തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ആണ് മലമ്പുഴ. മണ്ഡലം രൂപീകരിച്ച 1965 മുതൽ 2016 വരെയുള്ള 14 തിരഞ്ഞെടുപ്പുകളിൽ സിപിഎം പ്രതിനിധിയല്ലാതെ.... Kerala Assembly Election, Malampuzha Constituency speculations, VS Achuthanandan

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ആണ് മലമ്പുഴ. മണ്ഡലം രൂപീകരിച്ച 1965 മുതൽ 2016 വരെയുള്ള 14 തിരഞ്ഞെടുപ്പുകളിൽ സിപിഎം പ്രതിനിധിയല്ലാതെ.... Kerala Assembly Election, Malampuzha Constituency speculations, VS Achuthanandan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ആണ് മലമ്പുഴ. മണ്ഡലം രൂപീകരിച്ച 1965 മുതൽ 2016 വരെയുള്ള 14 തിരഞ്ഞെടുപ്പുകളിൽ സിപിഎം പ്രതിനിധിയല്ലാതെ.... Kerala Assembly Election, Malampuzha Constituency speculations, VS Achuthanandan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ‘ഫിക്സഡ് ഡിപ്പോസിറ്റ്’ ആണ് മലമ്പുഴ. മണ്ഡലം രൂപീകരിച്ച 1965 മുതൽ 2016 വരെയുള്ള 14 തിരഞ്ഞെടുപ്പുകളിൽ സിപിഎം പ്രതിനിധിയല്ലാതെ മറ്റാരും ഇവിടെനിന്നു നിയമസഭയിലെത്തിയിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടു തവണ വിജയിച്ച ഇ.കെ.നായനാരും നാലു തവണ വിജയിച്ച വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രി പദവിയിൽ എത്തി. 3 തവണ വിജയിച്ച ടി.ശിവദാസമേനോൻ 2 തവണ മന്ത്രിയായി.

അങ്ങനെ നോക്കുമ്പോൾ മലമ്പുഴ വിഐപി മണ്ഡലംകൂടിയാണ്. 2001 മുതൽ നാലു തവണയായി വി.എസ്.അച്യുതാനന്ദനാണ് നിയമസഭയിൽ മലമ്പുഴയുടെ പ്രതിനിധി. എന്നാൽ, അദ്ദേഹം ഇനി മൽസര രംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴി‍ഞ്ഞു. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തുനിന്നു രാജിവച്ചു. വിഎസിനുശേഷം ആരാകും മലമ്പുഴയുടെ പ്രതിനിധിയെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

ADVERTISEMENT

1980ൽ നായനാർ മൽസരിക്കാനെത്തിയതു മുതൽ 40 വർഷമായി വിഐപി സ്ഥാനാർഥികളെ മാത്രമാണ് മലമ്പുഴ കണ്ടിട്ടുള്ളത്. നായനാർക്കുശേഷം ശിവദാസ മേനോനും പിന്നീട് വിഎസുമായിരുന്നു മലമ്പുഴയുടെ ജനപ്രതിനിധികൾ. ഇത്തവണ പരിഗണിക്കുന്നതായി പറഞ്ഞുകേട്ട ജില്ലയ്ക്കു പുറത്തുനിന്നുള്ള ഏക പേര് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇടതുമുന്നണി കൺവീനർ എ.വിജയരാഘവന്റേതാണ്.

സെക്രട്ടറി പദം താൽക്കാലികമായതിനാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമില്ല. പക്ഷേ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകാതെ നടക്കുന്ന പാ‍ർട്ടി കോൺഗ്രസിൽ വിജയരാഘവൻ പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ അദ്ദേഹം പാർലമെന്ററി രംഗത്തേക്ക് വരാൻ സാധ്യതയില്ലെന്നും പറയപ്പെടുന്നു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, എം.ബി.രാജേഷ്, ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി.എ.ഗോകുൽദാസ് എന്നിവരുടേതാണ് ഉയർന്നു കേൾക്കുന്ന മറ്റുപേരുകൾ. ഇവർ നാലുപേരും പാലക്കാട് ജില്ലക്കാർ തന്നെയാണ്. മുൻ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.എൻ.കൃഷ്ണദാസിന് മലമ്പുഴയുമായി വൈകാരിക അടുപ്പമുണ്ട്.

ഒരു കാലത്ത് വിഎസിനൊപ്പം ശക്തമായി നിലകൊണ്ട നേതാവാണ് അദ്ദേഹം. വിഎസ് ആദ്യമായി മലമ്പുഴയിൽ മൽസരിക്കാനെത്തിയ 2001 മുതൽ 2011 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ മലമ്പുഴയിലെ പ്രചാരണ പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രിച്ചത് കൃഷ്ണദാസായിരുന്നു. വിഎസ് സംസ്ഥാനമാകെ തിരഞ്ഞെടുപ്പ് പ്രചരണത്തിലായിരിക്കും എന്നതിനാൽ മലമ്പുഴയിൽ അദ്ദേഹത്തിന് പകരം കൃഷ്ണദാസ് കാര്യങ്ങൾ നിയന്ത്രിച്ചു.

