ആന്ധ്രയിലെ വിശാഖപട്ടണത്തും മംഗളുരുവിലെ പാഡൂരും വലിയ ഭൂഗർഭ അറകൾ എണ്ണ ശേഖരണത്തിനായി ഇന്ത്യ നിർമിച്ചിട്ടുണ്ട്. 5.33 ദശലക്ഷം ടൺ എണ്ണ ഇവയിൽ സംഭരിക്കാം. അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിനാണ് ഇത്. പാഡൂരിലെ ശേഷി 1.5 ദശലക്ഷം ടണ്ണാണ്...UAE, il, Petroleum, Definition, Types, Uses, Impact

ആന്ധ്രയിലെ വിശാഖപട്ടണത്തും മംഗളുരുവിലെ പാഡൂരും വലിയ ഭൂഗർഭ അറകൾ എണ്ണ ശേഖരണത്തിനായി ഇന്ത്യ നിർമിച്ചിട്ടുണ്ട്. 5.33 ദശലക്ഷം ടൺ എണ്ണ ഇവയിൽ സംഭരിക്കാം. അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിനാണ് ഇത്. പാഡൂരിലെ ശേഷി 1.5 ദശലക്ഷം ടണ്ണാണ്...UAE, il, Petroleum, Definition, Types, Uses, Impact

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്ധ്രയിലെ വിശാഖപട്ടണത്തും മംഗളുരുവിലെ പാഡൂരും വലിയ ഭൂഗർഭ അറകൾ എണ്ണ ശേഖരണത്തിനായി ഇന്ത്യ നിർമിച്ചിട്ടുണ്ട്. 5.33 ദശലക്ഷം ടൺ എണ്ണ ഇവയിൽ സംഭരിക്കാം. അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിനാണ് ഇത്. പാഡൂരിലെ ശേഷി 1.5 ദശലക്ഷം ടണ്ണാണ്...UAE, il, Petroleum, Definition, Types, Uses, Impact

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ത്യയിൽ അടിക്കടി വർധിക്കുമ്പോൾ മൂന്നുമാസമായി യുഎഇയിൽ വിലവർധനയില്ല. തന്നെയുമല്ല ഡീസൽ വില അഞ്ചു ഫിൽസ് കുറയുകയും ചെയ്തു. ഗുണമേന്മ അനുസരിച്ച് മൂന്നുതരം പെട്രോളാണ് ദുബായിൽ ലഭിക്കുന്നത്. സൂപ്പർ 98, സ്പെഷൽ 95, ഇ-പ്ലസ്-91. ഉയർന്ന കംപ്രഷൻ എൻജിനുകൾക്ക്, ഇടത്തരം കംപ്രഷൻ എൻജിനുകൾക്ക്, കംപ്രഷൻ കുറഞ്ഞവയ്ക്ക് എന്നിങ്ങനെയാണ് അവയുടെ ഉപയോഗസാധ്യത. അവയുടെ വില യഥാക്രമം 1.91ദിർഹം (37.84രൂപ),1.80 (35.66), 1.71 (33.88) എന്നിങ്ങനെയാണ്. ഡീസലിന് 2.01 ദിർഹം (39.82രൂപ) ആണ് വില. അഞ്ചു ശതമാനം വാറ്റും ചേർത്തുള്ള വിലയാണിത്. ഇന്ത്യയിൽ നിന്നു വ്യത്യസ്തമായി പെട്രോളിനേക്കാൾ ഡീസലിനാണ് യുഎഇയിൽ വിലക്കൂടുതൽ.

കഴിഞ്ഞ ഒക്ടോബറിലും നവംബറിലും വിലകുറഞ്ഞ ശേഷം ഡിസംബറിൽ പെട്രോളിന് വില കൂടിയിരുന്നു. ഒരോ മാസവും 28ന് ചേരുന്ന കമ്മിറ്റിയാണ് വില നിശ്ചയിക്കുന്നത്. രാജ്യാന്തരമാർക്കറ്റിലെ എണ്ണവില നിലവാരം അനുസരിച്ചാണ് യുഎഇയിലും വില നിശ്ചയിക്കുന്നത്. എപ്കോ(ഇനോക്), അഡ്നോക്, ഇമറാത്ത് എന്നീ കമ്പനികളുടെ സ്റ്റേഷനുകൾ വഴിയാണ് എണ്ണ വിതരണം. ഇന്ധനം തീർന്ന് വഴിയിൽ കിടന്നാൽ കഫൂ എന്ന കമ്പനി അവരുടെ ഇന്ധനവാഹനങ്ങളിൽ എത്തി നിറച്ചുതരും. അല്പം കൂടുതൽ പണം നൽകണമെന്നു മാത്രം.

