‘ഹോപ് മിഷ’ന്റെ മുൻനിരയിൽ പ്രവർത്തിച്ച ശാസ്ത്രസംഘത്തിൽ 80% വനിതകളായിരുന്നു. ശാസ്ത്രേതര ജീവനക്കാരുൾപ്പെടെ ദൗത്യത്തിൽ പങ്കെടുത്തവരെല്ലാം ചേർന്നാൽ അതിൽ 34% സ്ത്രീകൾ. Sarah Al Amiri, hope,al amal, mars, red planet, UAE, UAE mars mission, space, orbit,women, Sarah Al-Amiri, spacecrafts, young minister, Space Agency, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ ‘ഹോപ് പ്രോബ്’ ഭ്രമണപഥത്തിലെത്തിയതോടെ യുഎഇ ബഹിരാകാശ ഗവേഷണ രംഗത്തു വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായതിനാൽ ‘ഇതത്ര വലിയ സംഭവമാണോ’ എന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാൽ, മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നൊരു തിളക്കം യുഎഇയുടെ ദൗത്യവിജയത്തിനുണ്ട്; ഈ ദൗത്യത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തിൽ.

‘ഹോപ് മിഷ’ന്റെ മുൻനിരയിൽ പ്രവർത്തിച്ച ശാസ്ത്രസംഘത്തിൽ 80% വനിതകളായിരുന്നു. ശാസ്ത്രേതര ജീവനക്കാരുൾപ്പെടെ ദൗത്യത്തിൽ പങ്കെടുത്തവരെല്ലാം ചേർന്നാൽ അതിൽ 34% സ്ത്രീകൾ. ഈ സംഘത്തെ നയിച്ചതോ, രാജ്യത്തിന്റെ നൂതന സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി സാറ ബിൻത് യൂസഫ് അൽ അമിരിയും. ഇത്രയേറെ വനിതാ പങ്കാളിത്തമുള്ള ബഹിരാകാശ ദൗത്യമെന്നല്ല, ഒരു ശാസ്ത്രദൗത്യവും മുൻപുണ്ടായിട്ടില്ലെന്നറിയുമ്പോൾ മനസ്സിലാകും, ഹോപ് മിഷനിലൂടെ യുഎഇ എത്തിപ്പിടിച്ച വിജയത്തിന്റെ ഔന്നത്യം.

ADVERTISEMENT

ചെറിയൊരു രാജ്യം, വെറും ആറു വർഷം കൊണ്ടു വിജയപഥത്തിലെത്തിച്ച വലിയൊരു ദൗത്യത്തിനു ചുക്കാൻ പിടിച്ച വനിതയായ സാറ അൽ അമിരി വെറും 34 വയസ്സിൽ എത്തിയ ഉയരങ്ങൾ ചെറുതൊന്നുമല്ല. പഠനത്തിനു ശേഷം 2009ൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ ജോലിക്കു ചേർന്ന സാറ, മാർസ് മിഷൻ ആരംഭിക്കുമ്പോ‍ൾ അതിന്റെ ഡപ്യൂട്ടി പ്രോജക്ട് മാനേജരായിരുന്നു. മൂന്നു വർഷം മുൻപ് മന്ത്രിസഭയിൽ അംഗമായി. വിജയമുറപ്പിച്ച ദൗത്യത്തിന്റെ നേതൃസ്ഥാനത്തെ പ്രകടനം കഴിഞ്ഞ ഓഗസ്റ്റിൽ സാറയെ യുഎഇ സ്പേസ് ഏജൻസിയുടെ ചെയർവുമൺ സ്ഥാനത്തെത്തിച്ചു. ഇതിനെല്ലാം പുറമേ യുഎഇ കൗൺസിൽ ഓഫ് സയന്റിസ്റ്റ്സ് ചെയർവുമൺ കൂടിയാണു സാറ.

