ചെന്നൈ∙ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ പിടിച്ചെടുക്കുന്നതിനായി വി.കെ.ശശികല സംസ്ഥാനതല ജാഥകൾ സംഘടിപ്പിക്കുന്നു. നാളെ ജന്‍മനാടായ മന്നാര്‍ഗുഡിയിലേക്ക് AIADMK, VK Sasikala, Tamil Nadu Politics, O Panneerselvam, Edappadi K. Palaniswami, J. Jayalalithaa, Breaking News, Manoraam News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ പിടിച്ചെടുക്കുന്നതിനായി വി.കെ.ശശികല സംസ്ഥാനതല ജാഥകൾ സംഘടിപ്പിക്കുന്നു. ബുധനാഴ്ച ജന്‍മനാടായ മന്നാർഗുഡിയിലേക്ക് പോകുന്ന ശശികലയുടെ ആദ്യജാഥ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്. ഒപിഎസ്–ഇപിഎസ് നേതൃത്വത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരസ്യമായി പുകഴ്ത്തിയ സാഹചര്യത്തിലാണ് ശശികലയുടെ പുതിയനീക്കം.

ചെന്നൈയിൽ  സ്വയം  ക്വാറന്റീനിൽ  കഴിയുന്ന  ശശികല  അണ്ണാ ഡിഎംകെ  പിടിച്ചെടുക്കാനുള്ള  പടയോട്ടം  തുടങ്ങുകയാണ്. ഇതിനായി ബുധനാഴ്ച  മന്നാർഗുഡിയിലേക്ക്  പോകും. മന്നാർഗുഡിയിലെ ഭർത്താവിന്റെ  ശവകുടീരത്തിൽ സന്ദർശനം  നടത്തിയതിനു  ശേഷം അണ്ണാ ഡിഎംകെ  അണികളെ  കൂടെ  നിർത്താൻ  സംസ്ഥാന  പര്യടനം  ആരംഭിക്കും. ജയലളിതയുടെ  യഥാർഥ പിൻഗാമി  താൻ  ആണെന്ന പ്രചാരണമാണ് ശശികല   ലക്ഷ്യമിടുന്നത്. 

ADVERTISEMENT

അണ്ണാ ഡിഎംകെയുടെ  ശക്തി കേന്ദ്രങ്ങളായി  അറിയപ്പെടുന്ന  തെക്കൻ  ജില്ലകളിലാണ് ആദ്യഘട്ട  ജാഥകൾ സംഘടിപ്പിക്കുക. പാർട്ടിയിൽ  തന്റെ  സ്വാധീനം  എടപ്പാടി  പളനിസാമി  - ഒ.  പനീർസെൽവം  നേതൃത്വത്തെ  ബോധ്യപെടുത്താൻ  കൂടിയാണ് ആദ്യ ഘട്ടത്തിൽ  തെക്കൻ  ജില്ലകൾ  തിരഞ്ഞെടുത്തത്. ഇതിനകം  അണ്ണാ ഡിഎംകെ  എംഎൽഎമാരിൽ  ചെറിയ  വിഭാഗം ചിന്നമ്മയോടു  കൂറ്  കാണിച്ചു തുടങ്ങി  എന്നാണ്  പുറത്തുവരുന്ന  വിവരം.  

എന്നാൽ  ഇവരെ  കാണാനോ, ആശയ വിനിമയത്തിനോ  ശശികല  തയാറായിട്ടില്ല. അതേസമയം  ബിജെപിയും  കേന്ദ്ര സർക്കാരും  എടപ്പാടി പളനിസാമി-  ഒ. പനീർസെൽവം  നേതൃത്വത്തെ  പൂർണമായി  പിന്തുയ്ണക്കുകയാണ്. കഴിഞ്ഞ  ദിവസം  ചെന്നൈയിലെത്തിയ  പ്രധാനമന്ത്രി  നരേന്ദ്ര  മോദി  പൊതുവേദിയിൽ  ഇരുവരെയും  പേരെടുത്തു  അഭിനന്ദിച്ചത്  ഇതിന്റെ  സൂചന  ആയാണ്  കണക്കാക്കുന്നത്. അതേ സമയം  ബിജെപിയെ  പിണക്കുന്ന  രീതിയിലുള്ള  നീക്കങ്ങൾക്കു  ശശികല  തയാറാവില്ല  എന്നാണ് പൊതുവിലയിരുത്തൽ. 

ADVERTISEMENT

English Summary: VK Sasikala fights to reclaim AIADMK