ന്യൂഡൽഹി∙ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും.....Disha Ravi, Bail

ന്യൂഡൽഹി∙ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും.....Disha Ravi, Bail

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും. ഗൂഢാലോചനക്കാരെയും സംഘര്‍ഷമുണ്ടാക്കിയവരെയും എങ്ങനെ ബന്ധിപ്പിക്കുമെന്ന് വാദത്തിനിടയില്‍ പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. മനഃസാക്ഷിക്ക് ശരിയെന്ന് തോന്നാതെ മുന്നോട്ട് പോകാനാകില്ലെന്നും ജഡ്ജി ധര്‍മേന്ദര്‍ റാണ പറഞ്ഞു.

ജാമ്യാപേക്ഷയെ ഡല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തു. ദിശ രവിക്ക് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയുമായിരുന്നു ദിശയുടെ ലക്ഷ്യമെന്നും അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചു. വാട്സാപ് ചാറ്റുകൾ, ഇമെയിലുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ദിശ മനഃപൂർവം നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ദിശയുടെ അഭിഭാഷകന്‍ അഗര്‍വാള്‍ പറഞ്ഞു. ചൊങ്കോട്ടയിലെ അക്രമസംഭവങ്ങളിൽ അറസ്റ്റിലായ ആരും ടൂൾകിറ്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചെയ്തതെന്ന് മൊഴി നൽകിയിട്ടില്ല. ‘യോഗയും’ ‘ചായയും’ ആണ് ലക്ഷ്യമെന്നാണ് എഫ്ഐആറിലെ ആരോപണം. ഇത് കുറ്റകരമാണോയെന്നും അഗർവാൾ കോടതിയിൽ ചോദിച്ചു.

English Summary: Delhi court reserves order on Disha Ravi's bail plea for Tuesday