തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി; എല്ലാം ചെയ്തുകൊടുത്തെന്ന് പരിഭാഷപ്പെടുത്തി മുഖ്യമന്ത്രി
രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിനിടെ പരിഭാഷ തെറ്റിച്ച് മുഖ്യമന്ത്രി വി. നാരായണ സാമി. ചുഴലിക്കാറ്റുണ്ടായ സമയത്ത് മുഖ്യമന്ത്രി ഒരിക്കൽ പോലും തങ്ങളെ സന്ദർശിക്കാൻ തയാറായില്ലെന്ന് മത്സ്യത്തൊഴിലാളിയായ സ്ത്രീ രാഹുൽ ഗാന്ധിയോട്... Rahul Gandhi, Rahul Gandhi puducherry, Rahul Gandhi narayana sami,

പുതുച്ചേരി∙ രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിനിടെ തനിക്കെതിരായ ആരോപണത്തിന്റെ പരിഭാഷ മനഃപൂര്‍വം തെറ്റിച്ച് മുഖ്യമന്ത്രി വി. നാരായണ സാമി. ചുഴലിക്കാറ്റുണ്ടായ സമയത്ത് മുഖ്യമന്ത്രി ഒരിക്കൽ പോലും തങ്ങളെ സന്ദർശിക്കാൻ തയാറായില്ലെന്ന് മത്സ്യത്തൊഴിലാളിയായ സ്ത്രീ രാഹുൽ ഗാന്ധിയോട് തമിഴിൽ പരാതി പറഞ്ഞു.
എന്താണു അവര്‍ പറഞ്ഞതെന്നു രാഹുല്‍ ചോദിച്ചതോടെ ചുഴലിക്കാറ്റുണ്ടായ സമയത്ത് താൻ അവിടെ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയെന്നുമാണ് നാരായണ സ്വാമി ഇംഗ്ലീഷിൽ രാഹുൽ ഗാന്ധിക്ക് പരിഭാഷപ്പെടുത്തിയത്. അടുത്ത തവണ പുതുച്ചേരിയിൽ എത്തുമ്പോൾ മത്സ്യബന്ധന ബോട്ടിൽ സഞ്ചരിച്ച് തൊഴിലാളികളുടെ പ്രശ്നം നേരിട്ട് മനസിലാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരതിദര്‍ശന്‍ വനിതാ കോളജിലെ വിദ്യാര്‍ഥികളോടും രാഹുൽ ഗാന്ധി സംവദിച്ചു. വിദ്യാർഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകി. രാഹുലിന്റെ അടുത്തു നിന്നും ഓട്ടോഗ്രാഫ് വാങ്ങിയ വിദ്യാർഥിനി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാഹുൽ ഗാന്ധി കയ്യിൽ പിടിച്ച് വേദിയിൽ മുട്ടുകുത്തി ഇരുന്ന് പെൺകുട്ടിയെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുൽ ഗാന്ധി പുതുച്ചേരിയിൽ സന്ദർശനം നടത്തിയത്.
Content Highlights: Rahul Gandhi's Puducherry visit