കോഴിക്കോട്∙ കേരളത്തിന്റെ മനസാക്ഷിയിൽ ആഴത്തിൽ മുറിവേൽപ്പിച്ച 51 വെട്ടുകളുടെ ഓർമകളെത്തും വടകരയെന്നു കേൾക്കുമ്പോൾ. പക്ഷേ അന്നു പൊഴിച്ച കണ്ണീരിന്റെ പേരിലല്ല; പോരാട്ടത്തിന്റെ പേരിലാണ് കേരളം കെ.കെ.രമയെ ഓർക്കുന്നത്....| KK Rama | RMP | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കേരളത്തിന്റെ മനസാക്ഷിയിൽ ആഴത്തിൽ മുറിവേൽപ്പിച്ച 51 വെട്ടുകളുടെ ഓർമകളെത്തും വടകരയെന്നു കേൾക്കുമ്പോൾ. പക്ഷേ അന്നു പൊഴിച്ച കണ്ണീരിന്റെ പേരിലല്ല; പോരാട്ടത്തിന്റെ പേരിലാണ് കേരളം കെ.കെ.രമയെ ഓർക്കുന്നത്. ജീവിതത്തിൽ മാത്രമല്ല, തിരഞ്ഞെടുപ്പിലും നാട് ആ പോരാട്ടം കണ്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികൾക്കുമെതിരെ തനിച്ചു പോരാടാനിറങ്ങിയ രമ നേടിയത് 20,504 വോട്ട്.

ആ തിരഞ്ഞെടുപ്പിൽ 2 അപര സ്ഥാനാർഥികളെയാണ് എതിരാളികൾ കെ.കെ.രമയ്ക്കെതിരെ നിർത്തിയത്. ഒരു അപരയുടെ പേര് ടി.പി.രമ!  രമയെന്ന പേരും ടി.പി.എന്ന രണ്ടക്ഷരവും ഇപ്പോഴും എതിരാളികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇക്കുറി വടകര നിയമസഭാ മണ്ഡലത്തിൽ  രമ ആർഎംപി സ്ഥാനാർഥിയായാൽ പിന്തുണയ്ക്കുമെന്നാണു യുഡിഎഫിന്റെ വാഗ്ദാനം. എന്നാൽ കെ.കെ.രമയും ആർഎംപിയും ആ പിന്തുണ സ്വീകരിക്കുമോ എന്നതിൽ സംശയങ്ങളുണ്ടായിരുന്നു. കോൺഗ്രസിനോട് അകലം പാലിക്കുന്ന നിലപാടെടുത്തിരുന്ന ടി.പി.ചന്ദ്രശേഖരന്റെ പാർട്ടിക്ക് ആ പിന്തുണ സ്വീകരിക്കാനാകുമോ? കെ.കെ.രമ പറയുന്നു.

ADVERTISEMENT

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കുമോ, അത് ആർഎംപിയുടെ രാഷ്ട്രീയ നിലപാടിന് ചേരുന്നതാണോ ?

യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. അനിവാര്യമായ ഘട്ടങ്ങളിൽ ചില പിന്തുണകൾ ഉണ്ടാകുന്നതും അനിവാര്യതയാണ്. പിണറായി വിജയന് തുടർഭരണം ലഭിക്കരുത് എന്നാണ് ആർഎംപിയുടെ ലക്ഷ്യം. അതിനായി ഒരു എൽഡിഎഫ് അംഗം വിജയിക്കുന്നത് തടയാൻ ആഎംപിക്ക് കഴിയും. അതിനു യുഡിഎഫ് പിന്തുണ തേടുന്നതിൽ തെറ്റില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ആർഎംപി യുഡിഎഫിന് നിരുപാധിക പിന്തുണ നൽകിയിരുന്നു. അതും അന്നത്തെ ചില രാഷ്ട്രീയ കാരണങ്ങളുടെ പേരിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും വടകര മേഖലയിൽ യുഡിഎഫ്–ആർഎംപി സഖ്യമുണ്ടായിരുന്നല്ലോ.

ADVERTISEMENT

∙ രമ സ്ഥാനാർഥിയാകുമെങ്കിൽ പിന്തുണയെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത് ? 

യുഡിഎഫ് ആർഎംപിയെ ആണ് പിന്തുണയ്ക്കേണ്ടത്. ആരു സ്ഥാനാർഥിയാകുമെന്ന് പാർട്ടി തീരുമാനിക്കും. വ്യക്തികളെ പിന്തുണയ്ക്കുന്നതിനോട് യോജിക്കുന്നില്ല.

ADVERTISEMENT

∙ ആഎംപിക്ക് പിന്തുണ നൽകുന്നതിൽ ചില കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പ് ഉണ്ടെന്നു കേൾക്കുന്നു? 

യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയിൽ ആർഎംപി മത്സരിക്കും. യുഡിഎഫും ആർഎംപിയും തനിച്ചു മത്സരിച്ചാൽ വിജയം എൽഡിഎഫിനായിരിക്കുമെന്നു കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ കണ്ടതാണ്. എൽഡിഎഫ് വിജയവും പിണറായി വിജയന്റെ തുടർഭരണം യുഡിഎഫും ആഗ്രഹിക്കുന്നുണ്ടാവില്ലല്ലോ.

∙ യുഡിഎഫ് ആർഎംപിയെ പിന്തുണയ്ക്കുകയും രമ സ്ഥാനാർഥിയാകണമെന്നു പാർട്ടി തീരുമാനിക്കുകയും ചെയ്താൽ? 

അത് അപ്പോൾ മാത്രം തീരുമാനമെടുക്കേണ്ട കാര്യമാണ്. ഇപ്പോൾ പറയാനാകില്ല.

English Summary : RMP will accept support from UDF, says KK Rama

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT