കേരള സെക്രട്ടേറിയറ്റിൽ എഴുത്തുകാരായ പല പ്രഗൽഭരും ചീഫ് സെക്രട്ടറിമാരായി ഇരുന്നിട്ടുണ്ടെങ്കിലും കവികൾ നാലുപേരേയുള്ളു. കെ.ജയകുമാർ, എം.മോഹൻകുമാർ, ലിസി ജേക്കബ്. ഇനി വി.പി. ജോയിയും... Chief Secretary Kerala, VP Joy, M Mohankumar, K Jayakumar, Lissy Jacob, Kerala Secretariat

കേരള സെക്രട്ടേറിയറ്റിൽ എഴുത്തുകാരായ പല പ്രഗൽഭരും ചീഫ് സെക്രട്ടറിമാരായി ഇരുന്നിട്ടുണ്ടെങ്കിലും കവികൾ നാലുപേരേയുള്ളു. കെ.ജയകുമാർ, എം.മോഹൻകുമാർ, ലിസി ജേക്കബ്. ഇനി വി.പി. ജോയിയും... Chief Secretary Kerala, VP Joy, M Mohankumar, K Jayakumar, Lissy Jacob, Kerala Secretariat

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സെക്രട്ടേറിയറ്റിൽ എഴുത്തുകാരായ പല പ്രഗൽഭരും ചീഫ് സെക്രട്ടറിമാരായി ഇരുന്നിട്ടുണ്ടെങ്കിലും കവികൾ നാലുപേരേയുള്ളു. കെ.ജയകുമാർ, എം.മോഹൻകുമാർ, ലിസി ജേക്കബ്. ഇനി വി.പി. ജോയിയും... Chief Secretary Kerala, VP Joy, M Mohankumar, K Jayakumar, Lissy Jacob, Kerala Secretariat

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സെക്രട്ടേറിയറ്റിൽ എഴുത്തുകാരായ പല പ്രഗൽഭരും ചീഫ് സെക്രട്ടറിമാരായി ഇരുന്നിട്ടുണ്ടെങ്കിലും കവികൾ നാലുപേരേയുള്ളു. കെ.ജയകുമാർ, എം.മോഹൻകുമാർ, ലിസി ജേക്കബ്. ഇനി വി.പി. ജോയിയും.

സംസ്ഥാനത്ത് അഞ്ചു ലക്ഷം വരുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തലപ്പത്ത് ഒരു കവി വന്നാൽ ഭരണത്തിന്റെ സ്വഭാവം മാറുമോ? കവി മാനവീകതയുടെ ആളാണ്. ഉദ്യോഗസ്ഥൻ എപ്പോഴും അങ്ങനെയാകണമെന്നില്ല. ഈ സംഘർഷം ഉദ്യോഗസ്ഥനും കവി ഹൃദയവും തമ്മിൽ എപ്പോഴും ഉണ്ടാവാം. ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പുതിയ ചീഫ് സെക്രട്ടറിയായി വി.പി. ജോയി മാർച്ച് ഒന്നിനു ചുമതലയേൽക്കും. ജോയി വാഴയിൽ എന്ന പേരിൽ ആനുകാലികങ്ങളിൽ കവിതയെഴുതുന്നയാളാണ് വി.പി.ജോയി എന്ന് അധികമാർക്കും അറിയില്ല.

ADVERTISEMENT

ഏതു ജോലിയിലിരുന്നാലും കവിക്കു മാനവീകതയുടെ കാഴ്ച്ചപ്പാട് കൈവിടാനാവില്ല. മഹാ ദുരന്തങ്ങളുണ്ടാകുമ്പോൾ ബ്യൂറോക്രസിയുടെ തലപ്പത്തിരിക്കുന്നയാൾക്ക് നിർമമതയോടെ അതിനെ നേരിടാൻ കഴിയണം. എന്നാൽ കവിക്ക് അത് കഴിയില്ല. കൺമുന്നിലെ ഏതെങ്കിലും ദുരന്ത ദ്യശ്യങ്ങളിൽ മനസ് ആർദ്രമായിപ്പാകും.

വി.പി.ജോയി

മഹായുദ്ധത്തിന്റെ സമാപ്തിയിൽ വിജയം ആഘോഷിക്കുന്നതിനു പകരം വിജയത്തിന്റെ നിരർത്ഥകതയിൽ ദുഃഖിക്കുന്ന യുധിഷ്ഠരനെയാണു കവി കാണുക. എല്ലാവരും മരിച്ചു വീണ ദുരന്തഭൂമിയിൽ യുദ്ധത്തിന്റെ നിരർത്ഥകത കവി മനസിനെ പൊതിയുന്നു. പ്രളയത്തിൽ മറയുന്ന മാതൃസ്നേഹത്തിൽ കാലത്തെ തോൽപ്പിക്കുന്ന കരുതലിന്റെ ശബ്ദം കൂടി കവി കേൾക്കുന്നു. ഏറ്റവും പുതിയ  കവിതാ സമാഹാരമായ ‘നിറമെഴുതും പൊരുളി’ൽ കുരുക്ഷേത്രയുദ്ധം തീരുമ്പോൾ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആരുണ്ടു ബാക്കി എന്നു ജോയിയിലെ കവി ചോദിക്കുന്നു..

