കഴിഞ്ഞ വർഷം വാർത്തകളിൽ ഏറ്റവുമധികം നിറഞ്ഞു നിന്ന വാക്കുകളിലൊന്ന് ട്വിറ്റർ എന്നതായിരിക്കും. ലോകരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇതിനു.. Koo, social media, twitter, microblogging sites, what is koo app, Manorama Online

കഴിഞ്ഞ വർഷം വാർത്തകളിൽ ഏറ്റവുമധികം നിറഞ്ഞു നിന്ന വാക്കുകളിലൊന്ന് ട്വിറ്റർ എന്നതായിരിക്കും. ലോകരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇതിനു.. Koo, social media, twitter, microblogging sites, what is koo app, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം വാർത്തകളിൽ ഏറ്റവുമധികം നിറഞ്ഞു നിന്ന വാക്കുകളിലൊന്ന് ട്വിറ്റർ എന്നതായിരിക്കും. ലോകരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇതിനു.. Koo, social media, twitter, microblogging sites, what is koo app, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം വാർത്തകളിൽ ഏറ്റവുമധികം നിറഞ്ഞു നിന്ന വാക്കുകളിലൊന്ന് ട്വിറ്റർ എന്നതായിരിക്കും. ലോകരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. സമീപകാലത്ത് യുഎസിലുണ്ടായ ഏറ്റവും കലുഷിതമായ തിരഞ്ഞെടുപ്പിൽ സജീവ സാന്നിധ്യമായി ട്വിറ്റർ ഉണ്ടായിരുന്നു. തീവ്ര വലത് അനുഭാവം പ്രകടിപ്പിച്ച ട്രംപ് അനുകൂലികൾക്കു നേരെ ട്വിറ്റർ പ്രകടിപ്പിച്ച എതിർപ്പ് സാക്ഷാൽ ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് വിലക്കുന്ന ഘട്ടം വരെയെത്തിയതോടെ ഭിന്നിപ്പ് രൂക്ഷമായി.

ട്രംപിനോട് ആഭിമുഖ്യമുള്ള ബ്രസീൽ പ്രസിഡന്റ് ബൊൽസൊനാരോ ഉൾപ്പെടെയുള്ളവർ ട്വിറ്ററിനെ നിരോധിക്കണമെന്ന പരസ്യപ്രഖ്യാപനം നടത്തി. ഇന്ത്യയിലും കർഷകസമരവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഭരണപക്ഷ വിരോധം പ്രകടമായിട്ടുണ്ട്. കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിൽ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ (21) ബെംഗളൂരുവിൽനിന്നു കഴിഞ്ഞ ദിവസമാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് കർഷകപ്രക്ഷോഭത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങൾ ‘ടൂൾകിറ്റ്’ എന്ന പേരിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ദിശ ഇത് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നാണു കേസ്.

ADVERTISEMENT

ട്വിറ്ററിന്റെ ദേശി വെർഷൻ എന്നു വിളിക്കാവുന്ന കൂ ആപ്പിനു വലിയ രീതിയിൽ രാജ്യത്തു സ്വീകാര്യത ലഭിച്ചതും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ കൂവിൽ അക്കൗണ്ട് തുറന്ന് അതിലേക്കെത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തതും മറ്റും ട്വിറ്ററിനെതിരായ ഔദ്യോഗിക നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടതും.

ചോദ്യമിതാണ്. ട്വിറ്റർ എന്ന നീലക്കിളിയുടെ ചിറകുകൾ അരിയപ്പെടുമോ? പറയത്തക്ക പ്രതിയോഗികളില്ലാതിരുന്ന ഈ സവിശേഷ സമൂഹമാധ്യമം കൂ, ഗാബ് തുടങ്ങിയ പുത്തൻ ആപ്പുകളുടെ കരുത്തിനു മുന്നിൽ അടിയറവ് പറയുമോ..ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം വേണമെങ്കിൽ ട്വിറ്ററിന്റെ ചരിത്രം കൂടിയൊന്നറിയണം.

