മുംബൈ∙ പ്രധാനമന്ത്രിയെ വകവരുത്താൻ പദ്ധതി, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ നീക്കം എന്നിവയടക്കമുള്ള അതീവഗൗരവ കുറ്റങ്ങള്‍ ചുമത്തി 16 പേരെ അറസ്റ്റ് ചെയ്ത ഭീമ – കൊറേഗാവ് കേസുമായി ബന്ധപ്പെട്ട | Bhima Koregaon Case | Rona Wilson | Bombay Highcourt | NIA | Maharashtra | Manorama Online

മുംബൈ∙ പ്രധാനമന്ത്രിയെ വകവരുത്താൻ പദ്ധതി, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ നീക്കം എന്നിവയടക്കമുള്ള അതീവഗൗരവ കുറ്റങ്ങള്‍ ചുമത്തി 16 പേരെ അറസ്റ്റ് ചെയ്ത ഭീമ – കൊറേഗാവ് കേസുമായി ബന്ധപ്പെട്ട | Bhima Koregaon Case | Rona Wilson | Bombay Highcourt | NIA | Maharashtra | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പ്രധാനമന്ത്രിയെ വകവരുത്താൻ പദ്ധതി, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ നീക്കം എന്നിവയടക്കമുള്ള അതീവഗൗരവ കുറ്റങ്ങള്‍ ചുമത്തി 16 പേരെ അറസ്റ്റ് ചെയ്ത ഭീമ – കൊറേഗാവ് കേസുമായി ബന്ധപ്പെട്ട | Bhima Koregaon Case | Rona Wilson | Bombay Highcourt | NIA | Maharashtra | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പ്രധാനമന്ത്രിയെ വകവരുത്താൻ പദ്ധതി, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ നീക്കം എന്നിവയടക്കമുള്ള അതീവഗൗരവ കുറ്റങ്ങള്‍ ചുമത്തി 16 പേരെ അറസ്റ്റ് ചെയ്ത ഭീമ – കൊറേഗാവ് കേസുമായി ബന്ധപ്പെട്ട യുഎസ് സൈബർ വിദഗ്ധരുടെ പുതിയ വെളിപ്പെടുത്തല്‍ കേസിൽ വഴിത്തിരിവാകുമോ? 

ലാപ്ടോപ്പില്‍ കണ്ടെത്തിയ രേഖകള്‍ തെളിവാക്കിയാണ് മലയാളി റോണ വിൽസൻ അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതും കുറ്റങ്ങൾ ചുമത്തിയതും. എന്നാൽ, തെളിവുകളായി അന്വേഷണസംഘം ആരോപിക്കുന്ന ഡിറ്റൽ രേഖകൾ റോണ വിൽസന്റെ ലാപ്ടോപ്പിൽ  ൈസബർ നുഴഞ്ഞുകയറ്റക്കാർ സ്ഥാപിച്ചതാണെന്നാണ് യുഎസ്സിലെ ഡിജിറ്റൽ ഫൊറൻസിക്സ് സ്ഥാപനമായ ആർസനൽ കൺസൽട്ടിങ്ങിന്റെ കണ്ടെത്തൽ. 

വരവരറാവു
ADVERTISEMENT

അതിനു പിന്നാലെ, അറസ്റ്റിലായ 16 പേരെയും വിട്ടയയ്ക്കണമെന്നും സൈബർ നുഴഞ്ഞുകയറ്റത്തെക്കുറിച്ചും തെളിവുകൾ കെട്ടിച്ചമച്ചതിനെക്കുറിച്ചും അന്വേഷണം പ്രഖ്യാപിക്കണമെന്നും അഭ്യർഥിച്ച് റോണ വിൽസൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. സുപ്രീംകോടതിയിൽ നിന്നോ, ഹൈക്കോടതിയിൽ നിന്നോ വിരമിച്ച, ഡിജിറ്റൽ ഫൊറൻസിക് വിശകലനത്തിൽ വൈദ്യഗ്ധ്യമുള്ള ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് അപേക്ഷ. 

കേസിലെ മറ്റു പ്രതികളായ തെലുങ്കു കവി വരവരറാവു (80), ഡൽഹി സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായ മലയാളി ഹനി ബാബു എന്നിവരുടെ കുടുംബങ്ങളും, വൈദികനായ സ്റ്റാൻ സ്വാമി (83) പ്രതിനിധീകരിക്കുന്ന ഇൗശോസഭയും തെളിവുകൾ കെട്ടിച്ചമച്ചതിനെക്കുറിച്ച് ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുന്നു. 

