രത്യേകതയുണ്ട്. ലോകത്ത് ആദ്യമായി കോവിഡ് വാക്സീൻ ലഭിച്ച | MM Premium | COVID-19 Vaccine | Refugee | COVID-19 | vaccination | Manorama Online

ജോർദാനിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് സിയാദും ഭാര്യ റയ്യ അൽകബാസിയും വാക്സീൻ സ്വീകരിച്ചതിന് ഒരു പ്രത്യേകതയുണ്ട്. ലോകത്ത് ആദ്യമായി കോവിഡ് വാക്സീൻ ലഭിച്ച | MM Premium | COVID-19 Vaccine | Refugee | COVID-19 | vaccination | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർദാനിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് സിയാദും ഭാര്യ റയ്യ അൽകബാസിയും വാക്സീൻ സ്വീകരിച്ചതിന് ഒരു പ്രത്യേകതയുണ്ട്. ലോകത്ത് ആദ്യമായി കോവിഡ് വാക്സീൻ ലഭിച്ച | MM Premium | COVID-19 Vaccine | Refugee | COVID-19 | vaccination | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess


ജോർദാനിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് സിയാദും ഭാര്യ റയ്യ അൽകബാസിയും വാക്സീൻ സ്വീകരിച്ചതിന് ഒരു പ്രത്യേകതയുണ്ട്. ലോകത്ത് ആദ്യമായി കോവിഡ് വാക്സീൻ ലഭിച്ച അഭയാർഥികളാണിവർ. അതിലെന്താണിത്ര പ്രത്യേകത എന്നാവും ചോദ്യം? കോവിഡ് 19ന്റെ ഭീതിയിൽ നമ്മൾ വീട്ടിൽ സുരക്ഷിതരായി അടച്ചിരിക്കുമ്പോൾ ലോകമാകെ എട്ടു കോടി ജനം നാടുവിട്ട് അലയുകയാണ്. ആഭ്യന്തര യുദ്ധവും രാഷ്ട്രീയ കാരണങ്ങളും കൊണ്ട് പല പല ദേശങ്ങളിലേക്ക് കുടിയേറുന്നവർ. അഭയം കൊടുത്ത രാജ്യങ്ങളുടെ അതിരുകളിൽ ഒരു നേരത്തെ അന്നത്തിനും ഒരിറ്റു ജീവിതത്തിനുമായി കാത്തിരിക്കുന്നവർ. ലോകമാകെ കോവിഡ് വാക്സീൻ യജ്ഞം തുടരുമ്പോൾ പല രാജ്യങ്ങളും അഭയാർഥികൾക്കുള്ള വാക്സീനെ കുറിച്ചു ചിന്തിച്ചിട്ടു കൂടിയില്ല.

അഭയാർഥി ക്യാംപുകളിലെ രോഗം ബാധിച്ചവരാകട്ടെ, ചികിത്സയെക്കുറിച്ച് ആലോചിക്കുന്നതു പോലുമില്ല; ആലോചിച്ചിട്ടു കാര്യമില്ല തന്നെ. ലോകത്തിനു പരിഹരിക്കാനാകുന്നതിന് അപ്പുറത്തേക്ക് വളരുന്ന അഭയാർഥി പ്രശ്നത്തിനു മുകളിൽ വന്നുപെട്ട വെള്ളിടി തന്നെയാണ് കോവിഡ്. ഈ സാഹചര്യത്തിലാണ് ലോകത്തിനാകെ മാതൃകയായി ജോർദാൻ അവിടേക്ക് പലായനം ചെയ്തു വന്നവർക്ക് വാക്സീൻ നൽകാൻ തീരുമാനിച്ചത്.

ADVERTISEMENT

29 ലക്ഷം അഭയാർഥികൾ ജോർദാനിലുണ്ടെന്നാണ് കണക്ക്. എങ്കിലും ബഹുഭൂരിപക്ഷം വരുന്ന രാജ്യങ്ങൾ ഇവരെ മറന്നുകളയുമോ എന്ന ആശങ്കയിലാണ് യുഎൻഎച്ച്സിആറും(യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യൂജീസ്) രാജ്യാന്തര ചാരിറ്റി സംഘടനകളും. അഭയാർഥികളെ വ്യാപകമായി സ്വീകരിക്കുന്ന രാജ്യങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൂടി കൊണ്ടുവരാൻ വിവിധ ഗ്രൂപ്പുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നിലവിൽ നെതർലൻഡ്സും സ്പെയിനും ബ്രിട്ടനും അഭയാർഥികൾക്ക് വാക്സീൻ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ നൽകാമെന്ന് ജർമനിയും ഉറപ്പു നൽകുന്നു.

