കോവിഡ് വ്യാപനം: പരിശോധന കൂട്ടണമെന്ന് കേന്ദ്രം; പുതിയ വകഭേദം അപകടകാരി
ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്. മഹാരാഷ്ട്രയും കേരളവുമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ കൂട്ടണം. ആര്‍ടിപിസിആര്‍ ടെസ്റ്റുകളും കേന്ദ്രം നിര്‍ബന്ധമാക്കി...Covid, Corona, AIIMS

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്. മഹാരാഷ്ട്രയും കേരളവുമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ കൂട്ടണം. ആര്‍ടിപിസിആര്‍ ടെസ്റ്റുകളും കേന്ദ്രം നിര്‍ബന്ധമാക്കി. മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കോവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ആറ് ദിവസമായി ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രാജ്യത്തെ 74 ശതമാനം കേസുകളും മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം ഉയരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.
റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കണ്ടെയ്മെന്‍റ് സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. കേരളത്തില്‍ രോഗം അതിവേഗം പടരുന്ന ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കോവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ ഇടയുണ്ടെന്നാണ് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നത്. കോവിഡിൽനിന്ന് മോചനം നേടണമെങ്കില്‍ 80 ശതമാനം പേരില്‍ ആന്‍റിബോഡി രൂപപ്പെടണം. കൂടുതല്‍ വ്യാപന ശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമാകുമെന്നും എയിംസ് മേധാവി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,264 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 11,667 പേര്‍ക്ക് രോഗം ഭേദമായി.
English Summary: New Indian Strains Of COVID-19 Could Be More Infectious, Says AIIMS Chief