റാഞ്ചി∙കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ട് മുന്നര വർഷമായി ജയിലിൽ കഴിയുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് പുറത്തിറങ്ങാൻ കുറച്ചുകൂടി കാത്തിരിക്കണം.Lalu Prasad Yadav, Fodder scam case, Jharkhand High Court, Manorama News, Bihar Politics, Manorama Online.

റാഞ്ചി∙കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ട് മുന്നര വർഷമായി ജയിലിൽ കഴിയുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് പുറത്തിറങ്ങാൻ കുറച്ചുകൂടി കാത്തിരിക്കണം.Lalu Prasad Yadav, Fodder scam case, Jharkhand High Court, Manorama News, Bihar Politics, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചി∙കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ട് മുന്നര വർഷമായി ജയിലിൽ കഴിയുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് പുറത്തിറങ്ങാൻ കുറച്ചുകൂടി കാത്തിരിക്കണം.Lalu Prasad Yadav, Fodder scam case, Jharkhand High Court, Manorama News, Bihar Politics, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചി∙കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ട് മുന്നര വർഷമായി ജയിലിൽ കഴിയുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് പുറത്തിറങ്ങാൻ കുറച്ചുകൂടി കാത്തിരിക്കണം. ജയിൽ ശിക്ഷാ കാലാവധി പകുതി പൂർത്തിയായെന്ന ലാലുവിന്റെ വാദം തള്ളിയ കോടതി 2 മാസം കൂടി ജയിലിൽ കിടക്കാൻ നിർദേശിച്ചു.

2 മാസത്തിനു  ശേഷം പുതിയ ജാമ്യാപേക്ഷ നൽകാൻ നൽകാൻ നിർദേശിച്ച ജാർഖണ്ഡ് ഹൈക്കോടതി ബിഹാർ മുൻമുഖ്യന്റെ  ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും നിർദേശിച്ചു.  വിഡിയോ കോൺഫറൻസിലൂടെ  3 മണിക്കൂർ വാദം കേട്ട ജസ്റ്റീസ് അപരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ലാലുവിന്റെ ജയിൽവാസം സംബന്ധിച്ച കണക്ക് വിശദമായി പരിശോധിച്ചത്. 

ADVERTISEMENT

വാദം കത്തിക്കയറി; ആരോപണം നിഷേധിച്ച് സിബിഐ

ലാലുവിനു വേണ്ടി ഹാജരായ കപിൽ സിബലും  ദേവർഷി മണ്ഡലും ശിക്ഷാ കാലാവധി പകുതി കഴിഞ്ഞതായി വാദിച്ചു. അതേസമയം 2 മാസം കൂടി കഴിഞ്ഞാലെ ശിക്ഷ പകുതിയിൽ എത്തുകയുള്ളൂവെന്ന് സിബിഐ അഭിഭാഷകൻ വൃക്തമാക്കി. കഴിഞ്ഞയാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ  ലാലുവിന്റെ ജയിൽ ശിക്ഷാ കാലാവധി സംബന്ധിച്ച് വിവരങ്ങൾ നൽകാൻ കൂടുതൽ സമയം വേണമെന്ന്  സിബിഐ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 

കേന്ദ്ര അന്വേഷണ ഏജൻസി കേസ്   പരമാവധി നീട്ടാൻ ശ്രമിക്കുകയാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ  ബിജെപിയുടെയും  ബിഹാർ മുഖ്യമന്ത്രി  നിതീഷ്കുമാറിന്റെയും താളത്തിനൊത്ത് സിബിഐ തുള്ളുകയാണെന്ന് ആർജെഡി ആരോപിച്ചിരുന്നു. ആരോപണങ്ങളെല്ലാം സിബിഐ അഭിഭാഷകൻ കോടതിയിൽ നിഷേധിച്ചു.

ലാലുവിന്റെ പ്രായം ചോദിച്ച് കോടതി

ADVERTISEMENT

ലാലുവിന്റെ ജയിൽവാസവും പ്രായവും പ്രത്യേകം ചോദിച്ചറിഞ്ഞ ഹൈക്കോടതി ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ഉണ്ടെങ്കിൽ പുതിയ ജാമ്യാപേക്ഷയോടൊപ്പം  സമർപ്പിക്കാൻ അഭിഭാഷകനോട് നിർദേശിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട 2 കേസുകളിൽ ജാർഖണ്ഡ് ഹൈക്കോടതി ലാലുവിനു നേരത്തെ  ജാമ്യം നൽകിയിരുന്നു. മുന്നാമത്തെ കേസിൽ കൂടി ജാമ്യം കിട്ടിയാൽ മുൻ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാം. . ആരോഗ്യനില മോശമായതിനെത്തുടർന്ന് റാഞ്ചി റിംസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ലാലുവിനെ ഡൽഹി എയിംസിലേക്ക് കഴിഞ്ഞ ആഴ്ച  മാറ്റിയിരുന്നു. കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2017 ഡിസംബർ 23 മുതൽ ബിഹാർ മുൻമുഖ്യമന്ത്രി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 

