തിരുവനന്തപുരം ∙ മുഖ്യ വിവരാവകാശ കമ്മിഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ നിയമിച്ച നടപടി നിയമക്കുരുക്കിലാകാൻ സാധ്യതയേറി. തിരഞ്ഞെടുപ്പ് സമിതിയിൽ അംഗമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പിടാൻ ഇതുവരെ തയാറായിട്ടില്ല. യോഗം ശരിയായ രീതിയിൽ | Vishwas Mehta | Chief Information Commissioner | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുഖ്യ വിവരാവകാശ കമ്മിഷണറായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ നിയമിച്ച നടപടി നിയമക്കുരുക്കിലാകാൻ സാധ്യതയേറി. തിരഞ്ഞെടുപ്പ് സമിതിയിൽ അംഗമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പിടാൻ ഇതുവരെ തയാറായിട്ടില്ല. യോഗം ശരിയായ രീതിയിൽ നടന്നില്ലെന്നും തന്റെ അഭിപ്രായം അറിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണു പ്രതിപക്ഷ നേതാവിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനാണു തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ. പ്രതിപക്ഷ നേതാവിനെ കൂടാതെ നിയമമന്ത്രി എ.കെ.ബാലനും സമിതിയിലെ അംഗമാണ്.

സമിതിയിലെ മൂന്നുപേരിൽ ഒരാൾ വിയോജിച്ചാലും തിരഞ്ഞെടുപ്പിൽ പ്രശ്നമുണ്ടാകില്ല. പക്ഷേ, ശരിയായ രീതിയിലല്ല യോഗം ചേർന്നതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്തയച്ചാൽ ഗവർണർക്കു വിശദീകരണം ചോദിക്കേണ്ടിവരും. വിശ്വാസ് മേത്തയെ നിയമിക്കുന്നതിനെതിരെ ചില പരാതികൾ ഗവർണർക്കു മുന്നിലുണ്ട്. പ്രതിപക്ഷ നേതാവ് ഒപ്പിടാതെയുള്ള ഫയൽ ഗവർണർക്ക് അയച്ചാലും വിശദീകരണം തേടാം. ആവശ്യമെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നു ഗവർണർക്ക് ആവശ്യപ്പെടാം. അതിനിടയിൽ നിയമസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ യോഗം ചേരുന്നതും തീരുമാനമെടുക്കുന്നതും വൈകും.

ADVERTISEMENT

യോഗം കൂടിയെന്നും അതിന്റെ ഓഡിയോ ഉണ്ടെന്നും സർക്കാരിനു പറയാനുള്ള അവസരമുണ്ടാകും. നിയമനം ഗവർണർ അംഗീകരിച്ചാലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. വിവരാവകാശ കമ്മിഷണറുടെ നിയമനം വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിലാകണമെന്നു സുപ്രീംകോടതി വിധിയുള്ളത് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യ വിവരാവകാശ കമ്മിഷണറെ നിയമിച്ചത് എതിർപ്പില്ലാതെയാണെന്നു വാർത്തകൾ വന്നെങ്കിലും പ്രതിപക്ഷ നേതാവ് നിഷേധിച്ചിരുന്നു. എതിർപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രിക്കു കത്തും നൽകി.

‘ഐശ്വര്യ കേരള യാത്രയ്ക്കിടയിലാണു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ യോഗത്തിൽ പങ്കെടുക്കേണ്ടി വന്നത്. എന്നാല്‍ നെറ്റ്‌വര്‍ക്കിലെ തകരാറും അവ്യക്തതയും കാരണം പറയുന്നതു കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല’– പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കുന്നു. മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്കു പരിഗണിക്കുന്ന 14 പേരുടെ വിശദ വിവരങ്ങളടങ്ങിയ പട്ടിക പ്രതിപക്ഷ നേതാവിനു പരിശോധനയ്ക്കായി കൊടുത്തതു താമസിച്ചാണെന്നും ആക്ഷേപമുണ്ട്. നാലാം തീയതിയാണ് യോഗം നടന്നത്. ഈ മാസം 28നാണ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിശ്വാസ് മേത്ത വിരമിക്കുക.

ADVERTISEMENT

English Summary: Outing Kerala VS Mehta appointment as chief information officer become complicated