കഴിവു മാത്രം മാനദണ്ഡമാക്കി സാറ രൂപീകരിച്ച ദൗത്യസംഘത്തിലെ അംഗങ്ങളുടെ ശരാശരി പ്രായം 27 വയസ്സാണ്. ‘ഇതെന്താ കുട്ടിക്കളിയാണോ? നടക്കാൻ പോകുന്നില്ല’ എന്ന പരിഹാസമാണു തുടക്കത്തിൽ കേൾക്കേണ്ടി വന്നതെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രമേഖലയിൽ യുഎഇ ചുവടുറപ്പിക്കുന്നത് ലോകത്തിനു മുഴുവൻ സഹായകമാകുന്ന സംരംഭത്തിലൂടെയാകണമെന്ന നിശ്ചയദാർഢ്യമാണു തങ്ങളെ നയിച്ചതെന്നും സാറ പറയുന്നു.

ADVERTISEMENT

‘എത്രയധികം യോഗ്യതകളുണ്ടെങ്കിലും ഹിജാബ് ധരിച്ചതിന്റെ പേരിൽ ലോകം ഞങ്ങളെ പിന്തള്ളിയിട്ടുണ്ട്. എന്നാലിപ്പോൾ അവർക്കെല്ലാം മുൻപിൽ ഞങ്ങളാരെന്നും ഞങ്ങൾക്ക് എന്തൊക്കെ കഴിയുമെന്നും തെളിയിച്ചു’വെന്നാണ് ഹോപ് പ്രോബിന്റെ അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ വികസിപ്പിച്ച സംഘാംഗമായ കെമിക്കൽ എൻജിനീയർ ഫത്‌മ ലൂത ദൗത്യവിജയത്തിനു ശേഷം പ്രതികരിച്ചത്. വിജയത്തിലേക്കുള്ള വഴിയിൽ, സ്ത്രീകളായതുകൊണ്ടു മാത്രം താണ്ടിയ കനൽവഴികളത്രയും ചുരുക്കിപ്പറഞ്ഞു അവർ.

സ്ത്രീമുന്നേറ്റത്തിന്റെ കാര്യത്തിൽ അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണു യുഎഇ. രാജ്യത്തെ സ്വദേശി ബിരുദധാരികളുടെ കണക്കു നോക്കിയാൽ 70% വനിതകളാണ്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് വിഷയങ്ങൾ മാത്രമെടുത്താൽ 56% ബിരുധാരികളും സ്ത്രീകൾ. രാജ്യത്തെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ഉന്നത വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നും ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ കൂടുതൽ ആഭിമുഖ്യം കാണിക്കുന്നുവെന്നും തിരിച്ചറിയുന്ന ഭരണകൂടം, അവർക്കുമുന്നിൽ അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ട് എല്ലാ പ്രോത്സാഹനവും നൽകുന്നു.

ADVERTISEMENT

യുഎഇയുടെ യാഥാസ്തിക മേഖലകളിൽ സ്ത്രീകൾക്കു സ്വതന്ത്രമായി തീരുമാനമെടുക്കാനോ ജോലിക്കു പോകാനോ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. എങ്കിലും, സമൂഹ നിർമിതിയിൽ വനിതകളുടെ പങ്ക് ഓരോ വർഷവും കുത്തനെ ഉയരുന്നു. സർക്കാർ ഉദ്യോഗത്തിൽ മൂന്നിൽ രണ്ടും, മന്ത്രസഭയിൽ നാലിലൊന്നും സ്ത്രീപങ്കാളിത്തം തന്നെ തെളിവ്. ദീർഘകാല പ്രസവാവധി ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകി സർക്കാർ എല്ലാ പിന്തുണയും നൽകുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം ഉറപ്പുവരുത്തുന്ന നിയമം പ്രാബല്യത്തിലാക്കുമെന്നതാണ് അവർക്കു രാജ്യം നൽകിയിരിക്കുന്ന ഏറ്റവും പുതിയ ശുഭവാർത്ത.

English Summary: UAE women scientists lead Arab world's first space mission to Mars