‘ഉരുൾപൊട്ടൽ’ എന്ന കവിതയിൽ  മഹാപ്രളയത്തിൽ മലപ്പുറം എടവണ്ണയിൽ മക്കളെയും അച്ഛനെയും രക്ഷപ്പെടുത്തിയ ശേഷം ജലസമാധിയിൽ ആണ്ടു പോയ അമ്മയുടെ മഹാത്യാഗവും ഉദ്യോഗസ്ഥനിലെ കവിക്കു കാണാതിരിക്കാനാവില്ല.എന്നാൽ കവിയിലെ ഉദ്യോഗസ്ഥന് അത് പ്രളയത്തിൽ മരിച്ച നിരവധി പേരിൽ ഒരാൾ മാത്രം. ജോയിക്കു മുമ്പ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ കെ.ജയകുമാർ ചീഫ് സെക്രട്ടറിയായിരുന്നിട്ടുണ്ട്.

ജയകുമാറിനെപ്പോലെ തന്നെ ജോയിയും സിവിൽ സർവീസിൽ വന്നശേഷം കവിതയിൽ ഒരു കൈ നോക്കിയതല്ല. ജോയി കുട്ടിക്കാലം മുതലേ കവിത എഴുതിയിരുന്നു. കർഷക കുടുംബത്തിൽ ജനിച്ച ജോയി സ്കൂളിൽ പഠിക്കുമ്പോൾ ഒരു കർഷകനെക്കുറിച്ച് എഴുതിയതാണ് ആദ്യ കവിത. ജില്ലാ കലോത്സവത്തിൽ കവിതയ്ക്ക് ഒന്നാം സമ്മാനം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കാലത്ത് കോളജ് തലത്തിലും കവിതയ്ക്കു സമ്മാനം: അങ്ങനെ കലാലയ ജീവിതകാലത്തു തന്നെ ജോയി കവിയാണ്.

കെ.ജയകുമാർ (ഫയൽ ചിത്രം)
ADVERTISEMENT

ജോയിയുടെ സീനിയറാണ് കെ.ജയകുമാർ. കോളജ് പഠനകാലത്തു കവിതകളെഴുതി തുടങ്ങിയ ജയകുമാർ ചലച്ചിത്ര ഗാനരചനാ രംഗത്തുകൂടി കൈവച്ചതോടെ കടുതൽ പ്രശസ്തനായി. ‘‘സായന്തനം നിഴൽ വീശിയില്ല...’’, ‘‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ...’’. ‘‘സൂര്യാംശു ഒരോ വയൽപ്പൂവിലും ...’’, ‘‘ദീപം കയ്യിൽ സന്ധ്യാ ദീപം...’’, ‘‘കാണുവാനേറെ വൈകി നീ...’’, ‘ഇത്രമേൽ മണമുള്ള...’’ തുടങ്ങി ചന്ദനലേപ സുഗന്ധമുള്ള ഈ പാട്ടുകളൊക്കെ എപ്പോഴും മലയാളികളുടെ മനസ്സിലുണ്ട്.

110 സിനിമകൾക്ക് ഗാനമെഴുതിയ ജയകുമാർ എട്ടു കവിതാ സമാഹാരങ്ങൾ മലയാളത്തിലും മൂന്നെണ്ണം ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചു.
ചീഫ് സെക്രട്ടറിയായ ശേഷം അദ്ദേഹം കവിതാ രചനയേക്കാളേറെ ചിത്രരചനയിലാണ് മുഴുകിയത്. ഡൽഹി വാസകാലത്ത് ജയകുമാർ അധികമൊന്നും എഴുതിയില്ല. എന്നാൽ വിചിത്രമെന്ന് പറയട്ടെ ഡൽഹിയിലായിരുന്ന ഏഴു വർഷത്തിനിടെയാണ് ജോയി വാഴയിൽ ഏറെ എഴുതിയത്.

