‘അക്രമം തങ്ങളുടെ വഴിയല്ലെന്ന് ഉദ്യോഗാർഥികൾ ആദ്യം പറയട്ടെ: പിന്നെ ചർച്ച’
കോട്ടയം ∙ അക്രമ സമരത്തെ പിഎസ്‌സി ഉദ്യോഗാർഥികൾ തള്ളിപ്പറഞ്ഞാല്‍ അവരുമായി ചർച്ച ചെയ്യുന്ന കാര്യം ആലോചിക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ... M.V Govindan, CPM, psc rank holders protest, psc, Malayalam News, Manorama Online, psc exam, psc exam, new posts, notification.

കോട്ടയം ∙ അക്രമ സമരത്തെ പിഎസ്‌സി ഉദ്യോഗാർഥികൾ തള്ളിപ്പറഞ്ഞാല്‍ അവരുമായി ചർച്ച ചെയ്യുന്ന കാര്യം ആലോചിക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ. ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തിയിരുന്നു. മന്ത്രിമാരുമായി ചർച്ച നടത്തുന്നതിനുള്ള തലത്തിലേക്ക് അവർ എത്തിയിരുന്നില്ല. സമരം കെപിസിസി ഹൈജാക്ക് ചെയ്തിരിക്കുകയാണ്.
അക്രമം തങ്ങളുടെ വഴി അല്ലെന്ന് ഉദ്യോഗാർഥികൾ ആദ്യം പറയട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സമരക്കാർ ഉയർത്തുന്ന പല വാദങ്ങളും പ്രായോഗികമല്ലെന്നും സമരത്തോടു ശത്രുതയില്ലെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. ലിസ്റ്റിലെ അവസാന ആളെ വരെ നിയമിക്കണമെന്നു പറയുന്നതൊന്നും പ്രായോഗികമല്ല. ചർച്ചയ്ക്ക് സർക്കാർ എതിരല്ല. കർഷക സമരവുമായി പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിനു താരതമ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ യാത്രയുടെ ഭാഗമായി കോട്ടയത്ത് എത്തിയതായിരുന്നു ഇരുവരും.
∙ ഇ. ശ്രീധരനെ തള്ളിപ്പറയാനില്ലെന്നും അദ്ദേഹത്തിന്റെ ബൗദ്ധിക നിലപാടിനോടു ചേർന്നതല്ല ബിജെപിയിലേക്ക് പോകാനുള്ള തീരുമാനമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയിൽ ചേരാൻ അദ്ദേഹം പറഞ്ഞ ന്യായങ്ങൾ ഒന്നും യുക്തിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
∙ ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടകരമെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മിനു സംശയമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പാര്‍ലമെന്റിനെപ്പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് ആർഎസ്എസ്–ബിജെപി അജൻഡ വളര്‍ന്നു കഴിഞ്ഞു. എന്നാൽ ഇതിനെതിരെ ന്യൂനപക്ഷ വർഗീയത വളർത്താനുള്ള ശ്രമവും എതിർക്കും. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയുമായി ഒന്നും സിപിഎം കൂട്ടു ചേരില്ല.
English Summary: M.V Govindan on PSC Rank holders protest