ADVERTISEMENT

∙ ഇത്ര വിലയുണ്ടോ യുഎഇയിൽ?

എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമായിട്ടും ഇത്രയും വിലയുണ്ടോ എന്ന് ശങ്കിക്കുന്നവരുണ്ട്. യുഎഇയിൽ കാര്യമായി എണ്ണ ശുദ്ധീകരണം നടക്കുന്നില്ല എന്നതാണ് വാസ്തവം. എണ്ണം ഖനനം ചെയ്തു കയറ്റി അയയ്ക്കുകയാണ്. സർക്കാർ അധീനതയിൽ ആറോളം റിഫൈനറികൾ മാത്രമേ യുഎഇയിൽ ഉള്ളൂ. ഫുജൈറ, ജബൽ അലി, റുവൈസ് എന്നിവിടങ്ങളിലാണ് പ്രധാന ശുദ്ധീകരണശാലകൾ ഉള്ളത്. ഇവയിൽ മൂന്നെണ്ണവും അഡ്നോകിനാണ് (അബുദാബി നാഷനൽ ഓയിൽ കമ്പനി) ഉള്ളത്. ഇനോക്, വിറ്റോൾ,യൂണിപെർ എന്നിവയ്ക്ക് ഒരോന്നു വീതവും ഉണ്ട്. ഇതു കൂടാതെ 21-ഓളം ചെറു സ്വകാര്യ റിഫൈനറികളാണുള്ളത്. അതേ സമയം കാര്യമായ എണ്ണ ഉത്പാദനം ഇല്ലാത്ത ഇന്ത്യയിൽ 23 റിഫൈനറി ഉണ്ട്. അസംസ്കൃത എണ്ണ(ക്രൂഡ് ഓയിൽ) ഉപയോഗത്തിന്റെ 79% ഉം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പാക്കിസ്ഥാനിൽ 12 ശുദ്ധീകരണശാലകളുണ്ട്.

∙ യുഎഇ എണ്ണ ഇന്ത്യയിലും സൂക്ഷിക്കുന്നു!

അഡ്നോകിന്റെ എണ്ണ ഇന്ത്യയിൽ സംഭരിക്കാൻ ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടിട്ടുണ്ട്.അങ്ങനെ സംഭരിക്കുന്നതിന്റെ മുക്കാൽ പങ്ക് എണ്ണയും ഇന്ത്യയ്ക്കു സൗജന്യമായി ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. ആന്ധ്രയിലെ വിശാഖപട്ടണത്തും മംഗളുരുവിലെ പാഡൂരും വലിയ ഭൂഗർഭ അറകൾ എണ്ണ ശേഖരണത്തിനായി ഇന്ത്യ നിർമിച്ചിട്ടുണ്ട്. 5.33 ദശലക്ഷം ടൺ എണ്ണ ഇവയിൽ സംഭരിക്കാം. അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിനാണ് ഇത്. പാഡൂരിലെ ശേഷി 1.5 ദശലക്ഷം ടണ്ണാണ്. അതിന്റെ പകുതിയോളം അതായത് 0.75 ദശലക്ഷം ടൺ അല്ലെങ്കിൽ ആറു ദശലക്ഷം ബാരൽ എണ്ണ അഡ്നോകിന്റേത് ഇവിടെ സംഭരിക്കാം എന്ന് ഇന്ത്യയ്ക്കു കരാറുണ്ട്. ഇതിന്റെ മൂന്നിൽ രണ്ട് ഇന്ത്യയ്ക്ക് ഉപയോഗിക്കാമെന്നും അഡ്നോക് സമ്മതിച്ചിട്ടുണ്ട്. ഏതാണ്ട് അരദശലക്ഷം ടൺ എണ്ണ ഇന്ത്യയ്ക്ക് ഉപയോഗിക്കാം. എണ്ണ വില താഴുമ്പോൾ ആവശ്യത്തിന് ഇവിടെ സംഭരിച്ച ശേഷം വില മെച്ചപ്പെടുമ്പോൾ വിൽക്കുന്നതിനാണ് ഇങ്ങനെ അഡ്നോക് സംഭരിക്കുന്നത്. ഒഡീഷയിലെ ചാന്ദിഖോലിലും ഇന്ത്യയ്ക്ക് ഭൂഗർഭ എണ്ണ ശേഖരണ അറയുണ്ട്.

