മുംബൈ∙ ടൂൾകിറ്റ് കേസിൽ ഡൽഹി പൊലീസ് അന്വേഷിക്കുന്ന ശാന്തനു മുളുകിന് ട്രാൻസിറ്റ് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. വാദം കേട്ട ശേഷം ബോംബെ ഹൈക്കോടതിയുടെ ഔറഗംബാദ് ബെഞ്ചാണ് ശാന്തനുവിന് 10 ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചത്. ജനുവരി 26 ലെ ട്രാക്ടർ റാലിക്കു മുന്നോടിയായി തിക്രി അതിർത്തിയിൽ കർഷക സമരത്തിൽ ശാന്തനുവിന്റെ സാന്നിധ്യം ഉണ്ടായിരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ടൂൾകിറ്റ് കേസിൽ ഡൽഹി പൊലീസ് അന്വേഷിക്കുന്ന ശാന്തനു മുളുകിന് ട്രാൻസിറ്റ് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. വാദം കേട്ട ശേഷം ബോംബെ ഹൈക്കോടതിയുടെ ഔറഗംബാദ് ബെഞ്ചാണ് ശാന്തനുവിന് 10 ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചത്. ജനുവരി 26 ലെ ട്രാക്ടർ റാലിക്കു മുന്നോടിയായി തിക്രി അതിർത്തിയിൽ കർഷക സമരത്തിൽ ശാന്തനുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായാണു ഡൽഹി പൊലീസിന്റെ കണ്ടെത്തൽ.

ഇതേ കേസിൽ അഭിഭാഷകയായ നികിത ജേക്കബിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ച തീരുമാനം അറിയിക്കും. ബെംഗളൂരുവിൽനിന്ന് കഴിഞ്ഞ ദിവസം പിടിയിലായ ദിശ രവിയാണ് ശാന്തനു, നികിത എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു നൽകിയത്. കർഷക പ്രതിഷേധത്തെ പിന്തുണച്ച് മൂന്നു പേരും ചേർന്നാണു ടൂൾ കിറ്റ് നിർമിച്ചതെന്ന് ഡൽഹി പൊലീസിന്റെ സൈബർ സെൽ കണ്ടെത്തിയിരുന്നു.

ADVERTISEMENT

ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിലെ ജസ്റ്റിസ് വിഭ കങ്കണവാഡിയാണ് മുളുകിന് 10 ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണ് മുളുക്. അദ്ദേഹത്തിനെതിരെ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ബോംബെ ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി മുളുക് സമീപിച്ചത്. 

ട്രാൻസിറ്റ് ജാമ്യം പ്രകാരം അടുത്ത 10 ദിവസത്തേക്ക് മുളുകിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിനു സാധിക്കില്ല. ഈ സമയത്ത് ഡൽഹിയിലെ നിശ്ചിത കോടതിയിൽ അദ്ദേഹത്തിന് ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്യാം. രണ്ട് അധികാരപരിധിയിലുള്ള സംസ്ഥാനങ്ങളിലുള്ളവർക്ക് നിയമപരിരക്ഷ ഉറപ്പു വരുത്തുന്നതാണ് ട്രാൻസിറ്റ് ജാമ്യം. ഇതു ലഭിച്ചില്ലെങ്കിൽ ഡൽഹി പൊലീസിനു മുംബൈയിലെത്തി മുളുകിനെ അറസ്റ്റ് ചെയ്യാനാകും. ഇതു തടയാനാണ് മുൻകൂർ ട്രാൻസിറ്റ് ജാമ്യത്തിന് അപേക്ഷിച്ചത്.

ADVERTISEMENT

ജാമ്യാപേക്ഷയുടെ കോപ്പി ബീഡിലെ മുളുകിന്റെ വീടിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ നൽകും. തുടർന്നാണ് ഡൽഹി കോടതിയിൽ പ്രത്യേക ജാമ്യാപേക്ഷ നൽകുക. ട്രാൻസിറ്റ് ജാമ്യത്തിലിരിക്കെ മുളുകിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഡൽഹി സൈബർ സെല്ലും കോടതിയെ അറിയിച്ചിട്ടുണ്ട്. ട്രാൻസിറ്റ് ജാമ്യത്തിന് അവസരം നൽകാതെ, ടൂൾകിറ്റ് കേസിലെ മറ്റൊരു പ്രതിയായ ദിശ രവിയെ ബെംഗളൂരുവിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

English Summary: Greta toolkit case: Shantanu Muluk gets transit bail, order on Nikita Jacob's plea tomorrow

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT