മുംബൈ ∙ മഹാരാഷ്ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസിൽ പൊളിച്ചെഴുത്ത്. മുതിർന്ന നേതാക്കൾ പാർട്ടി പദവികളിൽ നിന്നു സർക്കാരിലെ നിർണായക പദവികളിലേക്ക് ഉയരുകയാണ് പതിവെങ്കിൽ, ശിവസേനയും.... | Congress | Maharashtra | Nana Patole | Manorama News

മുംബൈ ∙ മഹാരാഷ്ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസിൽ പൊളിച്ചെഴുത്ത്. മുതിർന്ന നേതാക്കൾ പാർട്ടി പദവികളിൽ നിന്നു സർക്കാരിലെ നിർണായക പദവികളിലേക്ക് ഉയരുകയാണ് പതിവെങ്കിൽ, ശിവസേനയും.... | Congress | Maharashtra | Nana Patole | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസിൽ പൊളിച്ചെഴുത്ത്. മുതിർന്ന നേതാക്കൾ പാർട്ടി പദവികളിൽ നിന്നു സർക്കാരിലെ നിർണായക പദവികളിലേക്ക് ഉയരുകയാണ് പതിവെങ്കിൽ, ശിവസേനയും.... | Congress | Maharashtra | Nana Patole | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മഹാരാഷ്ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസിൽ പൊളിച്ചെഴുത്ത്. മുതിർന്ന നേതാക്കൾ പാർട്ടി പദവികളിൽ നിന്നു സർക്കാരിലെ നിർണായക പദവികളിലേക്ക് ഉയരുകയാണ് പതിവെങ്കിൽ, ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നു നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി സർക്കാരിലെ നിയമസഭാ സ്പീക്കർ പദവി രാജിവച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കുകയാണ് നാനാ പഠോള. 

അധികാര കസേരകളേക്കാൾ ജനങ്ങൾക്കൊപ്പമായിരിക്കാൻ ഇഷ്ടപ്പെടുന്ന നേതാവാണ് പഠോള. മഹാരാഷ്ട്രയിൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസ് അങ്ങനെയൊരാളെയാണ് തേടിയിരുന്നതും. സർക്കാരിൽ സഖ്യകക്ഷിയെങ്കിലും പൊതുവെ കോൺഗ്രസ് പിൻസീറ്റിലാണ്. എൻസിപി അധ്യക്ഷൻ ശരദ് പവാറും ശിവസേന അധ്യക്ഷനായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിൽ ചർച്ച ചെയ്താണ് സഖ്യവുമായും സർക്കാരുമായും ബന്ധപ്പെട്ട പല സുപ്രധാന തീരുമാനങ്ങളും എടുക്കുന്നത്. 

ADVERTISEMENT

കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന മന്ത്രി ബാലാസാഹെബ് തോറാട്ടിനെ വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ലെന്ന തോന്നൽ ഒരു വിഭാഗം പാർട്ടി നേതാക്കൾക്കുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ്, റവന്യു മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതിനാൽ ഒരാൾക്ക് ഒരു പദവിയെന്ന നയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനു പകരം നാനാ പഠോളയെ പാർട്ടി അധ്യക്ഷനാക്കിയിരിക്കുന്നത്.

സഖ്യത്തിൽ കല്ലുകടി

നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ച് ഒന്നിന് ആരംഭിക്കാനിരിക്കെ, സ്പീക്കറെ മാറ്റുകയും പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പിലേക്കു നയിക്കുകയും ചെയ്ത കോൺഗ്രസിന്റെ നടപടി ശിവസേനയ്ക്കും എൻസിപിക്കും രുചിച്ചിട്ടില്ല. തങ്ങളോട് വേണ്ടവിധം ആലോചിക്കാതെയാണ് കോൺഗ്രസ് സ്പീക്കറെ മാറ്റാൻ തീരുമാനിച്ചതെന്നാണ് ഇരുപാർട്ടികളുടെയും നേതാക്കളുടെ പ്രതികരണം. അതിനാൽ, പുതിയ സ്പീക്കർ ആരായിരിക്കണമെന്ന കാര്യത്തിൽ സഖ്യത്തിൽ ചർച്ച ചെയ്യണമെന്ന നിലപാടാണ് എൻസിപി സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിന് 5 വർഷത്തേക്കാണ് സ്പീക്കർ പദവി നൽകിയതെന്നും സ്പീക്കർ സ്ഥാനത്തേക്ക് ഇടക്കാല തിരഞ്ഞെടുപ്പിനു സാഹചര്യം ഉണ്ടാക്കാൻ വേണ്ടിയായിരുന്നില്ല അതെന്നും ശിവസേന പ്രതികരിച്ചിരിക്കുന്നു. 