അതേസമയം, കേസിൽ അറസ്റ്റിലായവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ആർക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നു. യുഎസ്സിലെ സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ടാണ് ഇപ്പോഴത്തേതെന്നും ഒൗദ്യോഗിക ഏജൻസിയല്ലെന്നും അദ്ദേഹം ന്യായീകരിച്ചു. റോണ വിൽസന്റെ ആവശ്യമനുസരിച്ചുള്ള പരിശോധനയാണ് അവർ നടത്തിയതെന്നും ഫഡ്നാവിസ് പറയുന്നു. 

സ്റ്റാൻ സ്വാമി

ബിജെപി നേതാവായ ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് റോണ വിൽസൻ അടക്കം 10 പേരെ പുണെ പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കൂടുതൽ മേഖലകളിലേക്കും യുവാക്കൾക്കിടയിലേക്കും മാവോസിറ്റ് വേരോട്ടം മെച്ചപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നതായും അറസ്റ്റ് വേളയിൽ പൊലീസ് ആരോപിച്ചിരുന്നു. 

ADVERTISEMENT

എന്താണ് ഭീമ-കൊറേഗാവ് കേസ്:

മഹാരാഷ്ട്രയിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് സേന  മറാഠ സൈനികര്‍ക്ക് മേധാവിത്വമുള്ള പേഷ്വ രാജാക്കന്‍മാരെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികാചരണം പുണെയിലെ ഭീമ-കൊറേഗാവില്‍ നടക്കാറുണ്ട്. ആ ദലിത് പോരാട്ടവിജയത്തിന്റെ ഇരുന്നൂറാം വാർഷികാചരണം  2018 ജനുവരി 1ന് നടക്കവെയുണ്ടായ സംഘർഷമാണ് ഇപ്പോഴത്തെ ഭീമ-കൊറേഗാവ് കേസിന് ആധാരം. അതിന്റെ തലേന്ന് സംഘടിപ്പിച്ച ദലിത് സംഗമപരിപാടിയായ എൽഗാർ പരിഷത്തിലെ പ്രകോപനപരമായ പ്രസംഗങ്ങൾ കലാപത്തിലേക്കു നയിച്ചതെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. 

മഹാരാഷ്ട്രയിലെ ഹിന്ദുസംഘടനാ നേതാക്കളായ മിലിന്ദ് ഏക്‌ബൊഡെ, സംഭാജി ഭിഡെ തുടങ്ങിയവരാണ് കലാപത്തിനു പിന്നിലെന്നാണ്  ആദ്യഘട്ടത്തിലുയർന്ന ആരോപണം. പിന്നീടാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള ട്വിസ്റ്റ്.

പൊലീസ് ആരോപണങ്ങൾ:

ADVERTISEMENT

2018 ജൂൺ ആദ്യവാരമാണ് റോണ വില്‍സൻ അടക്കം 5 പേരെ അറസ്റ്റ് ചെയ്തത്. ‘മോദി രാജ്’ അവസാനിപ്പിക്കാൻ ‘രാജീവ് ഗാന്ധി മോഡൽ’ ആവശ്യമാണെന്ന പരാമർശങ്ങൾ ഉള്ളവയടക്കം ആയിരത്തിലേറെ രേഖകൾ ഇവരിൽനിന്നു കണ്ടെടുത്തെന്നായിരുന്നു വാർത്താസമ്മേളനത്തിൽ മഹാരാഷ്ട്ര പൊലീസ് അറിയിച്ചത്. 

ദേവേന്ദ്ര ഫഡ്നാവിസ്

ദലിതരെ കൂട്ടുപിടിച്ച് സർക്കാരിനെതിരെ നീക്കം നടത്താൻ ആഹ്വാനം ചെയ്യുന്ന കത്തുകൾ, കൈവശമുള്ളതും  ഇനി  ആവശ്യമുള്ളതുമായ ആയുധങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ, മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി നേതാക്കളുമായി നടത്തിയ കത്തിടപാടുകൾ, ചില ‘വലിയ നടപടികൾ’ വേണമെന്നതു സംബന്ധിച്ച കുറിപ്പുകൾ,  ഇ-മെയിലുകൾ, യോഗങ്ങളുടെ മിനിറ്റ്സ്, കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ എന്നിവ കണ്ടെത്തിയ രേഖകളിൽ ഉൾപ്പെടുമെന്നാണ് അന്ന് പൊലീസ് അവകാശപ്പെട്ടത്. 

