ADVERTISEMENT

തിരുവനന്തപുരം∙ ഐഎഎസ് ലഭിക്കാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആസിഫ് കെ.യൂസഫ് ഐഎഎസിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാനത്തിനു കഴിയില്ലെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. പ്രൊബേഷനറി ഓഫിസറായതിനാൽ പ്രൊബേഷൻ റൂൾ അനുസരിച്ചു നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനു മാത്രമേ അധികാരമുള്ളൂ എന്ന് കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആസിഫ് കെ.യൂസഫിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്നു കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു റിപ്പോർട്ടു നൽകിയിരുന്നു. ഇതിനു മറുപടിയായി, നടപടി സ്വീകരിക്കാൻ പഴ്സനൽ മന്ത്രാലയം ചീഫ് സെക്രട്ടറിയോടു നിർദേശിച്ചു. ഓൾ ഇന്ത്യ സർവീസ് പ്രൊബേഷൻ നിയമത്തിലെ ചട്ടം 12 അനുസരിച്ചു നടപടിയെടുക്കാനാണു കേന്ദ്രം നിർദേശിച്ചത്. ഇതിനു നിയമ തടസങ്ങളുള്ളതിനാൽ അതു ചൂണ്ടിക്കാട്ടിയാണ് ജനുവരി അവസാനം ഫയൽ ചീഫ് സെക്രട്ടറി മടക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ആസിഫ് കെ.യൂസഫ് കോടതിയെ സമീപിച്ചിട്ടുള്ളതിനാൽ തുടർ നടപടികൾ വൈകിയേക്കും.

തലശേരി മുൻ സബ് കലക്ടറായിരുന്ന ആസിഫ് കെ.യൂസഫിനെതിരെ എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസ് പ്രാഥമിക അന്വേഷണം നടത്തുകയും ആസിഫ് ഹാജരാക്കിയത് തെറ്റായ വരുമാന സർട്ടിഫിക്കറ്റാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. പരീക്ഷ എഴുതുന്നതിനു തൊട്ടു മുൻപുള്ള മൂന്നു സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറു ലക്ഷത്തിൽ താഴെയാകണമെന്നാണ് ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. എന്നാൽ, മൂന്നു വർഷവും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറു ലക്ഷത്തിൽ കൂടുതലായിരുന്നെന്നു കണ്ടെത്തി.

English Summary: State Government cannot take action against IAS officer Asif K Yusuf for submitting fake income certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com