കണ്ണൂർ∙ എൽഡിഎഫ് ഘടക കക്ഷിയായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് പ്രാതിനിധ്യത്തിന്റെ പ്രതീക്ഷയുമായി ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ). 24 വർഷമായി മുന്നണിക്കു പുറത്തു നിന്നുള്ള പിന്തുണയുമായി കഴിയുകയായിരുന്ന ഐഎൻഎൽ...| INL | LDF | Kerala Assembly Elections 2021 | Manorama News

കണ്ണൂർ∙ എൽഡിഎഫ് ഘടക കക്ഷിയായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് പ്രാതിനിധ്യത്തിന്റെ പ്രതീക്ഷയുമായി ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ). 24 വർഷമായി മുന്നണിക്കു പുറത്തു നിന്നുള്ള പിന്തുണയുമായി കഴിയുകയായിരുന്ന ഐഎൻഎൽ...| INL | LDF | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ എൽഡിഎഫ് ഘടക കക്ഷിയായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് പ്രാതിനിധ്യത്തിന്റെ പ്രതീക്ഷയുമായി ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ). 24 വർഷമായി മുന്നണിക്കു പുറത്തു നിന്നുള്ള പിന്തുണയുമായി കഴിയുകയായിരുന്ന ഐഎൻഎൽ...| INL | LDF | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ എൽഡിഎഫ് ഘടക കക്ഷിയായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് പ്രാതിനിധ്യത്തിന്റെ പ്രതീക്ഷയുമായി ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ). 24 വർഷമായി മുന്നണിക്കു പുറത്തു നിന്നുള്ള പിന്തുണയുമായി കഴിയുകയായിരുന്ന ഐഎൻഎൽ 2018ൽ ആണ് ഇടതു മുന്നണിയുടെ ഘടക കക്ഷിയാകുന്നത്. 

മുന്നണിക്കു പുറത്തു നിന്ന് എൽഡിഎഫുമായി സഹകരിച്ചിരുന്ന സമയത്തു തന്നെ ഐഎൻഎല്ലിന് ധാരണയുടെ അടിസ്ഥാനത്തിൽ മുന്നണി സീറ്റ് നൽകാറുണ്ടായിരുന്നു. മുന്നണിയിലെ ഘടക കക്ഷിയായതോടെ സീറ്റ് വിഭജന ചർച്ചയിൽ ഐഎൻഎല്ലിനെയും പങ്കെടുപ്പിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സീറ്റ് വേണമെന്ന ആവശ്യം ഇടതു മുന്നണിയിൽ ഉന്നയിക്കാനാണ് ഐഎൻഎൽ നേതൃത്വം ആലോചിക്കുന്നത്. ഇതിനു പുറമേ തെക്കൻ ജില്ലകളിലെ പ്രാതിനിധ്യത്തിനായി എറണാകുളത്തോ കൊല്ലത്തോ ഏതെങ്കിലും ഒരു സീറ്റ് ലഭിക്കണമെന്നും ഐഎൻഎൽ ആഗ്രഹിക്കുന്നു.

ADVERTISEMENT

∙മലപ്പുറത്ത് 2 സീറ്റ്

മലപ്പുറം ജില്ലയിൽ 16 നിയമസഭാ മണ്ഡലങ്ങൾ ഉള്ളതിനാൽ അവിടെ രണ്ടു സീറ്റുകൾ ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നാണ് ഐഎൻഎൽ നേതൃത്വത്തിന്റെ അഭിപ്രായം. ഏറനാട്, തിരൂർ മണ്ഡലങ്ങളാണു നോട്ടമിടുന്നത്. ഇതിൽ ഏതെങ്കിലും ഒരെണ്ണം കിട്ടിയാലും ഐഎൻഎൽ അംഗീകരിക്കുമെന്നാണു കരുതുന്നത്.

ഐഎൻഎല്ലിന് നിലവിൽ നിയമസഭയിൽ പ്രാതിനിധ്യമില്ല. 2006ൽ ഐഎൻഎൽ സ്ഥാനാർഥിയായിരുന്ന പി.എം.എ.സലാം കോഴിക്കോട് രണ്ടിൽ ജയിച്ചിരുന്നു. കഴിഞ്ഞ തവണയും കോഴിക്കോട് 2ഐഎൻഎല്ലിന് ആയിരുന്നെങ്കിലും മുസ്‌ലിം ലീഗിലെ എം.കെ.മുനീറിനോട് ഐഎൻഎൽ സ്ഥാനാർഥി എ.പി.അബ്ദുൽ വഹാബ് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും കോഴിക്കോട് 2 വേണമെന്ന ആവശ്യമാണ് ഐഎൻഎല്ലിനുള്ളത്.

∙കണ്ണൂരിൽ അഴീക്കോട്?