ADVERTISEMENT

ലോകത്താകെ 697 എണ്ണ സംസ്കരണ കമ്പനികളാണ് ഉള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പെട്രോൾ കയറ്റുമതി നടത്തുന്ന അറബ് രാജ്യങ്ങളുടെ സംഘടനയായ ഒഎപിഇസിയുടെ(ഓർഗനൈസേഷൻ ഓഫ് അറബ് പെട്രോളിയം എക്സ്പോർടിങ് കൺട്രീസ്) 2011ലെ കണക്കനുസരിച്ച് ഗൾഫ് മേഖലയിൽ ആകെ 64 റിഫൈനറികളാണുള്ളത്. പ്രതിദിനം 7.83 ദശലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ഇവയ്ക്കു ശേഷിയുണ്ട്. ലോകത്താകെ പ്രതിദിനം ശുദ്ധീകരിക്കുന്ന 87.2 ദശലക്ഷം ബാരൽ എണ്ണയുടെ എട്ടു ശതമാനമേ വരൂ. അതേസമയം ലോകത്തുള്ള അസംസ്കൃത എണ്ണ ശേഖരത്തിന്റെ 40% അറബ് രാഷ്ട്രങ്ങളുടെ അധീനതയിലാണ്. 2014ൽ എണ്ണ ശുദ്ധീകരണ ശേഷി പ്രതിദിനം 12.43 ദശക്ഷം ബാരലാകുമെന്നും വെളിപ്പെടുത്തിയിരുന്നു.

∙ എണ്ണവില കയറിയും ഇറങ്ങിയും

വിവിധ ഘടകങ്ങളെ അപേക്ഷിച്ചാണ് എണ്ണയുടെ വില നിശ്ചയിക്കുന്നത്. ഉത്പാദനവും ആവശ്യവും തമ്മിലുള്ള അന്തരം തന്നെയാണ് പ്രധാനഘടകം. ഒപെക് രാഷ്ട്രങ്ങളുടെ എണ്ണ ഉത്പാദനവും വിലനിർണയിക്കുന്ന ഘടകമാണ്. ആവശ്യം ഏറുകയും ഉത്പാദനം കുറയുകയും ചെയ്യുമ്പോൾ സ്വാഭാവികമായി എണ്ണ വില ഉയരും. ഇതിൽ ഊഹക്കച്ചവടവും വാങ്ങി സംഭരിക്കലും എല്ലാം ഭാഗമാകും. ഭാവിയിലെ ഒരു തീയതി നിശ്ചയിച്ച് ആ നാളിലേക്ക് ഇന്ന വില എന്ന രീതിയിൽ കച്ചവടം നടത്തുന്ന രീതിയുമുണ്ട്(ഫ്യൂച്ചർ മാർക്കറ്റ്).

ഭാവിയിൽ വിലവർധിച്ചാൽ പ്രശ്നമുണ്ടാകാതിരിക്കാൻ ചില വിമാനക്കമ്പനികൾ പോലുള്ളവ വൻതോതിൽ എണ്ണ സംഭരിക്കുന്ന രീതിയുണ്ട്(ഹെഡ്ജർ). വാങ്ങി സംഭരിക്കാൻ ഉദ്ദേശമില്ലാതെ ഭാവിയിൽ ഇത്രവിലയാകും എന്ന് കണക്കുകൂട്ടലിൽ കച്ചവടം ചെയ്യുന്ന രീതിയും(സ്പെകുലേറ്റർ) ഉണ്ട്. ഇതിനു പുറമെ വിപണിയുടെ സ്വഭാവം അനുസരിച്ച് (സെന്റിമെന്റ്സ്) പെട്ടെന്ന് വില കയറുകയും ഇറങ്ങുകയും ചെയ്യും. സംഭരിച്ചിരിക്കുന്ന ആളുകൾ വീണ്ടും വില നഷ്ടം വരാതിരിക്കാൻ വിറ്റഴിച്ചാലും അതും വിലയെ ബാധിക്കും.

