കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) തെളിയിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കു(എൻഐഎ) കഴിഞ്ഞില്ലെങ്കിൽ പിടികൂടിയ സ്വർണം Gold Smuggling, NIA, 2020 Kerala gold smuggling case, M Sivasankar, Swapna Suresh, Breaking News, Manorama News, Malayalam News, Crime Kerala, Crime News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) തെളിയിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കു(എൻഐഎ) കഴിഞ്ഞില്ലെങ്കിൽ പിടികൂടിയ സ്വർണം കസ്റ്റംസ് തീരുവയും പിഴയും അടച്ചു കൊണ്ടുപോകാൻ ‘ഉടമ’യ്ക്കു കഴിയും. 2019 നവംബറിനും 2020 ജൂണിനും ഇടയിൽ 167 കിലോഗ്രാം സ്വർണം പ്രതികൾ 22 തവണയായി കടത്തിയെന്നാണു കേസ്. ഇതിൽ ജൂൺ 30 നു തടഞ്ഞുവച്ച നയതന്ത്ര പാഴ്സലിൽ ഒളിപ്പിച്ചിരുന്ന 14 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണമാണു കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചെടുത്തത്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് മറയാക്കി നടത്തിയ സ്വർണക്കടത്തിനു പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യം കേന്ദ്ര ഏജൻസികൾ സംശയിച്ചതോടെയാണു കേസിന്റെ സ്വഭാവം മാറിയത്. സാധാരണ നിലയിൽ 15% തീരുവയും ജിഎസ്ടിയും പിഴയും അടച്ചു തിരികെ കൊണ്ടുപോകേണ്ട സ്വർണം കസ്റ്റംസ് കണ്ടുകെട്ടി. പ്രതികൾ നേരത്തെ കടത്തിയ സ്വർണവും കണ്ടെത്താൻ ശ്രമം തുടങ്ങി. മുഖ്യപ്രതികളെ കൊഫെപോസ (കള്ളക്കടത്ത് തടയൽ നിയമം) ചുമത്തി 1 വർഷത്തേക്കു കരുതൽ തടങ്കലിലാക്കി.

ADVERTISEMENT

കസ്റ്റംസിനു പുറമേ എൻഐഎയും കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇഡി) ആരംഭിച്ച അന്വേഷണങ്ങളാണ് ഈ കേസിന്റെ ഗൗരവം വർധിപ്പിച്ചത്. എന്നാൽ 7 മാസം പിന്നിടുമ്പോൾ പ്രതികൾക്കെതിരെ ചുമത്തപ്പെട്ട യുഎപിഎ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

പിടിച്ചെടുത്ത സ്വർണം എന്തുകൊണ്ടു പിടിച്ചെടുത്തുവെന്ന് ഉടമകളെ 6 മാസത്തിനുള്ളിൽ ബോധ്യപ്പെടുത്തേണ്ട ബാധ്യത നിയമപ്രകാരം കസ്റ്റംസിനുണ്ട്. എന്നാൽ ഈ കേസിന്റെ പ്രത്യേകത ആരും സ്വർണത്തിന്റെ ഉടമസ്ഥത ഇതുവരെ ഏറ്റെടുത്തട്ടില്ലെന്നതാണ്. സ്വർണം ഒളിപ്പിച്ച പാഴ്സൽ എത്തിയതു യുഎഇ കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് അൽ ഷിമിലിയുടെ വിലാസത്തിലാണെങ്കിലും പാഴ്സലിനുള്ളിലുണ്ടായിരുന്ന ആഹാര സാധനങ്ങളുടെ ഉടമസ്ഥത മാത്രമാണു റഷീദ് ഏറ്റെടുത്തത്. പാഴ്സൽ അയച്ച ഫൈസൽ ഫരീദും അതിനു ചുമതലപ്പെടുത്തി സ്വർണം കൈമാറിയ റബിൻസ് ഹമീദും സ്വർണത്തിന്റെ ഉടമസ്ഥത ഏറ്റെടുത്തിട്ടില്ല. ഇതാണ് ഈ കേസിന്റെ പ്രത്യേകത.

എം ശിവശങ്കർ∙ ഫയൽ ചിത്രം
ADVERTISEMENT

പ്രതികൾ കടത്തിയ 167 കിലോഗ്രാം സ്വർണം മുഴുവൻ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സ്വർണം വിറ്റുകിട്ടിയ തുക പിടിച്ചെടുക്കാനും കണ്ടുകെട്ടാനും കസ്റ്റംസിന് അധികാരമുണ്ടെങ്കിലും അന്വേഷണം ഈ വഴിക്കു പുരോഗമിച്ചിട്ടില്ല.

വിദേശബന്ധമുള്ള ഇത്തരം കേസുകൾ അന്വേഷിക്കാൻ സാധാരണ ഉത്സാഹിക്കാറുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) ഈ കേസിൽ ഇതുവരെ താൽപര്യം കാണിച്ചട്ടില്ല. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്ര പാഴ്സലിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നതായി മുൻ ഡിആർഐ ഉദ്യോഗസ്ഥൻ രാഷ്ട്രപതിക്കു കത്ത് അയച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നിരീക്ഷണം ശക്തമാക്കിയതിനിടയിലാണു കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണം പിടികൂടിയത്.

ADVERTISEMENT

സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ 1 കോടി രൂപ യൂണിടാക് കമ്പനിക്കു വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതി കരാറാക്കി കൊടുത്തതിനു ലഭിച്ച കമ്മിഷനാണെന്ന സ്വപ്ന സുരേഷിന്റെ വാദം ഈ തുകയെ കസ്റ്റംസ് നിയമത്തിനു പുറത്താക്കി. സ്വർണക്കടത്തിലൂടെ നേടിയ തുകയാണു ലോക്കറിൽ കണ്ടെത്തിയതെങ്കിലും ഇതു കണ്ടുകെട്ടാനുള്ള അധികാരം കസ്റ്റംസിനുണ്ട്.

എന്നാൽ ഈ തുക മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു സ്വപ്നയും കൂട്ടരും നൽകിയ കോഴയാണെന്ന ഇഡിയുടെ വാദം കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുക്കാൻ വഴിയൊരുക്കിയെങ്കിലും കസ്റ്റംസ് കേസിനെ ദുർബലമാക്കി.

English Summary: Proof of terror angle in gold smuggling: Crucial for NIA