എൻഐഎയുടെ ‘റാഞ്ചൽ’

മനുഷ്യാവകാശപ്രവർത്തകരെ അർബൻ നക്സലുകൾ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ സംശയം പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറടക്കമുള്ളവർ രംഗത്തു വന്നിരുന്നെങ്കിലും കൂടുതൽ  അറസ്റ്റുമായി അന്വേഷണം മുന്നോട്ടു നീങ്ങി. ഇതിനിടെയാണ് 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്. ഫഡ്നാവിസ് സർക്കാർ  പുറത്താവുകയും ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുള്ള മഹാ വികാസ് അഘാഡി സർക്കാർ അധികാരം പിടിക്കുകയും ചെയ്തതോടെ ഭീമ – കൊറേഗാവ് കേസിൽ പുനരന്വേഷണത്തിന് സർക്കാർ നീക്കം ആരംഭിച്ചു. എന്നാൽ, ഇതിനിടെ സംസ്ഥാന സർക്കാരിനോടു പോലും ആലോചിക്കാതെ കേന്ദ്രം കേസ് എൻഐഎയ്ക്കു കൈമാറി. 

കേസ് എൻഐഎ  രായ്ക്കുരാമാനം 'റാഞ്ചിയത്' പല സംയങ്ങൾക്കും ആരോപണങ്ങൾക്കും വഴിതുറന്നെങ്കിലും മഹാരാഷ്ട്ര അക്കാര്യത്തിൽ പിന്നീട് കേന്ദ്രവുമായി  ഏറ്റുമുട്ടലിനു പോയില്ല. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഫാ. സ്റ്റാൻ സ്വാമിയടക്കമുള്ളവരെ എൻഐഎ അറസ്റ്റ് ചെയ്തതു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം രാജ്യത്ത് അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം.  മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കായി സ്വാമിക്ക് പണം ലഭിച്ചിരുന്നെന്നാണ് ആരോപണം. എന്നാൽ, ഭീമ - കൊറേഗാവ് കലാപ പ്രദേശം കണ്ടിട്ടുപോലുമില്ലെന്ന് അദ്ദേഹം പറയുന്നു. 

‘‘ജാർഖണ്ഡിൽ ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി  പ്രവർത്തിക്കുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ  ലാപ്ടോപ് അന്വേഷണസംഘം 2018 ഒാഗസ്റ്റിൽ പിടിച്ചെടുത്തു. 2019 ഒക്ടോബറിൽ ഡെസ്ക് ടോപ് കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു. 2020 ഒക്ടോബറിലാണ് എൻഐഎ അറസ്റ്റ് ചെയ്തത്.  തെളിവുകൾ കെട്ടിച്ചമച്ചാണ് അറസ്റ്റ് -  അദ്ദേഹം പ്രതിനിധാനം െചയ്യുന്ന ഇൗശോസഭയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. സിജി ചാക്കോ പറഞ്ഞു. 

‘‘വ്യാജ തെളിവുകളെക്കുറിച്ചുള്ള ഞങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പല നിയമവിദഗ്ധരും, രാഷ്ട്രീയ- മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം ഇതേ സംശയങ്ങൾ തുടക്കം മുതൽ പ്രകടിപ്പിച്ചിട്ടുണ്ട്. കേസിനിധാരമായ തെളിവുകളുടെ പകർപ്പ് അറസ്റ്റിനു പിന്നാലെ പ്രതികൾക്കു കൈമാറേണ്ടതാണ്. വരവരറാവുവിന് ഇനിയും അവ നൽകിയിട്ടില്ല. അതു ലഭിച്ചാൽ റോണ വിൽസനു പുറകെ ഞങ്ങളും നിയമവഴി തേടും’’ - അറസ്റ്റിലായ കവി വരവരറാവുവിന്റെ സഹോദരീപുത്രൻ വേണുഗോപാൽ റാവു പറയുന്നു. 

അതീവഗൗരവമുള്ള കേസിൽ ഇത്തരത്തിൽ പുതിയ വെളിപ്പെടുത്തലുകളും ആവശ്യങ്ങളും ഉയരവെ നിയമപോരാട്ടം ശക്തമാകാനാണു സാധ്യത.

English Summary: Findings by US Firm that evidence was ‘fabricated’ in Bhima Koregaon issue and its implications on the case