ADVERTISEMENT

ചിലപ്പോഴൊക്കെ ഉത്പാദനം കൂട്ടിയാലും വില കുറയാതിരിക്കുന്ന സാഹചര്യങ്ങളും മറിച്ചുള്ള സംഭവങ്ങളും ഉണ്ടാകാറുണ്ട്. സാധനവിലകളെ അടിസ്ഥാനമാക്കിയും (കൊമ്മോഡിറ്റിസ് ഇൻഡക്സ്)വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. യുദ്ധം, അറബ് രാഷ്ട്രങ്ങളുടെ ബജറ്റ് തുടങ്ങിയവയെല്ലാം എണ്ണവില നിർണയിക്കുന്ന ഘടകങ്ങളാണ്. എങ്കിലും 13 രാഷ്ട്രങ്ങൾ അംഗങ്ങളായുള്ള ഒപെക്കിന്റെ(ഓർഗനൈസേഷൻ ഓഫ് ദ് പെട്രോളിയം എക്സ്പോർടിങ് കൺട്രീസ്,OPEC) എണ്ണ ഉത്പാദനമാണ് വിലനിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. കാരണം ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ 40% നിയന്ത്രിക്കുന്നത് ഈ പതിമൂന്ന് രാഷ്ട്രങ്ങളാണ്. അൽജീരിയ, അംഗോള, കോംഗോ ,ഇക്കറ്റോറിയൽ ഗ്വിനിയ, ഗാബോൺ, ഇറാൻ, ഇറാഖ്, കുവൈത്ത്, ലിബിയ, നൈജീരിയ, സൗദി അറേബ്യ, യുഎഇ, വെനിസ്വേല എന്നിവയാണ് ഈ രാജ്യങ്ങൾ.

ദുബായിലെ ഒരു പെട്രോൾ പമ്പിൽനിന്നുള്ള കാഴ്ച. ചിത്രം: KARIM SAHIB / AFP

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ അമേരിക്കയായിരുന്നു എണ്ണക്കമ്പോളത്തെ നിയന്ത്രിച്ചിരുന്നത്. 1960ൽ ഒപെക് രൂപീകരണത്തോടെ അവർ നിർണായ സ്വാധീനമായി. എന്നാൽ ഷെൽ ഓയിൽ കണ്ടുപിടിച്ചതോടെ അമേരിക്ക വീണ്ടും കളം പിടിച്ചു. 2018ലെ കണക്കനുസരിച്ച് ഒപെക് രാഷ്ട്രങ്ങൾ ലോകത്തെ 79.4% എണ്ണ ശേഖരം ഉള്ളവരാണ്. അതേസമയം ലോകത്തെ ഏറ്റവും വലിയ ഉത്പാദകരെന്ന സ്ഥാനം അമേരിക്കയുടെ കയ്യിലാണ്. 19.5 ദശലക്ഷം ബാരലാണ് പ്രതിദിനം അവർ ഉത്പാദിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ ഒപെക് ഉത്പാദനം കുറയ്ക്കുമ്പോൾ അമേരിക്കയ്ക്ക് ഉത്പാദനം വർധിപ്പിച്ച് വിപണിയെ സ്വാധീനിക്കാൻ സാധിക്കും. റഷ്യയും സൗദിയുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ. അതേസമയം എണ്ണ കയറ്റുമതിക്കാരിൽ ഒന്നാം സ്ഥാനം സൗദിക്കാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ റഷ്യയും ഇറാക്കും.

2016 ഒപെകിനൊപ്പം റഷ്യയും കസാക്കിസ്ഥാനും പോലുള്ള മറ്റ് എണ്ണ ഉത്പാദക രാഷ്ട്രങ്ങളും ചേർന്നതോടെ വീണ്ടും മേൽക്കൈ അവർക്കായി. ഇങ്ങനെ മാറിയും മറിഞ്ഞും നടക്കുന്ന ട്രിപ്പീസിയം കളിപോലെയാണ് എണ്ണവിലയുടെ കാര്യം.

∙ എണ്ണ മൂന്നുതരം

എണ്ണയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത് പ്രധാനമായും മൂന്നു തരത്തിലുള്ള എണ്ണകളെ അടിസ്ഥാനമാക്കിയാണ്. അധികം ആഴത്തിൽ നിന്നല്ലാതെ കുഴിച്ചെടുക്കുന്ന സൾഫർ അംശം കുറഞ്ഞ (സ്വീറ്റ് ക്രൂഡ്) എണ്ണയാണ് പെട്രോളും ഡീസലും മറ്റും വേർതിരിച്ചെടുക്കാൻ എളുപ്പമുള്ളത്. സാന്ദ്രത കുറഞ്ഞ(ലൈറ്റ് ഡെൻസിറ്റി ക്രൂഡ്) എണ്ണയും ഇതുപോലെ വേർതിരിച്ചെടുക്കാൻ എളുപ്പമുള്ളതാണ്. എവിടെ നിന്നാണ് ഇത് കുഴിച്ചെടുക്കുന്നത് എന്നതും വിലയെ വരെ സ്വാധീനിക്കുന്ന ഘടകമാണ്. കടലിൽ നിന്ന് കുഴിച്ചെടുക്കുന്നതും കര പ്രദേശത്തു നിന്നും കുഴിച്ചെടുക്കുന്നതും തമ്മിൽ ഈ അന്തരമുണ്ട്. കടലിൽ നിന്നുള്ളത് കൈമാറ്റത്തിന് എളുപ്പമുള്ളതാണ്. കരയിൽ നിന്നുള്ളതാകട്ടെ പൈപ്പ് ലൈനിന്റെ ശേഷിയെ അടിസ്ഥാനമാക്കുന്നു. ഇങ്ങനെ വ്യത്യസ്തതമായ എണ്ണകൾ ഉള്ളതിനാലാണ് ആഗോളതലത്തിൽ ഗുണനിലവാരം നിശ്ചയിക്കാൻ മൂന്ന് അടിസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.

∙ ബ്രെന്റ് ക്രൂഡ്

ലോകത്തിന്റെ മൂന്നിൽ രണ്ട് എണ്ണ ഗുണനിലവാരവും നിശ്ചയിക്കുന്നത് ബ്രെന്റ് ക്രൂഡിന്റെ അടിസ്ഥാനത്തിലാണ്. 1976ൽ നോർത്ത് സീയിലെ ബ്രെന്റ് എണ്ണപ്പാടത്തു നിന്നു ലഭിച്ചതിനാലാണ് ഇതിന് ഈ പേര്. എന്നാലിപ്പോൾ ബ്രെന്റ്, ഫോർട്ടിസ്, ഓസ്ബെർഗ്, ഇകോഫിസ്ക്(2007), ട്രോൾ(2018) എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണകളെല്ലാം ചേർത്താണ്( BFOET) ബ്രെന്റ് ക്രൂഡെന്ന് പറയുന്നത്. സൾഫർ കുറഞ്ഞ, സാന്ദ്രത കുറഞ്ഞ എണ്ണയാണിത്. അതുകൊണ്ട് ഇതിന് സ്വീറ്റ് ഓയിൽ എന്നും വിളിക്കും. ഡീസൽ, പെട്രോൾ, മറ്റ് ഉത്പന്നങ്ങൾ എല്ലാം സംസ്കരിച്ചെടുക്കാൻ ഏറ്റവും പറ്റിയ എണ്ണയാണിത്. കപ്പലുകളിൽ ഇത് കൊണ്ടുപോകാനും എളുപ്പമാണ്.

∙ ഡബ്യുടിഐ(വെസ്റ്റ് ടെക്സസ് ഇന്റർമിഡിയറ്റ്, WTI)

അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന എണ്ണയാണിത്. അവിടുത്തെ എണ്ണയുടെ ബെഞ്ച്മാർക്കും ഇതാണ്. ഇതു കൂടുതലും പൈപ്പ് ലൈനുകളിലൂടെയാണ് കുഷിങ്, ഒക് ലഹോമ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ എത്തിക്കുന്നത് ചെലവേറിയ കാര്യവുമാണ്. ഇതും സാന്ദ്രതകുറഞ്ഞ്, മധുരമുള്ളതാണ്.

∙ ദുബായ് ക്രൂഡ്

ദുബായ്, അബുദാബി, ഒമാൻ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന സാന്ദ്രത കൂടിയ, സൾഫറിന്റെ അംശം ഏറിയ തരം എണ്ണയാണിത്. അതു കൊണ്ടു തന്നെ കവർപ്പ് രുചിയുള്ള എണ്ണകളുടെ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യൻ കമ്പോളത്തിലേക്ക് കൊണ്ടുവരുന്ന പേർഷ്യൻ-ഗൾഫ് എണ്ണകളുടെ അടിസ്ഥാനമാനകം ഈ എണ്ണയാണ്.

∙ യുഎഇ ഏഴാമത്

ലോകത്തെ ഏഴാമത്തെ വലിയ എണ്ണ ഉത്പാദന രാജ്യമാണ് യുഎഇ. പ്രതിദിനം നാലുദശലക്ഷം ബാരലോളം എണ്ണം ഉത്പാദിപ്പിക്കുന്നുണ്ട്. യുഎഇയിലെ എണ്ണ ഉത്പാദനത്തിന്റെ 90 ശതമാനവും അബുദാബിയിലാണ്. ഏതാണ്ട് മൂന്നുദശലക്ഷത്തോളം ബാരൽ ഉത്പാദനം. 25 ലക്ഷം ബാരലോളം കയറ്റുമതി ചെയ്യുന്നുണ്ട്. ഉത്പാദിപ്പിക്കുന്നതിന്റെ ഏതാണ്ട് 66% . പ്രതിദിനം 8,96,000 ബാരൽ എണ്ണ ഉപയോഗം ഉള്ള രാജ്യമാണ് യുഎഇ. 97,800 കോടിയോളം ബാരൽ എണ്ണ ശേഖരം യുഎഇയിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇപ്പോഴത്തെ രീതിയിൽ പോയാൽ ഏതാണ്ട് 299 വർഷത്തേക്കുള്ള എണ്ണ ശേഖരമാണിത്.

∙ ഇന്ത്യക്ക് 20-ാം സ്ഥാനം

470 കോടി ബാരലാണ് ഇന്ത്യയിലെ എണ്ണ ശേഖരം. എണ്ണ ഉത്പാദനത്തിൽ 20-ാം സ്ഥാനവും എണ്ണ ഉപഭോഗത്തിൽ മൂന്നാം സ്ഥാനവും. പ്രതിദിനം പത്തുലക്ഷം ബാരലിലധികമാണ് ഉത്പാദനം. ഉപഭോഗമാകട്ടെ 44 ലക്ഷം ബാരലിൽ അധികം വരും. 42 ലക്ഷത്തിലധികം ബാരൽ എണ്ണ ഇറക്കുമതി ചെയ്യുകയാണ്.

∙ ലോകം കീഴടക്കിയ പെട്രോൾ

അസർബെയ്ജാനിലെ അബ്ഷെറോണിലാണ് 1847ൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്യുന്നത്. 12 വർഷത്തിനു ശേഷമാണ് 1859ൽ അമേരിക്ക പെൻസിൽവാനിയയിൽ ഉത്പാദനം തുടങ്ങുന്നത്. എന്നാൽ തുടക്കത്തിൽ മണ്ണെണ്ണയ്ക്കും വിളക്കെണ്ണയ്ക്കുമായിരുന്നു ഇവ ഉപയോഗിച്ചിരുന്നത്. 1901ൽ ടെക്സസിസിന് തെക്ക് കിഴക്ക് സ്പിൻഡിൽ ടോപിൽ നിന്ന് പ്രതിദിനം ഒരുലക്ഷം ബാരൽ എണ്ണ കുഴിച്ചെടുത്തതോടെയാണ് വാണിജ്യ അടിസ്ഥാനത്തിലുള്ള ഉപയോഗം തുടങ്ങിയത്. തുടർന്ന് കൽക്കരിയിൽ നിന്ന് എണ്ണയിലേക്ക് ലോകം ഒഴുകിമാറുകയായിരുന്നു.

∙ വൈദ്യുതി വാഹനങ്ങളിലേക്ക്

ജൈവ ഇന്ധനങ്ങളും ഇലക്ട്രിക് കാറുകളുമെല്ലാം പതിയെ വിപണി കീഴടക്കുന്ന കാഴ്ചയാണ്. പ്രത്യേകിച്ച് ഹരിത ഇന്ധന കാഴ്ചപ്പാട് വർധിച്ചതോടെ ഇല്കട്രിക് കാറുകൾക്ക് എങ്ങും സ്വീകാര്യതയും ഏറുന്നു. പല രാജ്യങ്ങളും ഇവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കൂടുതൽ വിപണിയിൽ എത്തിക്കാനും പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. യുഎഇയിലും വൈദ്യുതിയിലോടുന്ന ടെസ്‌ല കാറുകൾ നിരത്തുകൾക്ക് പ്രിയങ്കരമായിട്ടുണ്ട്. ദുബായിൽ വൈദ്യുതി-ജല വിതരണ സർക്കാർ സ്ഥാപനമായ ദീവ വൈദ്യുതി കാറുകളുടെ പ്രോത്സാഹനാർഥം പല സൗജന്യ റീചാർജിങ് പോലുള്ള ആകർഷക പദ്ധതികളും നടപ്പാക്കുന്നുമുണ്ട്.

English Summary: All about Crude Oil, Petroleum, Definition, Types, Uses, Impact