ഒരു ഇന്ത്യക്കാരനും ഈ ദിവസം മറക്കാനാവില്ല; നമ്മുടെ സുരക്ഷാസേനയിൽ അഭിമാനം: മോദി
ചെന്നൈ ∙ പുൽവാമയിൽ 2019ൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃരാജ്യത്തെ സംരക്ഷിക്കാൻ പൂർണ പ്രാപ്തരാണെന്നു തെളിയിച്ച നമ്മുടെ | Narendra Modi | Pulwama Martyrs | Manorama News

ചെന്നൈ ∙ പുൽവാമയിൽ 2019ൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃരാജ്യത്തെ സംരക്ഷിക്കാൻ പൂർണ പ്രാപ്തരാണെന്നു തെളിയിച്ച നമ്മുടെ സുരക്ഷാസേനയിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി മോദി ചെന്നൈയിൽ പറഞ്ഞു
‘ഒരു ഇന്ത്യക്കാരനും ഈ ദിവസം മറക്കാൻ കഴിയില്ല. രണ്ടു വർഷം മുൻപാണ് പുൽവാമ ആക്രമണം സംഭവിച്ചത്. ആ ആക്രമണത്തിൽ നമുക്കു നഷ്ടപ്പെട്ട എല്ലാ രക്തസാക്ഷികൾക്കും ആദരാഞ്ജലി അർപ്പിക്കുന്നു. സുരക്ഷാസേനയിൽ നമ്മൾ അഭിമാനിക്കുന്നു. അവരുടെ ധീരത തലമുറകളെ പ്രചോദിപ്പിക്കും’– മോദി പറഞ്ഞു.
രാജ്യത്തെ കണ്ണീരിലാഴ്ത്തി കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 സൈനികർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഭീകരാക്രമണത്തിനു ശേഷം 12-ാം ദിവസം തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വൻ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തു.
English Summary: 'Proud of our security forces': PM Modi pays tributes to Pulwama martyrs