ADVERTISEMENT

കണ്ണൂർ ജില്ലയിൽ 2016ൽ ഐഎൻഎല്ലിന് സീറ്റുണ്ടായിരുന്നില്ല. 2011ൽ കൂത്തുപറമ്പാണ് ഐഎൻഎല്ലിനു കിട്ടിയത്. എസ്.എ.പുതിയവളപ്പിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2001ൽ കണ്ണൂർ സീറ്റാണ് ഐഎൻഎല്ലിനു കിട്ടിയിരുന്നത്. കാസിം ഇരിക്കൂറായിരുന്നു സ്ഥാനാർഥി. ജയിക്കാനായില്ല. ഇത്തവണ അഴീക്കോട് മണ്ഡലം ചോദിക്കാനാണ് ഐഎൻഎൽ ആലോചിക്കുന്നത്. കൂത്തുപറമ്പ് എൽജെഡിക്കും കണ്ണൂർ രാമചന്ദ്രൻ കടന്നപ്പള്ളിക്കും കൊടുക്കേണ്ടി വരുമെന്ന കണക്കു കൂട്ടലിലാണ്  അഴീക്കോടിനായി നോക്കുന്നത്.

∙കാസർകോട് കിട്ടുമോ?

കാസർകോട് ജില്ലയിൽ കാസർകോട് മണ്ഡലത്തിലാണ് ഐഎൻഎൽ മത്സരിച്ചു വരുന്നത്. 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ ഐഎൻഎൽ ഇവിടെ മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു. കഴിഞ്ഞ  തിരഞ്ഞെടുപ്പിൽ ഡോ.എ.എ.അമീൻ ആയിരുന്നു ഐഎൻഎൽ സ്ഥാനാർഥി. ഇത്തവണയും കാസർകോട് ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യം ഐഎൻഎല്ലിനു മുന്നിലുണ്ട്.

ബിജെപി രണ്ടാം സ്ഥാനത്തു വരുന്ന കാസർകോട് സീറ്റിൽ സിപിഎം ഏതെങ്കിലും തരത്തിലുള്ള നീക്കുപോക്കുകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ ആ സീറ്റിനായി വാശി പിടിച്ചേക്കില്ല. എങ്കിലും പാർട്ടി മത്സരിച്ചു വരുന്ന ജില്ലയെന്ന നിലയിൽ കാസർകോട് ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കും.

ADVERTISEMENT

ഇതിനു പുറമേയാണ് എറണാകുളത്തോ കൊല്ലത്തോ ഒരു സീറ്റ് ആവശ്യപ്പെടുന്നത്. നിലവിൽ 6 സീറ്റുകളെങ്കിലും കിട്ടണമെന്ന ആഗ്രഹമാണ് ഐഎൻഎല്ലിന് ഉള്ളത്. മുന്നണിയെ പുറത്തു നിന്നു പിന്തുണച്ചിരുന്നപ്പോൾ തന്നെ മൂന്നും നാലും സീറ്റുകൾ ഐഎൻഎല്ലിനു ലഭിക്കാറുണ്ടായിരുന്നു.

∙വിട്ടു വീഴ്ചയ്ക്കു തയാർ

ജയസാധ്യത കണക്കു കൂട്ടുന്ന മറ്റേതെങ്കിലും സീറ്റുകൾ ലഭിച്ചാൽ വിട്ടുവീഴ്ചയ്ക്ക് ഐഎൻഎൽ തയാറായേക്കും. മുന്നണിയെ പുറത്തു നിന്നു പിന്തുണച്ചിരുന്നപ്പോൾ ഒരു സീറ്റിൽ ജയിക്കാൻ കഴിഞ്ഞെങ്കിൽ മുന്നണിയുടെ ഭാഗമായി തീർന്നതോടെ ജയിക്കാൻ കഴിയുന്ന കുടുതൽ സീറ്റുകൾ വേണമെന്ന നിലപാടാണ് ഐഎൻഎല്ലിന്.

കുറഞ്ഞത് 6 സീറ്റുകളെങ്കിലും ആവശ്യപ്പെട്ട ശേഷം നീക്കുപോക്കാകാമെന്നാണു കണക്കു കൂട്ടൽ. ജയിക്കാൻ കഴിയുമെന്നു കരുതുന്ന സീറ്റുകളാണെങ്കിൽ 6ൽ നിന്ന് പിന്നാക്കം പോകാനും ഐഎൻഎൽ ഒരുക്കമാണെന്നാണു വിവരം. മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇടതു മുന്നണിയിലെ ഏക ഘടക കക്ഷിയെന്ന നിലയിൽ എൽഡിഎഫിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ഐഎൻഎൽ പ്രതീക്ഷിക്കുന്നത്.

എൽഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ ഐഎൻഎൽ പങ്കെടുക്കുന്നുണ്ട്. സ്വീകരണ കേന്ദ്രങ്ങളിൽ ഐഎൻഎൽ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാനും ശ്രമിക്കുന്നു.

English Summary: INL hopes to get more seats in Kerala Assembly Elections 2021