പിഎസ്‌സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണന്റെ അധികആനുകൂല്യങ്ങള് തിരിച്ചു പിടിക്കും
പിഎസ്‌സി മുൻ ചെയർമാനും ബിജെപി നേതാവുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്റെ അധിക പെൻഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാൻ മന്ത്രിസഭാ തീരുമാനം. യുഡിഎഫ് സർക്കാർ അനുവദിച്ച ആനുകൂല്യങ്ങളാണ് തിരിച്ചെടുക്കുന്നത്. ഡോ.കെ.എസ്. രാധാകൃഷ്ണൻ....KS Radhakrishnan, KS Radhakrishnan pension, KS Radhakrishnan latest

തിരുവനന്തപുരം∙ പിഎസ്‌സി മുൻ ചെയർമാനും ബിജെപി നേതാവുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്റെ അധിക പെൻഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാൻ മന്ത്രിസഭാ തീരുമാനം. യുഡിഎഫ് സർക്കാർ അനുവദിച്ച ആനുകൂല്യങ്ങളാണ് തിരിച്ചെടുക്കുന്നത്.
ഡോ.കെ.എസ്. രാധാകൃഷ്ണൻ 2011 മുതൽ 2016 വരെ പിഎസ്‌സി ചെയർമാനായിരുന്നു. അതിനു മുൻപ് സംസ്കൃത സർവകലാശാലയിലെ റീഡറും. പിഎസ്‌സി ചെയർമാൻ എന്ന നിലയിൽ പെൻഷനും ആനുകൂല്യങ്ങളും നൽകണം എന്നാവശ്യപ്പെട്ട് കെ.എസ്. രാധാകൃഷ്ണൻ 2013ൽ സർക്കാരിനെ സമീപിച്ചു. 2013 മാർച്ച് 31 ലെ മന്ത്രിസഭാ യോഗം അനുകൂല തീരുമാനമെടുത്തു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ കൊച്ചി ഇടപ്പള്ളി സ്വദേശി മുൻ സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി. സർക്കാർ ധനവകുപ്പിന്റേയും അഡ്വക്കറ്റ് ജനറലിന്റേയും ഉപദേശം തേടി. ഈ ഉപദേശം പരിഗണിച്ചാണ് അധിക പെൻഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 23,318 രൂപ പെൻഷൻ നൽകേണ്ടിടത്ത് 48,546 രൂപയും ഏഴ് ലക്ഷം ഗ്രാറ്റ്വിറ്റി നൽകേണ്ടതിനു പകരം 14 ലക്ഷവും രാധാകൃഷ്ണനു ലഭിച്ചതായി ധനവകുപ്പ് കണ്ടെത്തി.
Content Highlights: PSC former chairman Dr. K.S. Radhakrishnan's pension