ADVERTISEMENT

മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പ്രവർത്തകരുമായി നേരിട്ടു ബന്ധമുള്ളയാളാണ് അദ്ദേഹം. 2016ൽ പാലക്കാട് മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർഥിയായപ്പോൾ മാത്രമാണു മലമ്പുഴയിൽനിന്ന് മാറിനിന്നത്. മുൻ എംപിയായ എം.ബി.രാജേഷിന്റെ പേര് ഒരു ഘട്ടത്തിൽ മലമ്പുഴയിൽ സജീവമായിരുന്നു. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന തീരുമാനം സിപിഎം കർശനമായി നടപ്പാക്കിയാൽ  രാജേഷിന് മൽസരിക്കാൻ കഴിയില്ല.

നിബന്ധനയിൽ ഇളവ് ലഭിച്ചാൽ രാജേഷിനും സാധ്യതയുണ്ട്. ജില്ലാ സെക്രട്ടറിയായ സി.കെ.രാജേന്ദ്രൻ മൽസരിക്കണമെന്നു പാർട്ടിക്കുള്ളിൽ നിർദേശമുയർന്നെങ്കിലും മുൻ എംഎൽഎ കൂടിയായ അദ്ദേഹം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. മുണ്ടൂരിലെ മുൻ ഏരിയ സെക്രട്ടറിയും ഇപ്പോൾ ജില്ലാ കമ്മിറ്റിയംഗവുമായ പി.എ.ഗോകുൽദാസിന്റേതാണ് പ്രദേശിക നേതാക്കളിൽനിന്നു പരിഗണിക്കപ്പെടുന്ന പേരുകളിൽ ഒന്നാമത്.

വിഭാഗീയതയുടെ കാലത്ത് ഔദ്യോഗിക പക്ഷത്തിനെതിരെ മുണ്ടൂരിൽ സമാന്തര ഏരിയ കമ്മിറ്റി ഉണ്ടാക്കുകയും പുറത്താക്കപ്പെടുകയും ഒടുവിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് പാർട്ടിയിൽ തിരികെ എത്തിക്കുകയും ചെയ്ത നേതാവാണ് ഗോകുൽദാസ്. മൂണ്ടൂർ ഏരിയ കമ്മിറ്റിയിൽ ഇപ്പോഴും ഗോകുലിനു ശക്തമായ സ്വാധീനമുണ്ട്. ഏരിയയുടെ കീഴിൽ വരുന്ന മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകൾ മലമ്പുഴ നിയമസഭാ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.

ഉറച്ച മണ്ഡലമെന്ന ഖ്യാതി നിലനിർത്തുമ്പോഴും ബിജെപി മലമ്പുഴയിൽ നടത്തുന്ന മുന്നേറ്റം സിപിഎം കരുതലോടെയാണ് കാണുന്നത്. 2011ൽ എൻഡിഎ സ്ഥാനാർഥി 2 ശതമാനം വോട്ട് മാത്രമാണ് നേടിയതെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 28 ശതമാനമാക്കി ഉയർത്തി ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ രണ്ടാം സ്ഥാനത്ത് എത്തി. 

ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പി‍ലും മലമ്പുഴ മണ്ഡലത്തിൽ ബിജെപി കാര്യമായ മുന്നേറ്റം നടത്തി. അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിൽ യുഡിഎഫിനെ തകർത്തു രണ്ടാം കക്ഷിയായി മാറിയ അവർ എൽഡിഎഫിനു തൊട്ടടുത്തെത്തി. ബിജെപിക്കായി ഇത്തവണയും സി.കൃഷ്ണകുമാർതന്നെ മൽസരിച്ചാൽ ശക്തമായ പോരാട്ടമായിരിക്കും നടക്കുക.

മലമ്പുഴയിൽ ആരെ സ്ഥാനാർഥിയാക്കുമെന്ന കാര്യത്തിൽ കോൺഗ്രസിന് ഇപ്പോഴും ധാരണയില്ല. ബിജെപി മുന്നേറ്റമുണ്ടാക്കുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസാണ് പിന്നിലാകുന്നത്. ഈ കാര്യങ്ങളൊക്കെ കണക്കിലെടുത്താകും സിപിഎം സ്ഥാനാർഥിയെ നിശ്ചയിക്കുക.

English Summary: Kerala Assembly Election - Malampuzha Constituency speculations