പെട്രോളിയം മന്ത്രാലയം മുതൽ പ്രധാനമന്ത്രിയുടെ കാബിനറ്റ് സെക്രട്ടേറിയറ്റിൽ വരെ നിർണായക പദവികൾ വഹിച്ച ജോയി എങ്ങനെ ഈ തിരക്കിനിടയിലും കവിതയെഴുതാൻ സമയം കണ്ടെത്തി എന്നത് അത്ഭുതമാണ്. ആഴ്ചയിൽ അഞ്ചുദിവസം ജോലിചെയ്യുന്ന കേന്ദ്ര സെക്രട്ടേറിയറ്റിൽ രണ്ടു ദിവസം പൂർണമായും വായനയ്ക്കും കവിതാരചനയ്ക്കും മാറ്റിവച്ചു എന്ന് ജോയിയുടെ മറുപടി ഇക്കാലത്ത് 13 കവിതാ സമാഹാരങ്ങൾ പുസ്തകങ്ങളാക്കി; രണ്ടു നോവലുകളും എഴുതി. രണ്ടും ബൈബിളിനെ അധികരിച്ച് ... ‘ഉപനിഷത്ത് കാവ്യതാരാവലി’ എന്ന വിവർത്തന ഗ്രന്ഥം മഹദ്സംരംഭമാണ്.

ചീഫ് സെക്രട്ടറിമാരായി വിരമിച്ച എം. മോഹൻ കുമാർ, ലിസി ജേക്കബ് എന്നിവരും കവികളായി അറിയപ്പെട്ടു. മോഹൻ കുമാർ ഇംഗ്ലിഷിലാണ് എഴുതിയിരുന്നത്.

ADVERTISEMENT

എം.മോഹൻ കുമാർ

എം.മോഹന്‍ കുമാർ (ഫയൽ ചിത്രം)

നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എം.മോഹൻകുമാർ ചീഫ് സെക്രട്ടറിയായത്. അക്കാലത്ത് മോഹൻകുമാറുമായി ഞാൻ വ്യക്തിബന്ധം സ്ഥാപിച്ചിരുന്നു: വാർത്തകൾ തരുന്നതിൽ ലുബ്ധനായിരുന്നെങ്കിലും ഇംഗ്ലിഷ് കവിതയെക്കുറിച്ച് സംസാരിക്കാൻ വലിയ ആവേശമായിരുന്നു. ജൂനിയറായ ജയകുമാർ കവിയും ഗാനരചയിതാവുമായി സെക്രട്ടേറിയറ്റിൽ തിളങ്ങുമ്പോൾ ചീഫ് സെക്രട്ടറി കവിതയെഴുതുന്നത് ആർക്കുമറിയില്ല എന്നതിൽ എനിക്ക് അതിശയം തോന്നി.

കർക്കശക്കാരനായ ബ്യൂറോക്രാറ്റായി അറിയപ്പെട്ടിരുന്ന മോഹൻകുമാറിന്റെ ഉള്ളിൽ ഒരു കവി ഹൃദയമുണ്ടെന്ന് ആരും അറിഞ്ഞില്ല. മോഹൻകുമാർ കവിത എഴുതുന്നത് വാർത്തയാക്കാൻ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പുസ്തകം ഇറങ്ങും മുൻപ് വാർത്ത പാടില്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ആ ജന്റിൽമാ‍ൻ കരാർ പക്ഷേ അദ്ദേഹം തന്നെ ലംഘിച്ചു. ചീഫ് സെക്രട്ടറി കവിതയെഴുതുന്നത് വാർത്തയാക്കാൻ അനുവദിച്ചാൽ തനിക്ക് കരിയറിൽ നേട്ടമാകുമെന്ന് പറഞ്ഞ് വാർത്ത സ്വന്തമാക്കിയ യുവ പത്രപ്രവർത്തകന് അദ്ദേഹം അത് എക്സ്ക്ലൂസീവായി സമ്മാനിച്ചപ്പോൾ ഞാൻ ഇളിഭ്യനായി. വാക്ക് ലംഘിച്ചല്ലോ എന്ന് ഞാൻ അദ്ദേഹത്തോട് പരാതിപ്പെട്ടപ്പോൾ‘‘എന്റെ കവിത കൊണ്ട് ഒരാൾ രക്ഷപ്പെടും എങ്കിൽ രക്ഷപെടട്ടെ’’ എന്നായിരുന്നു മോഹൻകുമാറിന്റെ കുറ്റബോധം ലവലേശമില്ലാത്ത മറുപടി. അദ്ദേഹത്തിന്റെ ഗ്ളീനിങ്, ഹാഫ് ഓപ്പൻഡ് ഡോർ എന്നീ കവിതാ സമാഹാരങ്ങൾ ശ്രദ്ധേയമായിരുന്നു.

