കൊച്ചി ∙ 20 വർഷമാകുന്ന വാഹനങ്ങൾ പൊളിച്ച് നിരത്തുകളിൽനിന്ന് ഒഴിവാക്കണമെന്ന നയം നടപ്പാക്കുക വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു മാത്രമായിരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉറപ്പ്. കേന്ദ്ര ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി | Vehicle Scrappage Policy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ 20 വർഷമാകുന്ന വാഹനങ്ങൾ പൊളിച്ച് നിരത്തുകളിൽനിന്ന് ഒഴിവാക്കണമെന്ന നയം നടപ്പാക്കുക വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു മാത്രമായിരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉറപ്പ്. കേന്ദ്ര ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമിത് വരദൻ, ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ഗുഡ്സ് ഓണേഴ്‌സ് അസോസിയേഷൻ (എഐസിഒജിഒഎ) നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു നൽകിയത്.

കൊച്ചിയിൽനിന്നു ലോറി ഓണേഴ്‌സ് ഫെഡറേഷനു വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു അൽമന ചർച്ചയിൽ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിലെയും ചരക്കു ലോറി സംഘടനകളുടെ ദേശീയ ബോഡിയാണ് എഐസിഒജിഒഎ. 20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന നയം നടപ്പാക്കുന്ന സാഹചര്യമുണ്ടായാൽ 35 ലക്ഷം വാഹനങ്ങൾ നിരത്തു വിടേണ്ടി വരുമെന്നാണു കണക്ക്. ഇതിൽ അഞ്ചു ശതമാനവും ചരക്കു ലോറികളായിരിക്കും.

ADVERTISEMENT

20 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതോടെ കേരളത്തിലെ നിരത്തുകളിൽനിന്നു പകുതിയിലധികം ചരക്കു വാഹനങ്ങൾ നീക്കം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകും. ഇത് ഉടമകൾക്കു കനത്ത നഷ്ടവും സാമ്പത്തിക പ്രതിസന്ധിയുമുണ്ടാക്കുന്ന സാഹചര്യം പരിഗണിച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലാണു വാഹനങ്ങൾ പൊളിക്കുന്ന നയം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

വാഹന മേഖലയ്ക്കു പ്രതീക്ഷയും ഉണർവും നൽകിയ ഈ പ്രഖ്യാപനം നിലവിലെ നിരവധി ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു മാത്രം പൊളിക്കുമെന്ന ഉറപ്പ് വാഹന ഉടമകൾക്ക് ആശ്വാസം പകരുന്നതാകും. കുത്തക വാഹന നിർമാതാക്കളെയും വൻകിട ട്രാൻസ്പോർട്ട് കമ്പനികളെയും സഹായിക്കാൻ വേണ്ടിയുണ്ടാക്കിയ സ്ക്രാപ്പേജ് നയം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യവുമായി ലോറി ഓണേഴ്സ് ഫെഡറേഷൻ രംഗത്തു വന്നിരുന്നു.

ADVERTISEMENT

English Summary: Vehicle Scrappage Policy execute after fitness test says Ministry