സമരം കടുപ്പിക്കാൻ കർഷകർ; ഒത്തുതീർപ്പ് ഫോർമുലയുമായി അമരീന്ദർ സിങ്
ന്യൂഡൽഹി ∙ കര്‍ഷക സമരം തീര്‍ക്കാന്‍ പുതിയ ഫോര്‍മുലയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. | Amarinder Singh | Farmers' Unrest | Central Government | Farmers Protest | Farm Laws | Manorama Online

ന്യൂഡൽഹി ∙ കര്‍ഷക സമരം തീര്‍ക്കാന്‍ പുതിയ ഫോര്‍മുലയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരം ആരംഭിച്ചശേഷം പാക്കിസ്ഥാനില്‍നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
രാജ്യവ്യാപക മഹാപഞ്ചായത്തുകള്‍ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ സമരം ശക്തമാക്കിയതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി അമരീന്ദര്‍ രംഗത്തുവന്നത്. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കുന്നത് 18 മാസത്തില്‍നിന്ന് 24 മാസത്തേക്ക് നീട്ടണം. അതിനുശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിയമം നടപ്പിലാക്കാം.
കേന്ദ്രം ഇത് അംഗീകരിക്കുകയാണെങ്കില്‍ സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരം തുടങ്ങിയശേഷം പഞ്ചാബിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ ഒഴുകുന്നുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷായെ ധരിപ്പിച്ചു. സമരത്തിന്റെ പേരില്‍ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നത് തെറ്റാണെന്നും അമരീന്ദര്‍ പറഞ്ഞു.
അതിനിടെ, ചെങ്കോട്ട സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 20 പേരുടെ ചിത്രം കൂടി ഡല്‍ഹി പൊലീസ് പുറത്തുവിട്ടു. വിഡിയോ ദൃശ്യങ്ങളില്‍നിന്നാണ് ചിത്രങ്ങള്‍ തയാറാക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്നു പൊലീസ് അറിയിച്ചു.
English Summary: Amarinder Singh Urges Centre To Ensure Urgent Resolution Of Farmers' Unrest