കോൺഗ്രസിനു വിട്ടുകൊടുത്ത സ്പീക്കർ പദവിയിൽ അവർക്ക് സംഘടനാ പൊളിച്ചെഴുത്തിന്റെ ഭാഗമായി പുതിയ ആളെ നിയോഗിക്കാമെന്നിരിക്കെയാണ് എൻസിപിയും ശിവസേനയും വിയോജിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഇടക്കാലത്ത് കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു പോയ നാനാ പഠോള മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിന് അട്ടിമറിച്ച നേതാവുമാണ്. വിദർഭ മേഖലയിൽനിന്നുള്ള പഠോളയും പട്ടേലും തമ്മിൽ ഇപ്പോഴും അത്ര സുഖത്തിലുമല്ല. പഠോളയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കുന്നതിൽ പ്രഫുൽ പട്ടേലിനോടു ചേർന്നു നിൽക്കുന്ന എൻസിപി നേതാക്കൾക്ക് രസക്കേടുണ്ടായേക്കാം.

ADVERTISEMENT

എന്നാൽ, കോൺഗ്രസ് തേടുന്നത് അങ്ങനെയൊരാളെയാണ്- വെല്ലുവിളികൾ ഏറ്റെടുത്ത് പാർട്ടിയെ മുന്നോട്ടു നയിക്കുന്ന മുഖം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി അംഗത്വവും എംപി സ്ഥാനവും രാജിവച്ചയാളാണ് പഠോള. ഒന്നാം മോദി സർക്കാരിലെ ആദ്യത്തെ കലാപക്കൊടിയായിരുന്നു അദ്ദേഹം ഉയർത്തിയത്. തുടർന്നു കോൺഗ്രസിൽ തിരിച്ചെത്തിയ പഠോളയെ പാർട്ടി കർഷക കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനാക്കി. ഇപ്പോൾ, രാജ്യമെങ്ങും കർഷകരോഷം അലയടിക്കവെയാണ് കർഷകനും കർഷകനേതാവുമായ നാനാ പഠോളയെ മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതല ഏൽപിച്ചിരിക്കുന്നത്. 

അവസരം നോക്കി കോൺഗ്രസ്

സംസ്ഥാന സർക്കാരിലും സഖ്യത്തിലും ശിവസേനേയും എൻസിപിയും േമധാവിത്തം തുടരവെ ഇരുപാർട്ടികളിലും സമ്മർദം സൃഷ്ടിക്കാനും ബിജെപിയെ വെല്ലുവിളിച്ചും സ്വന്തം പാർട്ടിയെ വളർത്താനുമുള്ള അവസരമായാണ് കോൺഗ്രസ് ഇതിനെ കാണുന്നത്. സേനയും എൻസിപിയും സംസ്ഥാനത്ത് വേരുപടർത്താൻ ശ്രമം നടത്തുമ്പോൾ തങ്ങളുടെ കരുത്തു ചോർത്താനാണ് അവരുടെ ശ്രമമെന്ന് കോൺഗ്രസിൽ അടക്കംപറച്ചിലുണ്ട്. 

കോൺഗ്രസ് ഭരിക്കുന്ന വകുപ്പുകൾക്കുള്ള ഫണ്ടിന്റെ കാര്യത്തിലും, എംഎൽഎമാർക്കുള്ള പദ്ധതികളിലും കോൺഗ്രസിനോടു വിവേചനമുണ്ടെന്ന് പല നേതാക്കളും ആരോപിച്ചിട്ടുണ്ട്. വിവേചനം പാടില്ലെന്നും സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയിൽ ഉൗന്നിവേണം പ്രവർത്തിക്കാനെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുഖ്യമന്ത്രി ഉദ്ധവിനു കത്തെഴുതുന്ന സാഹചര്യം വരെയുണ്ടായി. 

ADVERTISEMENT

അവസരം കാത്ത് ബിജെപി

മധ്യപ്രദേശിലും കർണാടകയിലും അട്ടിമറിയിലൂടെ ഭരണം പിടിക്കാൻ ബിജെപിക്കു കഴിഞ്ഞെങ്കിലും മഹാരാഷ്ട്ര വിദൂരസ്വപ്നമായി അവശേഷിക്കുകയാണ്. ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുള്ള ‘മുചക്ര സർക്കാർ’, സഖ്യകക്ഷികൾ തമ്മിൽ തല്ലി തനിയെ നിലംപതിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എന്നാൽ, വെല്ലുവിളികൾ ഉയരുമ്പോഴും അവ അതിജീവിച്ചു മഹാ വികാസ് അഘാഡി മുന്നോട്ടു നീങ്ങുന്ന കാഴ്ചയാണ് മഹാരാഷ്ട്രയിലേത്.

English Summary: The rejig in Maharashtra Congress and why Nana Patole has been chosen state chief