ട്വിറ്റർ (Photo: ALASTAIR PIKE / AFP)

∙ ലോകം മുഴുവൻ പറന്ന ബ്ലൂബേഡ്

2007ലാണു ട്വിറ്റർ ഇന്റർനെറ്റ് ലോകത്തിലേക്ക് എത്തിയത്. ടെക്സസിലെ ഓസ്റ്റിനിൽ നടന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് എന്ന സംഗീതകോൺഫറൻസിൽ ട്വിറ്റർ എന്ന സമൂഹമാധ്യമത്തിന് ഔപചാരികമായ തുടക്കമായി. അതിനും ഒരു വർഷം മുൻപായിരുന്നു ട്വിറ്റർ എന്ന ആശയത്തിനു തുടക്കമായത്.

ADVERTISEMENT

ഇവാൻ വില്യംസ്, ബിസ് സ്റ്റോൺ,നോവ ഗ്ലാസ് എന്നീ ഐടി വിദഗ്ധരാണ് ട്വിറ്ററിനെ വികസിപ്പിച്ചെടുത്തത്. ബ്ലോഗർ എന്ന പ്രശസ്തമായ ബ്ലോഗിങ് പ്ലാറ്റ്ഫോമിന്റെ ഉപജ്ഞാതാവായ, തലനിറയെ വിവരം ഉള്ള ഒരു മനുഷ്യനാണ് ഇവാൻ വില്യംസ്. ഇപ്പോഴത്തെ ട്വിറ്റർ സിഇഒ ആയ ജാക്ക് ഡോർസി ഇതിനിടെ ട്വിറ്ററിൽ മാനേജ്മെന്റ് വിഭാഗത്തിൽ ചേർന്നു. ഇന്ന് നമുക്ക് ഏറെ പരിചിതമായ സ്റ്റാറ്റസ് എന്ന പരിപാടിയുടെ ഉപജ്ഞാതാവ് ഡോർസിയായിരുന്നു.

യുഎസിൽ മൈസ്പേസും ഫെയ്സ്ബുക്കുമായും ഇന്ത്യയിലും ബ്രസീലിലും ഓർക്കുട്ടും ഫെയ്സ്ബുക്കുമായും കടുത്ത മൽസരം നടന്ന അക്കാലത്ത് ട്വിറ്റർ വെബ് ലോകത്ത് പൊതുവേ നിശബ്ദസാന്നിധ്യമായിരുന്നു. എന്നാൽ പതിയെപ്പതിയെ ട്വിറ്ററിന്റെ ഉപയോക്തവലയം വിപുലമായി തുടങ്ങി. ആയിടയ്ക്ക് ക്രിസ് മെസിന എന്ന ഉപയോക്താവ് ഹാഷ് എന്ന ചിഹ്നം ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങി. പ്രശസ്തമായ ഹാഷ്ടാഗിന്റെ ഉദയമായിരുന്നു അത്. ഹാഷ്ടാഗു പോലെ ട്വിറ്ററും പതിയെ തരംഗമായി.

ട്വിറ്റർ (Photo: ALASTAIR PIKE / AFP)

∙ സെലിബ്രിറ്റികളുടെ പ്രിയതോഴൻ

ഏപ്രിൽ 2009ൽ ആഷ്ടൻ ക്ലച്ചർ എന്ന നടന് 10 ലക്ഷം ഫോളോവർമാരുണ്ടായത് ട്വിറ്ററിലെ ഒരു വലിയ സംഭവമായി. തുടർന്ന് ക്ലച്ചർ ഓപ്ര വിൻഫ്രി ഷോയിലെത്തുകയും സ്വന്തമായി ഒരു ട്വിറ്റർ അക്കൗണ്ടുണ്ടാക്കാൻ സാക്ഷാൽ ഓപ്രയെ സഹായിക്കുകയും ചെയ്തു. ഇതോടെ ട്വിറ്ററിന്റെ സ്വീകാര്യത നൂറുമടങ്ങ് വർധിച്ചു.

ADVERTISEMENT

സെലിബ്രിറ്റി ഷൗട്ടൗട്ടുകൾക്ക് ഇത്രയും പറ്റുന്ന ഒരു സമൂഹമാധ്യമം വേറെയില്ലെന്നായിരുന്നു അക്കാലത്ത് പലരുടെയും ട്വിറ്ററിനെക്കുറിച്ചുള്ള വിലയിരുത്തൽ. പരമ്പരാഗത വാർത്താമാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ തങ്ങളുടെ നിലപാടുകളും വാർത്തകളുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ ആരാധകരുടെയിടയിലെത്തിക്കാൻ ട്വിറ്റർ വഴിയൊരുക്കി.