പ്രതീകാത്മക ചിത്രം

അതേസമയം, വെനസ്വേലയിൽനിന്നുള്ള നിയമ പരിരക്ഷയില്ലാത്ത അഭയാർഥികൾക്ക് വാക്സീൻ നൽകില്ലെന്നാണ് കൊളംബിയ പ്രസിഡന്റ് ഇവാൻ ഡോക് പറഞ്ഞത്. വെനിസ്വേലയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും പട്ടിണിയും മൂലം നാടുവിട്ട 20 ലക്ഷം അഭയാർഥികൾ കൊളംബിയയിൽ ഉണ്ട്. ഇതിൽ പകുതി പേർക്കുമാത്രമേ നിയമപരിരക്ഷയുള്ളു. കോവിഡ് മൂലം സാമ്പത്തിക മാന്ദ്യത്തിലേക്ക് എല്ലാ രാജ്യങ്ങളും കൂപ്പുകുത്തിയതോടെ അഭയാർഥികൾക്കുള്ള സഹായധനമൊഴുക്കിനെ സാരമായി ബാധിച്ചത് മറ്റൊരു പ്രശ്നമായി തുടരുന്നു.

തിങ്ങിപ്പാർക്കുന്ന ഷെഡ്ഡുകളിലെ കോവിഡ് മാനദണ്ഡം

2019ലെ കണക്കനുസരിച്ച് പല നാടുകളിൽനിന്നു പലായനം ചെയ്യുന്നവരിൽ പകുതിയും സ്കൂളിൽ പോകുന്ന പ്രായക്കാരാണ്. ഇവരിൽ തന്നെ പകുതി പേർക്കു വിദ്യാഭ്യാസം കിട്ടുന്നില്ല. ചെന്നെത്തുന്ന നാടുകളിലെ സ്കൂളുകളിലേക്ക് ഏറെ കടമ്പകൾ കടന്നാണ് ഇവർക്ക് പ്രവേശനം കിട്ടുന്നത്. കോവിഡ് വന്നതോടെ അതും നിലച്ചു. ഓൺലൈനായി ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ല. അടിസ്ഥാന സൗകര്യങ്ങളെങ്കിലും ആശിച്ചു ജീവിക്കുന്നവർക്ക് ആര് കംപ്യൂട്ടറും മൊബൈൽ ഫോണും നൽകാൻ. കോവിഡിന് ശേഷം അവരിൽ എത്ര പേർ തിരിച്ച് സ്കൂളുകളിലേക്ക് എത്തുമെന്ന് കണ്ടറിയണമെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു.

ADVERTISEMENT

അഭയം ലഭിക്കുന്ന രാജ്യങ്ങളിലെ നഗരങ്ങളിൽ ജോലി എടുത്താണ് ഇവർ കഴിയുന്നത്. പഴം വിൽപന, കൂലിപ്പണി എന്നിവയൊക്കെയാണ് മിക്കവാറും അഭയാർഥികളുടെ ജോലി. കോവിഡ് വന്നതോടെ അതും ഇല്ലാതായി. അസ്വസ്ഥരായ അഭയാർഥികൾ പലയിടങ്ങളിലും അക്രമത്തിനും മറ്റും മുതിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതോടെ അവർക്ക് വീണ്ടും മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടി വരുന്നു.

തീവ്രനിരാശയിലായ അഭയാർഥികൾ ആത്മഹത്യക്കും മറ്റും ശ്രമിക്കുന്നതായും പറയപ്പെടുന്നു. വാതിലുകളോ ജനാലകളോ ഇല്ലാത്ത അഭയാർഥി ക്യാംപുകളിലെ ടെന്റുകളിൽ 15–20 പേരാണ് തിങ്ങിക്കഴിയുന്നത്. ശുചിമുറികൾ പരസ്പരം പങ്കുവച്ച് ഉപയോഗിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാനോ, കൈകൾ നിരന്തരം ശുചിയാക്കാനോ ഒന്നും അവർക്കു കഴിയുകയില്ല.

ഗത്യന്തരമില്ലാതെ ആതിഥേയരും

ലോകമാകെയുള്ള അഭയാർഥികളിൽ 85 ശതമാനം പേരും കുടിയേറിയിരിക്കുന്നത് ഇനിയും പുരോഗമിക്കാത്ത മറ്റു രാജ്യങ്ങളിലേക്കാണ്. സ്വന്തം പൗരന്മാർക്കു തന്നെ എങ്ങനെ കോവിഡ് വാക്സീൻ എത്തിക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് അത്തരം രാജ്യങ്ങൾ. അതുകൊണ്ടുതന്നെ മറ്റു വികസിത രാജ്യങ്ങളുടെ ശ്രദ്ധ ഇവിടേക്കു പതിയണമെന്നാണ് യുഎന്നിന്റെ റെഫ്യൂജി സംഘടനയായ യുഎൻഎച്ച്സിആർ, കുടിയേറ്റക്കാർക്കു വേണ്ടിയുള്ള രാജ്യാന്തര സംഘടന(ഐഒഎം) എന്നിവ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.

ADVERTISEMENT

അതേസമയം ഗ്രീസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഭയാർഥികൾക്ക് കൂടുതൽ കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പല രാജ്യങ്ങളും അഭയാർഥികളെ ഒഴിവാക്കുന്നതിന് കോവിഡ് ഒരവസരമായി കാണുകയാണെന്നാണ് ആരോപണം.

എവിടെയെല്ലാം അഭയാർഥികൾ?

എട്ടു കോടി അഭയാർഥികൾ ലോകമാകെ ഉണ്ടെന്നാണ് ഒടുവിലെ റിപ്പോർട്ട്. ഇതിൽ 2.6 കോടി പേർ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തവരാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ പറയുന്നു. ലോകത്തെ ആകെ അഭയാർഥികളിൽ 68 ശതമാനവും അഞ്ചു രാജ്യങ്ങളിൽ നിന്നാണെന്നാണ് കണക്ക്. ലോകത്ത് അഭയാർഥി പ്രശ്നം ഏറ്റവും രൂക്ഷമായ ഏതാനും രാജ്യങ്ങൾ ഇവയാണ്.

1. സിറിയ

2011ൽ സിറിയയിലെ ബാഷർ അൽ അസദിന്റെ സർക്കാരിനെതിരെ നാട്ടുകാർ തുടങ്ങിയ സമരം രാജ്യത്തെ നയിച്ചത് ഇനിയും അവസാനിക്കാത്ത അഭ്യന്തര യുദ്ധത്തിലേക്കാണ്. നിരന്തര ബോംബു വീഴ്ചയും, പട്ടിണിയും എല്ലാമായി ഒരു തരത്തിലും ജീവിതം സാധ്യമല്ലാത്ത തരത്തിലേക്ക് സിറിയ മാറിക്കഴിഞ്ഞു. 67 ലക്ഷം പേർക്കാണ് ജന്മനാടുവിട്ട് ഓടിപ്പോകേണ്ടി വന്നത്.

ലോകത്തെ ആകെ അഭയാർഥികളിൽ 25 ശതമാനം സിറിയയിലാണ്. 36 ലക്ഷം പേർ സമീപ രാജ്യമായ തുർക്കിയിൽ അഭയം തേടിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികളെ താമസിപ്പിച്ചിരിക്കുന്ന രാജ്യവും തുർക്കിയാണ്. ജോർദാൻ, ലബനൻ, ഇറാഖ് എന്നിവിടങ്ങളിലും സിറിയൻ അഭയാർഥികളുണ്ട്. 62 ലക്ഷം പേർ രാജ്യത്തിനകത്തു തന്നെ അഭയസ്ഥനമില്ലാത്തവരായി ചിതറിപ്പോയി. 126 രാജ്യങ്ങളിൽ സിറിയൻ അഭയാർഥികൾ ചെന്നുപെട്ടിട്ടുണ്ട്.

2. വെനസ്വേല

വെനസ്വേലയിലെ അനിശ്ചിതാവസ്ഥകളിൽ പൊറുതിമുട്ടി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് 2014 മുതൽ സമീപ രാജ്യങ്ങളിലേക്ക് ആളുകൾ പലായനം ചെയ്യുകയാണ്. ബൊളീവിയ, ഇക്വഡോർ, ബ്രസീൽ, കൊളംബിയ, പെറു എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ആളുകൾ എത്തുന്നത്. 37 ലക്ഷം വെനസ്വേലക്കാർ രാജ്യം വിട്ടെന്നാണ് കണക്ക്.

3. അഫ്ഗാനിസ്ഥാൻ

ലോകത്ത് ഏറ്റവും അധികം പേർ അഭയാർഥികളായ രണ്ടാമത്തെ രാജ്യം അഫ്ഗാനിസ്ഥാനാണ്; 27 ലക്ഷം പേർ. 14 ലക്ഷം പേർക്ക് പാക്കിസ്ഥാൻ അഭയം നൽകിയിരിക്കുന്നു. ഒട്ടേറെ പേർ ഇറാനിലും. 2015മുതൽ രാജ്യത്ത് സംഘർഷാവസ്ഥ കൂടിയതോടെ അഭയാർഥി പ്രവാഹം വീണ്ടും വർധിക്കുകയാണ്. വരൾച്ച, പ്രകൃതി ദുരന്തം, സംഘർഷങ്ങൾ എന്നിവ മൂലം 40 ലക്ഷം പേർ രാജ്യത്തിനകത്ത് തന്നെ നാടും വീടും ഇല്ലാത്തവരായി മാറി.