ലാലുപ്രസാദ് യാദവ്. ഫയൽ ചിത്രം∙(Photo by STRDEL / AFP)

2 വകുപ്പിൽ  വെവ്വേറെ ശിക്ഷ പരിഗണിക്കാതെ മാറ്റി

ഡുംക ട്രഷറി കേസിൽ പ്രത്യേക സിബിഐ കോടതി ലാലു പ്രസാദ് കുറ്റക്കാരനാണെന്ന കണ്ടെത്തിയതിനെത്തുടർന്ന് അഴിമതി, വ്യാജരേഖ ചമയ്ക്കൽ വകുപ്പികളിലായി 7 വർഷം വീതം ശിക്ഷ വിധിച്ചിരുന്നു. മൊത്തം ശിക്ഷയുടെ പകുതിയായ 42 മാസം ലാലു ജയിലിൽ കഴിഞ്ഞതായും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ലാലുവിന്റെ അഭിഭാഷകരായ കപിൽ സിബലും മണ്ഡലും  കോടതിയിൽ വാദിച്ചത്.  അനാവശ്യമായി സമയം നീട്ടി ചോദിച്ചും തടസ്സവാദങ്ങൾ ഉന്നയിച്ചും  കോടതിയുടെ സമയം കളയരുതെന്ന് ജസ്റ്റീസ് അപരേഷ് കുമാർ കഴിഞ്ഞതവണ  കേസ് പരിഗണിക്കുന്നതിനിടെ സിബിഐ അഭിഭാഷകനോട് വാക്കാൽ റൂൾ നൽകിയിരുന്നു.

ശിക്ഷാ കാലാവധി പകുതി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിൽ രണ്ടു കേസുകളിൽ ലാലുവിന് ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെയും അവസാനത്തെയും കേസിൽ കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലാലു ജാമ്യാപേക്ഷ നൽകിയത്. ഡുംക ട്രഷറി ക്രമക്കേട് കേസിൽ ലാലു പ്രസാദിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ടു വകുപ്പുകളിലായി 7 വർഷം വീതം തടവു ശിക്ഷ വിധിച്ചിരുന്നു.

ADVERTISEMENT

2 ശിക്ഷകളും വെവ്വേറെ അനുഭവിക്കണമെന്ന് സിബിഐ സ്പെഷൽ കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.  ഇതിനെതിരെ ലാലു നൽകിയ  ഹർജി അടുത്ത തവണ ജാമ്യഹർജി നൽകുമ്പോൾ പരിഗണിക്കാമെന്ന് പറഞ്ഞ് കോടതി മാറ്റി. 1995ഡിസംബർ മുതൽ 96 ജനുവരി വരെ കാലിത്തീറ്റ വിതരണം ചെയ്തുവെന്ന് കാണിച്ച് വ്യാജ ബില്ലുകൾ ഹാജരാക്കി ‍‍ഡുംക ട്രഷറിയിൽ നിന്ന് 3.76 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ലാലുവിനെതിരെയുള്ള കാലിത്തീറ്റ അഴിമതിക്കേസ്. 

പട്നയിൽ പിടിമുറുക്കാൻ സിബിഐ

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ ലാലുവിനെതിരെ 5 കേസുകളും ബിഹാറിൽ ഒരു കേസുമാണ് ഉള്ളത്. ജാർഖണ്ഡിലെ 4 കേസുകളിൽ സിബിഐ സ്പെഷൽ കോടതി ലാലുവിനെ ശിക്ഷിച്ചിരുന്നു. ചായിബാസ(37 കോടി),ഡിയോഹർ( 89.27 ലക്ഷം), ചായിബാസ(3.61കോടി). ട്രഷറി ക്രമക്കേടുകളിൽ ജാമ്യം കിട്ടിയ ലാലുവിനു  ‍ഡുംക കേസിൽ കൂടി വിധി അനുകൂലമായാൽ പുറത്തിറങ്ങാം.

സിബിഐ ഫയൽ ചെയ്ത അഞ്ചാമത്തെതും ഏറ്റവും വലിയ  കേസുമായ 139 കോടിയുടെ ഡൊറാന്റ ട്രഷറി ക്രമക്കേടിൽ റാഞ്ചി സ്പെഷൽ കോടതിയിൽ  വിചാരണ പുരോഗമിക്കുകയാണ്. ഭഗൽപൂർ ട്രഷറി ( 46.98 ലക്ഷം) ക്രമക്കേടിൽ പട്ന സിബിഐ സ്പെഷൽ കോടതി വിചാരണ അന്തിമ ഘട്ടത്തിലെത്തി. പട്ന കോടതി  കഴിഞ്ഞദിവസം വിഡിയോ കോൺഫറൻസിലൂടെ ലാലുവിനെ വിസ്തരിച്ചിരുന്നു.

English Summary: Jharkhand High Court Rejects Bail Plea of Lalu Prasad Yadav