രാഷ്ട്രീയരംഗത്തും ട്വിറ്റർ വലിയ പ്രതിഫലനം ഉണ്ടാക്കി. 2008ലെ യുഎസ് തിരഞ്ഞെടുപ്പ് വിജയിക്കാൻ ബറാക് ഒബാമയെ വലിയ രീതിയിൽ സഹായിച്ചത് കരുത്തുറ്റ ട്വിറ്റർ അനുയായിവൃന്ദമാണ്. ഇപ്പോൾ വിലക്കു കിട്ടിയെങ്കിലും ഡോണൾഡ് ട്രംപിന്റെ വിജയത്തിനു പിന്നിലും ട്വിറ്ററിന്റെ വലിയ സഹായമുണ്ടായിരുന്നു. 2010 ൽ വരുമാനത്തിന്റെ പ്രധാന ശ്രോതസ്സായ പ്രമോട്ടഡ് ട്വീറ്റുകൾ ട്വിറ്റർ തുടങ്ങി. പതിയെ പതിയെ സൈബർ ഇടത്തിൽ ഒരു അനിഷേധ്യ ശക്തിയായി ട്വിറ്റർ വളർന്നു.

ട്വിറ്റർ (ഫയൽ ചിത്രം)

∙ ട്വിറ്റർ വിപ്ലവങ്ങൾ

ആയിരം കലാഷ്‌നിക്കോവുകളുടെ കരുത്തുണ്ട് ഒരു വാക്കിന് എന്നാണ് പുതുമൊഴി. അതിനേക്കാൾ കരുത്താണ് പലപ്പോഴും ട്വീറ്റുകൾക്ക്.... ട്വിറ്ററിനെ സർക്കാരുകളുടെ നോട്ടപ്പുള്ളിയാക്കിയത് സമൂഹമാധ്യമത്തെ ഉപയോഗിച്ചു കൊണ്ടുള്ള ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങളാണ്. ട്വിറ്റർ വിപ്ലവങ്ങൾ എന്നറിയപ്പെടുന്ന ഇവ കഴിഞ്ഞ 12 വർഷങ്ങൾക്കുള്ളിൽ നടന്നവയും പ്രത്യേകിച്ച് ഒരു നേതാവോ സംഘടനയുടെയോ നേതൃത്വത്തിലല്ലാതെ രൂപപ്പെട്ടവയുമാണ്. 2009ൽ കിഴക്കൻ യൂറോപ്യൻ രാജ്യമായ മൊൾഡോവയിൽ സർക്കാരിനെതിരെ തുടങ്ങിയ ആഭ്യന്തരകലാപമാണ് ഇതിലെ ആദ്യത്തേത്. മുന്തിരി വിപ്ലവം എന്നറിയപ്പെട്ട ഇത് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രക്ഷോഭങ്ങളുടെ ആദ്യകാല മോഡലായിരുന്നു. എന്നാൽ ലോകം ഞെട്ടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

സാക്ഷാൽ ഇറാനിൽ അതേവർഷം അവസാനം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡന്‌റ് മഹ്‌മൂദ് അഹ്‌മദി നിജാദ്നെതിരെ പ്രതിപക്ഷ കക്ഷി നേതാക്കളായ മിർഹുസൈൻ മൗസവിയുടെയും മെഹ്ദി കാറോബിയുടെയും അനുഭാവികൾ സംഘടിതരായി പ്രക്ഷോഭം നടത്തി. ട്വിറ്റർ ഉപയോഗിച്ചായിരുന്നു ഈ സമരത്തിന്‌റെ ഏകോപനവും. ഇതിനു ശേഷം ഇറാൻ ട്വിറ്ററിന് ബ്ലോക്കിങ് ഏർപ്പെടുത്തി. തുടർന്ന് 2011ൽ ടുണീഷ്യയിൽ നടന്ന മുല്ലപ്പൂ വിപ്ലവത്തിലും ഈജിപ്തിലെ അറബ് വസന്തത്തിലും തൊട്ട് അടുത്തിടെ നടന്ന കാപ്പിറ്റോൾ ഹിൽ പിടിച്ചടക്കലിലും വരെ ട്വിറ്ററിന്‌റെ സാധ്യത വലിയ രീതിയിൽ പ്രക്ഷോഭകാരികൾ ഉപയോഗിച്ചു.

∙ ട്വിറ്ററിന്‌റെ ഭാവിയെന്താകും?

ഇനിയിപ്പോൾ ചോദ്യത്തിലേക്കു തിരികെ വരാം. ട്വിറ്ററിനു വരുംകാലങ്ങളിൽ പണികിട്ടുമോ...ഈയടുത്തായി പല രാജ്യങ്ങളിലും ട്വിറ്ററിനു പ്രതിയോഗികൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. സെൻസിറ്റീവായ കാര്യങ്ങളെയും വസ്തുതാപരമായി കഴമ്പില്ലാത്ത സന്ദേശങ്ങളെയുമൊക്കെ പ്രതിരോധിക്കുന്നതു മൂലം ട്വിറ്റർ സ്വതന്ത്രമായ ആശയവിനിമയം പ്രോൽസാഹിപ്പിക്കുന്നില്ലെന്നു പറയുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

യുഎസിൽ ട്രംപിനെ ട്വിറ്റർ വിലക്കിയതിനെത്തുടർന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ അസംഖ്യം അനുയായികളും പാർലർ എന്ന ആപ്പിൽ അഭയം തേടിയെങ്കിലും വ്യാജവാർത്തകളുടെയും പ്രൊപ്പഗാൻഡകളുടെയും കൂത്തരങ്ങായ പാർലർ പ്ലേസ്റ്റോറിൽ നിന്നു തന്നെ എടുത്തു മാറ്റപ്പെട്ടു. ട്വിറ്ററിന് ഏഴു കോടി ഉപയോക്താക്കളുള്ള യുഎസിൽ എന്നാൽ പ്രതിയോഗികളും ഉയർന്നു തുടങ്ങിയിട്ടുണ്ടെന്നാണു സത്യം.

മാസ്റ്റഡോൺ എന്ന നെറ്റ്‌വർക്ക് ഇതിന് ഉദാഹരണമാണ്.ജർമനിക്കാരനായ യൂജീൻ റോച്ച്‌കോ വികസിപ്പിച്ച മാസ്റ്റഡോണിന് ആരാധകർ കൂടി വരികയാണ്. നിലവിൽ 22 ലക്ഷം ഉപയോക്താക്കൾ ഉള്ള മാസ്റ്റഡോണിനു 33 കോടി ഉപയോക്താക്കളുള്ള ട്വിറ്ററിന്‌റെ ഏഴയലത്തെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും നല്ലൊരു പ്രതിയോഗി തന്നെയാണ്.

യുഎസിൽ തീവ്ര വലതുപക്ഷ ആഭിമുഖ്യമുള്ളവർ ഗാബ് എന്ന സമൂഹമാധ്യമത്തെ ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. ഡോണൾഡ് ട്രംപിന്‌റെ അനുഗ്രഹാശിസ്സുകളും ഈ ശ്രമത്തിനുണ്ടെങ്കിലും ഭാവിയിൽ പാർലർ പോലെ അവസാനിക്കാനാണു സാധ്യത.

അപ്പോഴാണ് ഇന്ത്യയിൽ കൂ വരുന്നത്. മായങ്ക് ബിദവട്കയും അപ്രമേയ രാധാകൃഷ്ണയും രൂപപ്പെടുത്തിയ ഈ ആപ്പിന്‌റെ ഉപയോക്താക്കളുടെ എണ്ണം ചുരുങ്ങിയ കാലയളവിൽ തന്നെ 30 ലക്ഷം കടന്നിരുന്നു. ട്വിറ്ററിന്‌റെ ഇന്ത്യയിലെ ഉപയോക്താക്കളുടെ ആറിലൊന്നോളം. കൂ ട്വിറ്ററിനെ ഇന്ത്യയിൽ മലർത്തിയടിക്കുമോയെന്ന സംശയം ന്യായമായും തോന്നാം.