4. ദക്ഷിണ സുഡാൻ

എട്ടു വർഷമായി തുടരുന്ന സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ സുഡാനിൽ അഭയാർഥികളായവർ 40 ലക്ഷം പേർ. മറ്റു രാജ്യങ്ങളിലേക്ക് ജീവിതം തേടി പലായനം ചെയ്തത് 23 ലക്ഷം പേർ. 80 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. അതിൽ തന്നെ 50000 പേരെങ്കിലും കലാപത്തിൽ മാതാപിതാക്കൾ നഷ്ടമായ അനാഥരാണ്.

5. മ്യാൻമർ

വംശീയതയുടെ പേരിൽ മ്യാൻമറിലെ വടക്കൻ റാഖൈൻ പ്രവിശ്യയിൽനിന്നു കുടിയിറക്കപ്പെട്ടവരാണ് റോഹിൻഗ്യൻ അഭയാർഥികൾ. മ്യാൻമറിൽ ഭൂരിപക്ഷമായ ബുദ്ധമതക്കാർ രോഹിൻഗ്യകളെ പൂർവ പാക്കിസ്ഥാനിൽ (ഇപ്പോഴത്തെ ബംഗ്ലദേശ്) നിന്നുള്ള കുടിയേറ്റക്കാരായാണ് കാണുന്നത്. അക്രമങ്ങളിൽ സഹികെട്ട രോഹിൻഗ്യകൾ ബംഗ്ലദേശിലേക്കാണ് അഭയം തേടി പോകുന്നത്. 2017 മുതൽ ഏകദേശം ഏഴു ലക്ഷം റോഗിൻഗ്യകൾ ബംഗ്ലാദേശിലെത്തി. ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാംപ് ബംഗ്ലാദേശിൽ റോഹിൻഗ്യകൾ താമസിക്കുന്ന കോക്സ് ബസാറാണ്. ആറു ലക്ഷം പേരാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്.

6. സൊമാലിയ

കെനിയ, എത്യോപിയ, യെമൻ എന്നിവിടങ്ങളിലെ തിങ്ങിനിറഞ്ഞ ക്യാംപുകളിലാണ് വർഷങ്ങളായി സൊമാലിയൻ അഭയാർഥികൾ. 2020ലെ കണക്കനുസരിച്ച് 905,000 പേർ സൊമാലിയയിൽ അഭയാർഥികളാക്കപ്പെട്ടു. ഓരോ വർഷവും ചെറിയ തോതിൽ എണ്ണം കുറഞ്ഞു വരുന്നു എന്നത് സൊമാലിയയുടെ കാര്യത്തിൽ പ്രതീക്ഷ പകരുന്നതാണ്. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാംപ് ആയിരുന ദദാബ് കെനിയ അടച്ചതോടെ 85000 പേർ തിരിച്ച് സൊമാലിയയിലേക്ക് പോയിട്ടുണ്ട്. എന്നാൽ കൊടുംപട്ടിണിയും ദുരിതവുമായി ഗതികിട്ടാതെ അലയുകയാണ് അവർ. 25 വർഷമായി തുടരുന്ന സായുധ കലാപവും പട്ടിണിയും മൂലം സൊമാലിയയ്ക്ക് അകത്തു തന്നെ 26 ലക്ഷം അഭയാർഥികളുണ്ട്.

7. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ(ഡിആർസി)

ഭക്ഷണ ദൗർലഭ്യവും സംഘർഷവും മൂലം 8.7 ലക്ഷം പേരാണ് ‍ഡിആർസിയിൽ അഭയാർഥികളായത്. രാജ്യത്തിനകത്തു തന്നെ അഭയാർഥികളായ 45 ലക്ഷം പേർ വേറെ. ഇതിനിടയിലേക്കാണ് എബോളയും കൂനിന്മേൽ കുരുവായി കോവിഡും കോംഗോയിലേക്ക് എത്തിയത്. എബോളയും മീസിൽസും ബാധിച്ച് മരിച്ചത് 6000 പേരാണ്.

ഏറ്റവും കൂടുതൽ ആളുകൾക്ക് അഭയം നൽകിയ രാജ്യങ്ങൾ

1.തുർക്കി – 36 ലക്ഷം
2. ജോർദാൻ– 29 ലക്ഷം
3. കൊളംബിയ– 17 ലക്ഷം
4. ഉഗാണ്ട– 14 ലക്ഷം
5. പാക്കിസ്ഥാൻ– 14 ലക്ഷം
6. ലെബനൻ– 14 ലക്ഷം
7. ജർമനി– 11 ലക്ഷം
8.സുഡാൻ– 10 ലക്ഷം
9. ഇറാൻ– 9,79,400
10. ബംഗ്ലദേശ്– 8,54,800

English Summmary: When will refugees get a COVID-19 vaccine?