സമയോചിത ഇടപെടൽ: ഗുഡ്സ് ട്രെയിൻ അപകടം ഒഴിവാക്കിയ ജീവനക്കാരന് അവാർഡ്
വല്ലാര്‍പാടത്തു നിന്നു കണ്ടെയ്‌നറുകളുമായി പോയ ഗുഡ്സ് ട്രെയിൻ അപകടത്തില്‍പെടുന്നതു സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം.മഹേഷിനു തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദ് പ്രശംസാപത്രവും കാഷ് അവാർഡും....kochi railway, kerala railway, kerala goods train, kerala railway

കൊച്ചി∙ വല്ലാര്‍പാടത്തു നിന്നു കണ്ടെയ്‌നറുകളുമായി പോയ ഗുഡ്സ് ട്രെയിൻ അപകടത്തില്‍പെടുന്നതു സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം.മഹേഷിനു തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ആർ.മുകുന്ദ് പ്രശംസാപത്രവും കാഷ് അവാർഡും സമ്മാനിച്ചു. കഴിഞ്ഞ എട്ടിന് വല്ലാർപാടത്തു നിന്നു 80 കണ്ടെയ്നറുകളുമായി ബെംഗളൂരുവിലേയ്ക്കു പുറപ്പെട്ട ഗുഡ്സ് ട്രെയിനിൽ നിന്നു അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്നു മഹേഷ് നടത്തിയ പരിശോധനയിൽ 25–ാം വാഗണിലെ ചക്രങ്ങൾക്കു തകരാർ കണ്ടെത്തി.
ട്രെയിന്റെ പകുതി വേമ്പനാട് പാലത്തിലേക്കു കയറിയിരുന്നതിനാൽ പിന്നോട്ട് ഒാടി ഗാർഡിനെ ചുവപ്പു കൊടി കാണിച്ചതോടെ ഗാർഡ് എമർജൻസി ബ്രേക്ക് ചെയ്തു ട്രെയിൻ നിർത്തി, ലോക്കോപൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. ട്രെയിൻ മുൻപോട്ടു പോയിരുന്നെങ്കിൽ പാലത്തിനു മുകളിൽ വച്ചു പാളം തെറ്റി അപകടമുണ്ടാകുമായിരുന്നുവെന്നു അധികൃതർ പറഞ്ഞു. പിന്നീട് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി തകരാറുള്ള വാഗൺ ഒഴിവാക്കിയ ശേഷമാണു ട്രെയിൻ വിട്ടത്.
Content Highlights: Award for railway employee at kochi