എട്ടിലേറെ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചുവെങ്കിലും എല്ലാം ഇംഗ്ലിഷിലായതുകൊണ്ട് ഈ കവിയെ മലയാളത്തിൽ ആരും അധികം അറിഞ്ഞില്ല. തന്റേതല്ലാത്ത കുറ്റത്തിനു ബ്യൂറോക്രസിയുടെ മേധാവി എന്ന നിലയിൽ ഹൈക്കോടതിയുടെ താക്കീത് ഏറ്റുവാങ്ങുമ്പോൾ ഉദ്യോഗസ്ഥന് അത് തൊഴിലിന്റെ ഭാഗം മാത്രം. മോഹൻകമാർ എന്ന കവിക്കാകട്ടെ അത് ആത്മാവിനേറ്റ ക്ഷതമാണ്.

ലിസി ജേക്കബ്

ലിസി ജേക്കബ് (ഫയൽ ചിത്രം)

എന്തായാലും മറ്റൊരു ചീഫ് സെക്രട്ടറിയെ കവിയായി അവതരിപ്പിച്ചുകൊണ്ട് ഞാൻ ആ നഷ്ടം നികത്തി. ലിസി ജേക്കബ് ആയിരുന്നു ആരുമറിയാതെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറി പദവിയിലിരുന്നു കവിത കുറിച്ച ഐഎഎസുകാരി. ‘‘ഒരു കവി സെക്രട്ടേറിയറ്റിൽ ഒളിച്ചിരിക്കുന്നു’’ എന്ന തലക്കെട്ടിൽ മനോരമയിൽ വാർത്ത സെക്രട്ടേറിയറ്റിൽ വലിയ ചർച്ചയായി.

കവികൾ ലോല ഹൃദയരായിരിക്കുമെന്നതു ശരിവയ്ക്കുന്ന ഒരു സംഭവവും ഇതിനിടെ ഉണ്ടായി. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ചീഫ് സെക്രട്ടറിയെ അപമാനിക്കുന്ന തരത്തിൽ ഒരു പരാമർശം നടത്തി. പ്രധാനന്ത്രി നരസിംഹ റാവുവിന്റെ സന്ദർശനം സംബന്ധിച്ച് തന്നെ ചീഫ് സെക്രട്ടറി യഥാസമയം വിവരങ്ങൾ അറിയിച്ചില്ല എന്നതിനെച്ചൊല്ലിയായിരുന്നു പരാമർശം.

മന്ത്രിസഭായോഗത്തിൽ നിന്ന് ചോർന്നുകിട്ടിയ വാർത്ത മനോരമയിൽ വന്നു. അതോടെ മുഖ്യമന്ത്രിയോടു പ്രതിഷേധിച്ച് പിറ്റേദിവസം ലിസി ജേക്കബ് ഐഎഎസിൽ നിന്ന് രാജിവച്ചു ചീഫ് സെക്രട്ടറി പദവും ഉപേക്ഷിച്ചു സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങി.കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് ഒരാൾ മുഖ്യമന്ത്രിയുമായി ഇടഞ്ഞ് ചീഫ് സെക്രട്ടറി സ്ഥാനം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകുന്നത്. അതും ഒരു വനിത.

ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചു ഐഎഎസുകാരിയായ ലിസി ജേക്കബ് ആദ്യം സ്നേഹിച്ചതു വർണങ്ങളെയാണ്. സ്കൂളിൽ പഠിക്കുമ്പോഴേ ചിത്രങ്ങൾ വരച്ചിരുന്നു. നിറങ്ങളെ ഉപാസിച്ചും പ്രകൃതിയെ ഉപാസിച്ചും കവിയായി, ലിസി ജേക്കബിന്റെ ഭർത്താവ് ബാബു ജേക്കബും ചീഫ് സെക്രട്ടറിയായിരുന്നു.

ജയകുമാറിനെ പോലെ ലിസി ജേക്കബും പിന്നീട് ചിത്രരചനയിലേക്ക് തിരിഞ്ഞു. സ്വന്തമായി ആർട്ട് ഗാലറി ഉള്ള അവർ ഇതിനിടെ മജിഷ്യൻ മുതുകാടിൽ നിന്ന് കുറച്ച് മാജിക്കും പഠിച്ചു. ലിസി ജേക്കബിന്റെ പിൻഗാമിയായി ഒരു വനിത ഐഎഎസുകാരി കൂടി ഇപ്പോൾ സെക്രട്ടേറിയറ്റിൽ കവിയായുണ്ട്, ശാരദാ മുരളീധരൻ. ഏറെക്കാലമായി എഴുതുന്നു. പക്ഷേ വളരെ കുറച്ചേ എഴുതിയിട്ടുള്ളു. ഒരു കവിതാ സമാഹാരം മാത്രം. അഡീഷനൽ ചീഫ് സെക്രട്ടറിയായ ശാരദ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ ഭാര്യയാണ്.

Content Highlights: Chief Secretary in Kerala, VP Joy, Lissy Jacob, M Mohankumar, K Jayakumar