തപോവൻ∙ ചെളിയടിഞ്ഞ ആ ടണലിനു മുന്നിൽ ദിവസങ്ങളായി ബ്ലാക്കി കാത്തിരിക്കുകയാണ്. തന്റെ ഉടമ വരുമെന്ന പ്രതീക്ഷയിൽ. ഉത്തരാഖണ്ഡിലെ തപോവൻ ജലവൈദ്യുത പദ്ധതിയുടെ ടണലിനുള്ളലേക്കാണ് ബ്ലാക്കിയെന്ന നായയുടെ നോട്ടം മുഴുവൻ. Uttarakhand Disaster, Blackie, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തപോവൻ∙ ചെളിയടിഞ്ഞ ആ ടണലിനു മുന്നിൽ ദിവസങ്ങളായി ബ്ലാക്കി കാത്തിരിക്കുകയാണ്. തന്റെ ഉടമ വരുമെന്ന പ്രതീക്ഷയിൽ. ഉത്തരാഖണ്ഡിലെ തപോവൻ ജലവൈദ്യുത പദ്ധതിയുടെ ടണലിനുള്ളിലേക്കാണ് ബ്ലാക്കിയെന്ന നായയുടെ നോട്ടം മുഴുവൻ. പദ്ധതി പ്രദേശത്താണ് ബ്ലാക്കി ജനിച്ചത്. അവിടെ ജോലി ചെയ്തവരാണ് ബ്ലാക്കിയെ വളർത്തിയതും. അതിനാൽ തന്റെ യജമാനന്മാർ വരുമെന്ന പ്രതീക്ഷയിലാണ് ആ നായ കാത്തിരിക്കുന്നത്.

ജോലിക്കാർ ബ്ലാക്കിക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുവെന്നും ഉറങ്ങാൻ ചാക്കിട്ട് കൊടുക്കാറുണ്ടായിരുന്നുവെന്നും ടണലിൽനിന്ന് രക്ഷപ്പെട്ട രജീന്ദർ കുമാർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം പ്രളയമുണ്ടായപ്പോൾ ബ്ലാക്കി അവിടെയില്ലായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സ്ഥലത്തെത്തിയപ്പോഴാണ് തന്റെ യജമാനന്മാരെ കാണാനില്ലെന്ന് ബ്ലാക്കിക്ക് വ്യക്തമായത്.

ADVERTISEMENT

രക്ഷാപ്രവർത്തകർ നിരവധിത്തവണ ബ്ലാക്കിയെ ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബ്ലാക്കി തിരിച്ചെത്തിക്കൊണ്ടിരുന്നു. രണ്ടു തവണ ടണലിനകത്ത് കയറിയെങ്കിലും തിരിച്ചിറങ്ങി.

English Summary: After Uttarakhand Flood Disaster, A Dog Waits For His Caretakers Outside Tunnel