തിരുവനന്തപുരത്തെ യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കെതിരെ സ്വര്‍ണക്കടത്ത് ആരോപണം. അല്‍സാബിയുടെ ഫോണും പെന്‍ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തു. യുഎഇയിലേക്ക് കൊണ്ടുപോകാനെത്തിച്ച | UAE Consulate Kerala | Customs Department | jamal al zaabi | consul-general | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിരുവനന്തപുരത്തെ യുഎഇ മുൻ കോൺസൽ ജനറൽ  ജമാൽ അൽ സാബിക്കെതിരെ സ്വര്‍ണക്കടത്ത് ആരോപണം. അല്‍സാബിയുടെ ഫോണും പെന്‍ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തു. യുഎഇയിലേക്ക് കൊണ്ടുപോകാനെത്തിച്ച ബാഗുകള്‍ തുറന്ന് പരിശോധിച്ചാണ് നടപടി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും കസ്റ്റംസ് വഴങ്ങിയില്ല.

നയതന്ത്ര ബാേഗജ്  വഴി സ്വപ്ന സുരേഷും സംഘവും സ്വര്‍ണം കടത്തിയത് പോലെ മുന്‍ കോണ്‍സല്‍ ജനറല്‍ അല്‍സാബിയും ഈജിപ്ഷ്യന്‍ പൗരനായ ഖാലിദും ചേര്‍ന്ന് സ്വര്‍ണക്കടത്ത് നടത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. സ്വപ്നയുടെ രഹസ്യമൊഴിയിലടക്കം ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്  മുന്‍കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ബാഗുകള്‍ പരിശോധിച്ചത്. ബാഗുകളില്‍ നിന്ന് രണ്ടു പെന്‍ഡ്രൈവുകളും ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു. എന്നാല്‍ ഇവ കണ്ടുകെട്ടുന്നതിനെതിരെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കസ്റ്റംസും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കമുണ്ടായെങ്കിലും ഇവ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 

ADVERTISEMENT

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍  കോണ്‍സല്‍ ജനറല്‍ രാജ്യം വിട്ടിരുന്നു. പിന്നീട്  കോണ്‍സുലേറ്റിലും അല്‍സാബി താമസിച്ച ഫ്ളാറ്റിലും ഉണ്ടായിരുന്ന സാധനങ്ങള്‍ യുഎഇയിലേക്ക് കൊണ്ടുപോകാന്‍ എയര്‍ കാര്‍ഗോ വിഭാഗത്തിലെത്തിച്ചു. പരിശോധനയ്ക്ക് ശേഷമേ ഇത് വിട്ടുകൊടുക്കാനാകൂ എന്ന് നിലപാടെടുത്ത കസ്റ്റംസ് കേന്ദ്രത്തിന്‍റെ അനുമതി തേടി. അനുമതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇപ്പോഴത്തെ പരിശോധന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഗേജിലുണ്ടോ എന്നാണ് അന്വേഷണം. ബാഗുകളിലുള്ള രേഖകളടക്കം പരിശോധിച്ചിട്ടുണ്ട്. 

English Summary: Consul General's belongings to be checked today by Customs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT