ഇന്ത്യന്‍ വാക്‌സീനുകള്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കു ഫലപ്രദം: ഐസിഎംആര്‍
ന്യൂഡല്‍ഹി ∙ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വാക്‌സീനുകള്‍ കൊറോണ വൈറസിന്റെ യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക വകഭേദങ്ങള്‍ക്കു ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍)... Covid Variant, Vaccine, Manorama News, Covid strain, Coronavirus. Coronavirus Latest News. Coronavirus Live News. Coronavirus Update

ന്യൂഡല്‍ഹി ∙ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വാക്‌സീനുകള്‍ കൊറോണ വൈറസിന്റെ യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക വകഭേദങ്ങള്‍ക്കു ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ്. ഇപ്പോള്‍ പുരോഗമിക്കുന്ന ക്ലിനിക്കല്‍ ട്രയലുകളുടെ ഇടക്കാല റിപ്പോര്‍ട്ടുകള്‍ ഈ സൂചനയാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിന്റെ യുകെ വകഭേദത്തിനെതിരെ കോവാക്‌സീന്‍ ഫലപ്രദമാണെന്ന പഠനം ഉടനെ പ്രസിദ്ധീകരിക്കും. ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ ആളുകളില്‍നിന്നു ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ച് ജനിതകവ്യതിയാനം വന്ന വൈറസുകളെ ഐസലേറ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്.
വാക്‌സീന്‍ വികസിപ്പിക്കാനായി വൈറസിനെ ഐസലേറ്റ് ചെയ്യുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. കോവാക്‌സീന്‍ ബിബി152ന്റെ മൂന്നാം ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായി. 25,800 വൊളന്റിയര്‍മാർക്ക് രണ്ടാമത്തെ ഡോസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവരും. യൂറോപ്യന്‍ രാജ്യങ്ങളിലേതു പോലെ ഹേര്‍ഡ് ഇമ്യൂണിറ്റിക്കു പിന്നാലെ പോകാതെ വൈറസ് വ്യാപനം തടയാനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചതെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു.
English Summary: Clinical trials indicate India's vaccines will be effective against COVID-19 variants: ICMR