‘സർക്കാരേ കണ്ണു തുറക്കൂ’; കെട്ടിടത്തിലേക്ക് ഓടിക്കയറി ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം ∙ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിലെ കെട്ടിടത്തിൽ കയറി ആത്മഹത്യാഭീഷണി ....| PSC Rank list | Strike | Manorama News

തിരുവനന്തപുരം ∙ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിലെ കെട്ടിടത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. നാല് ഉദ്യോഗാർഥികളാണു കെട്ടിടത്തിലേക്ക് ഓടിക്കയറിയത്. പൊലീസ് പിന്നാലെ കയറി പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.
‘സർക്കാരേ കണ്ണു തുറക്കൂ’ എന്നെഴുതിയ ബോർഡുകളുമായാണ് ഉദ്യോഗാർഥികൾ കെട്ടിടത്തിനു മുകളിലേക്ക് കയറിയത്. മറ്റുള്ളവർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. സർവകലാശാല കത്തിക്കുത്ത് കേസിനെത്തുടർന്ന് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ നിയമനം മുടങ്ങിയിരുന്നു. പിന്നീട് കോവിഡ് വന്നതിനാൽ നിയമനം നടന്നില്ല. റദ്ദായ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നിയമനം നടത്തണമെന്നാണ് ആവശ്യം.
English Summary : PSC rank holders protest in Thiruvananthapuram updates