ഇതിനും മുൻപ് ടൂറ്റർ എന്ന വേറൊരു ട്വിറ്റർ പ്രതിയോഗി ഇന്ത്യയിൽ വരികയും കേന്ദ്ര മന്ത്രിമാരുൾപ്പെടെ അതിൽ വെരിഫൈഡ് അക്കൗണ്ടുകളുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ആദ്യത്തെ ആവേശത്തിനു ശേഷം ടൂറ്റർ വിസ്മൃതിയിലായി.ഇതു തന്നെയാകാം കൂവിലും സംഭവിക്കുന്നത്. ട്വിറ്റർ അക്കൗണ്ട് നിലനിർത്തിക്കൊണ്ട് തന്നെ കൂവിൽ അക്കൗണ്ട് എടുക്കുന്നവരാണ് കൂടുതൽ. സാങ്കേതികശക്തിയിലും സൗകര്യങ്ങളിലും വിസിബിലിറ്റിയിലും മുന്നിൽ നിൽക്കുന്ന ട്വിറ്ററിലേക്ക് തന്നെയാകാം ഇവർ മടങ്ങുക. സിഗ്നലിലേക്കു ചേക്കേറിയവർ വാട്‌സാപ്പിൽ മടങ്ങിയെത്തിയതു പോലെ.

മറ്റുള്ള ഒരു കാര്യം, ട്വിറ്റർ സെലിബ്രിറ്റികളുടെ സമൂഹമാധ്യമമാണ്. എല്ലാ മേഖലയിലുമുള്ള സെലിബ്രിറ്റികൾ ഇത്രയും സജീവമായ മറ്റൊരു സമൂഹമാധ്യമം വേറെ കാണില്ല. ഉപയോഗിക്കുന്ന ആപ്പു പോലും പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്‌റായേക്കാം എന്നുള്ളതു കൊണ്ട് സെലിബ്രിറ്റികൾ പലരും  ജനപക്ഷ പരിവേഷ സ്വഭാവമുള്ള ട്വിറ്ററിൽ തുടരാനാണു സാധ്യത.അവരുടെ ആരാധകരും ഇതിനാൽ വിട്ടുപോകില്ല.

നരേന്ദ്ര മോദി (ഫയൽ ചിത്രം)

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ലോകവ്യാപകമായി ഏറ്റവും ഫോളോവേഴ്‌സ് ഉള്ള വ്യക്തികളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന ആളാണ്. ആറരക്കോടി ഫോളോവേഴ്‌സ് സ്വകാര്യ അക്കൗണ്ടിലും നാലു കോടിയിലധികം ഫോളോവേഴ്‌സ് ഔദ്യോഗിക അക്കൗണ്ടിലും അദ്ദേഹത്തിനുണ്ട്. രാജ്യാന്തര തലത്തിൽ ശ്രദ്ധനേടുന്ന അദ്ദേഹത്തിനും ട്വിറ്റർ വിടുന്നത് ഒരുപാടു ചിന്തിക്കേണ്ട ഒരു തീരമാനമായിരിക്കും.

ട്വിറ്റർ നല്ല ഫ്‌ലെക്‌സിബിലിറ്റി ഉള്ള ഒരു സമൂഹമാധ്യമം കൂടിയാണ്. യുഎസിലെ സാഹചര്യമല്ല ലോകത്തു മറ്റു പലയിടത്തുമുള്ളത് എന്ന് അവർക്കു നന്നായി അറിയാം. കഴിഞ്ഞദിവസം കേന്ദ്രം നൽകിയ പട്ടികയിലെ ആളുകളുടെ അക്കൗണ്ടുകൾ വിലക്കാൻ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചത് മികച്ച ഉദാഹരണം. എല്ലാത്തിനുമപ്പുറം നല്ലൊരു ബിസിനസുകാരനും നയതന്ത്രജ്ഞനുമാണ് ജാക്ക് ഡോർസി. എവിടെ എന്തു ചെയ്യണമെന്നു ഡോർസിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല.

English Summary: What does the future hold for Twitter and other 'Twitter clones'?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT