‘നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ് അമിത് ഷായുടെ പദ്ധതി’
ഗുവാഹത്തി∙ രാജ്യമെങ്ങും മാത്രമല്ല, അയൽരാജ്യങ്ങളിൽക്കൂടി പാർട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ... BJP Expansion To Nepal, Sri Lanka, Biplab Deb Kumar, Tripura CM Comments, Malayala Manorama, Manorama Online, Manorama News

ഗുവാഹത്തി∙ രാജ്യമെങ്ങും മാത്രമല്ല, അയൽരാജ്യങ്ങളിൽക്കൂടി പാർട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാനമായ അഗർത്തലയിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ൽ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായി തയാറെടുക്കവെ അമിത് ഷായുമായി നടത്തിയ സംഭാഷണത്തിലെ വിവരങ്ങളാണ് ബിപ്ലബ് പുറത്തുവിട്ടത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചശേഷം വിദേശത്തേക്കും പാർട്ടിയെ എത്തിക്കണമെന്ന കാര്യത്തെക്കുറിച്ച് അമിത് ഷാ സംസാരിച്ചിരുന്നുവെന്നാണ് ബിപ്ലബ് പറയുന്നത്.
‘സംസ്ഥാന ഗസ്റ്റ് ഹൗസിൽ പാർട്ടിയുടെ നോർത്ത് ഈസ്റ്റ് സോണൽ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ചുവെന്ന് ജാംവൽ പറഞ്ഞു. അതിനു മറുപടിയായാണ് ഇനി ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയത്. നമുക്ക് ആ രാജ്യങ്ങളിലേക്കും കൂടി പാർട്ടിയെ വളർത്തണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു’ – ബിപ്ലബ് വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ പാർട്ടിയായി ബിജെപിയെ മാറ്റിയതിൽ അമിത് ഷായെ ബിപ്ലപ് പുകഴ്ത്തുകയും ചെയ്തു. കേരളത്തിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇടത് – വലത് മുന്നണികൾ മാറിമാറി ഭരിക്കുന്ന അവസ്ഥയ്ക്ക് ഇത്തവണ മാറ്റം വരുമെന്നും ബിജെപി ഇത്തവണ വൻ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Biplab Deb Says Amit Shah Shared Plans For BJP Expansion To Nepal, Lanka